BREAKING NEWS

തനിക്ക് മുന്നേ ഉണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്, തന്റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. പാര്‍ട്ടിക്കകത്ത് എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യം, തന്നെ പലരും അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്- കോണ്‍ഗ്രസിനെതിരെ ആര്‍ ചന്ദ്രശേഖര്‍

· · 1 min read
Share: Copied!

കൊല്ലം: സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആര്‍ ചന്ദ്രശേഖരൻ. തന്‍റെ പേര് വെട്ടിയോ ഇല്ലയോ എന്ന് അറിയില്ല. തന്‍റെ കുടുംബ പശ്ചാത്തലവും പാരമ്പര്യവും കോണ്‍ഗ്രസ് തന്നെയാണ്. ഐഎൻടിയുസിക്ക് നൽകുന്ന പരിഗണന പാര്‍ട്ടി ഗൗരവമായിട്ട് പരിശോധിക്കണമെന്നും ആര്‍ ചന്ദ്രശേഖരൻ പറഞ്ഞു.

തനിക്ക് മുന്‍പുണ്ടായിരുന്ന ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻമാരെല്ലാം തെരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടുണ്ട്. വൈകിട്ട് ഐഎൻടിയുസി യോഗം ചേരുന്നുണ്ട്. അതിനുശേഷം സംഘടനയുടെ നിലപാട് വ്യക്തമാക്കും. തനിക്ക് കിട്ടിയില്ലെങ്കിലും പ്രശ്നമില്ല,കിട്ടിയവനെ ആക്ഷേപിക്കുകയെന്ന നിലപാട് ചിലര്‍ക്കുണ്ട്.

എന്തും പറയാം എന്തും ചെയ്യാമെന്നുള്ള സാഹചര്യമാണുള്ളത്. തന്നെ അഴിമതിക്കാരനാക്കി ചിത്രീകരിക്കുകയാണ്.കോൺഗ്രസിന് അകത്ത് നിയന്ത്രണം ഇല്ലാത്തത് കൊണ്ട് അതെല്ലാം കുറച്ച് കൂടുതലുണ്ടെന്നും ആര്‍ ചന്ദ്രശേഖരൻ ആരോപിച്ചു.

BREAKING NEWS
കാസര്‍കോട് വന്ദേഭാരത് എക്സ്പ്രസ് ട്രെയിൻ തട്ടി പാലക്കാട് സ്വദേശിയായ 24 കാരന് ദാരുണാന്ത്യം
30 Oct 2026
BREAKING NEWS
മഴ ചതിച്ചു, മുതിർന്ന നേതാക്കളെല്ലാം മഴയത്ത് നിൽക്കേണ്ടി വരും!! ​ഗ്യാനേഷ് കുമാറിനെതിരായ പ്രതീകാത്മക ഇംപീച്ച്‌മെന്റ് മാറ്റിവച്ചു; ഇന്ത്യ സഖ്യത്തിന്റെ പരിപാടി നാളെ, ഞായറാഴ്ചത്തെ റാലിയിൽ പ്രതിപക്ഷം ഒന്നിക്കും...ഇനി രാംലീല മൈതാനിയിൽ എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കാണുക, എത്രപേർ എത്തുന്നുവെന്നും എത്...
30 Oct 2026
BREAKING NEWS
ഉത്തരാഖണ്ഡിൽ ഹെലികോപ്റ്റർ തകർന്നുവീണു, ആറ് പേര്‍ക്കായി തിരച്ചില്‍ ശക്തം
30 Oct 2026
BREAKING NEWS
സംസ്ഥാന വ്യാപകമായി 4,504 സ്കൂൾ ബസുകളിൽ പൊലീസ് പരിശോധന; മദ്യപിച്ച് വാഹനമോടിച്ച 21 ഡ്രൈവർമാർ പിടിയിൽ, കൂടുതൽ കേസുകൾ പാലക്കാടും മലപ്പുറത്തും
30 Oct 2026