കൊച്ചി: പിണറായി സർക്കാരിനെതിരേയും പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരേയും രൂക്ഷ വിമർശനവുമായി വീണ്ടും പി.വി. അൻവർ. ദളിത് യുവതി നേരിട്ട ക്രൂരതയ്ക്ക് സർക്കാർ സ്വീകരിച്ച നിലപാടിനെതിരേയും അൻവർ പരിഹസിച്ചു. നാലാം വാർഷികം ആഘോഷിച്ചിട്ട് മുഖ്യ മന്ത്രിക്കും കുടുംബത്തിനും അല്ലാതെ നാട്ടുകാർക്ക് എന്ത് കാര്യംമെന്നും അൻവർ ചോദിക്കുന്നു.
പി.വി. അൻവറിൻ്റെ പോസ്റ്റുകളുടെ പൂർണ രൂപം..
എസ്.ഐ യെ സസ്പെൻഡ് ചെയ്തെത്രെ!
വലിയ കാര്യമായിപ്പോയി!
ഒരു ദളിത് യുവതി പോലീസിൽ നിന്നും നേരിട്ട ക്രൂരതയ്ക്ക് പരിഹാരം തേടിയാണ് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയത്.ദളിത് പ്രേമം പാടി നടക്കുന്ന സർക്കാർ സ്വീകരിച്ച നിലപാട് രസകരമാണ്.
മുഖ്യമന്ത്രിയുടെ “പൊളിറ്റിക്കൽ സെക്രട്ടറി” പരാതി വാങ്ങി വായിച്ചുപോലും നോക്കാതെ “അങ്ങോട്ട് ഇട്ടത്രെ”.
കൂടെ ഒരു ഉപദേശവും കൊടുത്തു.”വേണമെങ്കിൽ കോടതിയിൽ പോവാൻ”.(മുഖ്യമന്ത്രിയെ ഉപദേശിച്ച് ഈ “സ്ഥിതിയിൽ” എത്തിച്ച ആളാണ്)!
ആശ്ചര്യം തോന്നിയോ?
എനിക്കൊട്ടും തോന്നിയില്ല.
പിണറായി സർക്കാറിൽ നിന്നും ഞാൻ ഇത്രയൊക്കെയേ പ്രതീക്ഷിക്കുന്നുള്ളു.
സഹോദരി ബിന്ദു ഉയർത്തിയ ഈ ആരോപണം എസ് ഐ യുടെ സസ്പെൻഷനിൽ ഒതുങ്ങുതല്ല.കേരള മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയാണ്.മാധ്യമങ്ങളിൽ നിന്നും പൊതു സമൂഹത്തിൽ നിന്നും ഉണ്ടായ ശക്തമായ സമ്മർദ്ദത്തിലാണ് എസ് ഐ ക്കെതിരെ നടപടി എടുക്കാൻ സർക്കാർ നിർബന്ധിതമായത്.
ഇതിലപ്പുറം ഒന്നും നടക്കില്ല.
(പി.വി അൻവർ)
——————-
സർക്കാറിന്റെ നാലാം വാർഷികത്തിന് 25 കോടി!
മുഖ്യമന്ത്രിയുടെ ഫോട്ടോ സംസ്ഥാനമാകെ പ്രദർശിപ്പിക്കാൻ 15 കോടി!
പി.സരിന് 80000 രൂപ പ്രതിമാസ ശമ്പളം!
വയനാട്ടിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർ വാടകക്കായി സമരത്തിലും!
ഈ പാവങ്ങളുടെ ദുരിതം പറഞ്ഞ് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപക്ക് എന്ത് ന്യായം പറയാനുണ്ട് സർക്കാറിന്?
നാലാം വാർഷികം ആഘോഷിച്ചിട്ട് മുഖ്യ മന്ത്രിക്കും കുടുംബത്തിനും അല്ലാതെ നാട്ടുകാർക്ക് എന്ത് കാര്യം?
ആരോട് പറയാൻ.
ആര് കേൾക്കാൻ.
ഈ സർക്കാറിൽ നിന്നും സാധാരണക്കാർക്ക് നീതി ലഭിക്കില്ല.
(പി.വി അൻവർ)