ന്യൂഡൽഹി: സമൂഹത്തിന്റെ സ്വഭാവം ദിനംപ്ര തി മാറിവരികയാണെന്നും സത്യത്തിന്റെ കൂടെ നിലകൊള്ളാൻ ആരും തയ്യാറാകുന്നില്ലെന്നും സുപ്രീം കോട തി. 2017 ഭിവണ്ടി കോർപറേ റ്റർ കൊലപാതകക്കേസിൽ നി രവധി സാക്ഷികൾ കൂറുമാറിയ സാഹചര്യത്തിലാണ് കോടതി നിരീക്ഷണം.
കേസിലെ പ്രധാന പ്രതിക ളിലൊരാളായ പ്രശാന്ത് ഭാസ്കർ മഹാത്രെയുടെ ജാമ്യാപേക്ഷ യാണ് ജസ്റ്റിസുമാരായ സൂര്യ കാന്ത്, എൻ കോടീശ്വർ സി ങ് എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചത്. എന്തുകൊണ്ടാ ണ് വാക്കാലുള്ള സാക്ഷ്യത്തി
ന് മാത്രം 200ഓളം സാക്ഷികളെ അണി നിരത്തുന്നതെന്ന് ചോദിച്ച കോടതി നിർണായക സാ ക്ഷികളുടെ മാത്രം പട്ടിക സമർപ്പി ക്കാൻ മഹാരാഷ്ട്ര സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷ കനോട് നിർദേശിച്ചു. പട്ടിക സമർപ്പിക്കുകയാണെങ്കിൽ വേഗത്തിൽ വിചാരണ നടപ ടികൾ ആരംഭിക്കാമെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
സമൂഹത്തിന്റെ സ്വഭാവം അധഃപതിച്ചുകൊണ്ടിരിക്കുക യാണ്. ആർക്കും ഇപ്പോൾ സത്യത്തിൻ്റെ പക്ഷത്തുനിൽ ക്കാൻ താല്പര്യമില്ല. സാക്ഷിക ളെ സംരക്ഷിക്കുന്നതിന് സം
വിധാനങ്ങൾ ഇല്ലാത്തതുകൊ ണ്ടുതന്നെ ഗുണ്ടാ സംഘങ്ങളു ടെ ഭീഷണിക്ക് ഭയന്ന് അവർ കൂറുമാറുകയാണെന്നും കോടതി നിരീക്ഷിച്ചു.
അതേസമയം 2017 മുതൽ ജയിലിൽ കഴിയുന്ന മഹാത്രെ യ്ക്ക് ജാമ്യം അനുവദിക്കണമെ ന്ന് അദ്ദേഹത്തിന്റെ അഭിഭാഷ കൻ കോടതിയോടാവശ്യപ്പെ ട്ടു. എന്നാൽ പ്രതിയുടെ ക്രമി നൽ പശ്ചാത്തലം മനസിലാ ക്കിയ കോടതി ജാമ്യം നിഷേ ധിക്കുകയായിരുന്നു.
2017ലാണ് ഭിവണ്ടി-നിസാം പൂർ കോർപറേറ്ററായിരുന്ന മനോജ് മഹാത്രയെ ബന്ധുകൂ ടിയായ പ്രശാന്ത് ഭാസ്കർ മഹാ ത്രയും കൂട്ടാളികളും ചേർന്ന് കൊലപ്പെടുത്തിയത്.