ആയിരത്തൊന്നു നുണകൾ, സർകീട്ട് എന്നിവക്ക് ശേഷം താമർ രചനയും സംവിധാനവും നിർവഹിക്കുന്ന “ഡോൾബി ദിനേശൻ” എന്ന ചിത്രത്തിന്റെ കാസ്റ്റിംഗ് കാൾ പുറത്ത്. നിവിൻ പോളിയെ നായകനാക്കി അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ചിത്രത്തിലേക്ക് നായികയെ തേടിയാണ് കാസ്റ്റിംഗ് കാൾ വന്നിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ പത്താമത്തെ ചിത്രമാണ് “ഡോൾബി ദിനേശൻ”. മലയാളം നന്നായി സംസാരിക്കാൻ സാധിക്കുന്ന, പാട്ടു പാടാൻ താല്പര്യമുള്ള പെൺകുട്ടികൾക്കാണ് മുൻഗണന കൊടുക്കുന്നത് എന്ന് കാസ്റ്റിംഗ് കോളിൽ സൂചിപ്പിച്ചിട്ടുണ്ട്. 24 മുതൽ 28 വയസ്സ് വരെയുള്ള പ്രായപരിധിയിൽ പെടുന്ന പെൺകുട്ടികളെയാണ് നായികാ വേഷത്തിലേക്ക് പരിഗണിക്കുന്നത്. താല്പര്യം ഉള്ളവർ അവരുടെ ഫോട്ടോയും സെൽഫ് ഇൻട്രോ വീഡിയോയും കാസ്റ്റിംഗ് കാൾ പോസ്റ്ററിൽ നൽകിയിരിക്കുന്ന ഇമെയിൽ, വാട്സാപ്പ് നമ്പർ എന്നിവയിലേക്ക് അയക്കാൻ ആണ് ആവശ്യപ്പെട്ടിരിക്കുന്നത്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി മെയ് 18 ആണ്. ഇമെയിൽ ഐഡി- [email protected] , മൊബൈൽ നമ്പർ- 8089966808 .
നാടൻ വേഷത്തിൽ തനിനാടൻ മലയാളി കഥാപാത്രമായി നിവിൻ പോളി അഭിനയിക്കുന്ന ഈ ചിത്രം മെയ് പകുതിയോടെ ചിത്രീകരണം ആരംഭിക്കും എന്നാണ് സൂചന. ദിനേശൻ എന്ന് പേരുള്ള കേന്ദ്ര കഥാപാത്രമായാണ് നിവിൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ചിത്രത്തിൽ ഒരു ഓട്ടോ ഡ്രൈവർ ആയാണ് നിവിൻ അഭിനയിക്കുന്നത്.
ജിതിൻ സ്റ്റാനിസ്ലാസ് ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഡോൺ വിൻസെന്റ്, പ്രോജക്ട് ഡിസൈനർ രഞ്ജിത്ത് കരുണാകരൻ, എഡിറ്റിംഗ് നിധിൻ രാജ് ആരോൾ. ഈ ചിത്രത്തിന്റെ സൗണ്ട് വിഭാഗത്തിൽ ജോലി ചെയ്യുന്നത് അനിമൽ ഉൾപ്പെടെയുള്ള വമ്പൻ ബോളിവുഡ് ചിത്രങ്ങളുടെ ഭാഗമായ സിങ്ക് സിനിമ ആണ്.