BREAKING NEWS

കാമുകിയുമായി തെറ്റി, പ്രണയനൈരാശ്യം തീർത്തത് അതുവഴി പോയ വന്ദേഭാരതിനു കല്ലെറിഞ്ഞ്, യുവാവിനെതിരെ ജാമ്യമില്ലാ വകുപ്പിൽ അറസ്റ്റിൽ

· · 1 min read
Share: Copied!

ആലുവ: വന്ദേഭാരതിനുനേരേ കല്ലെറിഞ്ഞ കേസിൽ അങ്കമാലി പാറക്കടവ് പോപ്പുള്ളിവീട്ടിൽ സുജിത് സുരേഷിനെ (19) ആലുവ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. വന്ദേഭാരതിന്റെ പുറത്തുള്ള സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചാണ് സുജിത്തിനെ പോലീസ് പിടികൂടിയത്. ഈ മാസം ഏഴിന് രാവിലെ 7.15-ഓടെ നെടുമ്പാശ്ശേരി എയർപോർട്ടിനടുത്ത് അകപ്പറമ്പ് റെയിൽവേ ഗേറ്റിനുസമീപമാണ് വന്ദേഭാരതിനുനേരേ കല്ലേറുണ്ടായത്.

അതേസമയം പ്രണയനൈരാശ്യം മൂലമാണ് കല്ലെറിഞ്ഞതെന്ന് യുവാവ് പോലീസിന് മൊഴി നൽകി. തിരുവനന്തപുരത്തുനിന്ന് മംഗലാപുരത്തേക്ക് പോകുകയായിരുന്ന വന്ദേഭാരതിനുനേരേ മൂന്നുവട്ടം കല്ലെറിഞ്ഞു. കല്ലേറിൽ ചില്ലുകൾ തകർന്നു. ഇന്ത്യൻ റെയിൽവേ നിയമം 153 പ്രകാരം ജാമ്യമില്ലാ വകുപ്പിലാണ് കേസെടുത്തത്. പ്രതിയുമായി തെളിവെടുപ്പ് നടത്തി.

ആർ.പി.എഫ്. ഡിവിഷണർ സെക്യൂരിറ്റി കമ്മിഷണർ മുഹമ്മദ് ഹനീഫിന്റെ നേതൃത്യത്തിൽ ആലുവ ഇൻസ്പെക്ടർ എ.പി. വേണു, സബ് ഇൻസ്പെക്ടർ കെ.എസ്. മണികണ്ഠൻ, വി.എ. ജോർജ്, കെ.എസ്. ഷിബു, വി.എസ്. ശരത്, കെ.ടി. ദേവദാസ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

മുടി വെട്ടിയതും പുതിയ ചെരിപ്പിട്ടതും സീനിയർ വിദ്യാർഥികൾക്ക് പിടിച്ചില്ല!! ഒമ്പതാംക്ലാസ് വിദ്യാർഥികൾ ചേർന്ന് പരീക്ഷ കഴിഞ്ഞിറങ്ങിയ എട്ടാംകാസുകാരനെ സ്കൂളിനു പിന്നിലേക്ക് പിടിച്ചുകൊണ്ടുപോയി വളഞ്ഞിട്ട് മർദിച്ചു, സ്കൂൾ ബസിൽ കയറാൻ പോലും അനുവദിച്ചില്ല, കുട്ടി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ,

BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026
BREAKING NEWS
സഭയിൽ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിൽ വാക്പോര്; ’ആരെ നോക്കി സംസാരിക്കണം? പ്രതിപക്ഷത്തെയോ?’എന്ന് പിണറായി; മറ്റാരെയും നോക്കേണ്ട, എന്നെ നോക്കി സംസാരിക്കൂ എന്ന് സ്പീക്കർ
26 Oct 2026