ഹൈദരാബാദ്: ഫോണിൽ ഉറക്കെ സംസാരിക്കുന്നത് വിലക്കിയ അദ്ധ്യാപികയെ ചെരുപ്പൂരി തള്ളി വിദ്യാർത്ഥിനി. , വിശാഖപട്ടണത്തിലെ സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലാണ് ഈ സംഭവം.വിദ്യാർത്ഥിനിയുടെ ഫോൺ അധ്യാപിക പിടിച്ചുവച്ചതാണ് ഇതിലേക്ക് വഴി തെളിച്ചത് എന്നാണ് കരുതുന്നത്.വിദ്യാർത്ഥിനി ക്യാംപസിൽ കൂടി ഫോണിൽ സംസാരിച്ചുകൊണ്ട് നടക്കുകയായിരുന്നു. അപ്പോഴാണ് അധ്യാപിക അതുവഴി വന്നത്. ഇങ്ങനെ ഉറക്കെ ഫോണിൽ സംസാരിക്കരുത് എന്ന് അധ്യാപിക പറഞ്ഞു.
എന്നാൽ, അത് കേൾക്കാൻ വിദ്യാർത്ഥി തയ്യാറായില്ല. താൻ പറഞ്ഞത് വിദ്യാർത്ഥിനി അനുസരിക്കാത്തത് അധ്യാപികയ്ക്ക് നീരസമുണ്ടാക്കി. തുടർന്നാണ് അധ്യാപിക വിദ്യാർത്ഥിനിയുടെ ഫോൺ പിടിച്ചുവാങ്ങിയത്. പിന്നീട് ദേഷ്യം വന്ന വിദ്യാർത്ഥിനി തന്റെ കാലിൽ നിന്നും ചെരിപ്പൂരി അധ്യാപികയെ തല്ലുകയായിരുന്നു. പിന്നാലെ അധ്യാപികയും വിദ്യാർത്ഥിനിയെ തിരികെ തല്ലി. സംഭവത്തിൻെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.
ചിലരെല്ലാം വിദ്യാർത്ഥിനിയെ കുറ്റപ്പെടുത്തി. ഇങ്ങനെയാണോ ഒരു അധ്യാപികയോട് പെരുമാറേണ്ടത് എന്ന ചോദ്യമാണ് അവരെല്ലാം ഉന്നയിച്ചത്. എന്നാൽ, അതേസമയം തന്നെ മറ്റ് ചിലർ അധ്യാപികയേയും കുറ്റപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെ അല്ല ഒരു അധ്യാപിക വിദ്യാർത്ഥിനിയോട് പെരുമാറേണ്ടത് എന്നായിരുന്നു അവരുടെ അഭിപ്രായം. അധ്യാപിക നേരത്തെ തന്നെ നിയന്ത്രിച്ച് പെരുമാറിയിരുന്നു എങ്കിൽ ഈ സംഭവം തന്നെ ഉണ്ടാവില്ലായിരുന്നു എന്നും അവർ അഭിപ്രായപ്പെട്ടു.