കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ചിത്രം മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തി കെഎസ്ആർടിസി കൊല്ലം ഡിപ്പോയിലെ ജനറൽ കൺട്രോളിങ് ഇൻസ്പെക്ടർ വി.ആർ.അനിലിനെതിരെ പൊലീസ് കേസെടുത്തു.
ഈസ്റ്റർ ദിനത്തിൽ വാട്സാപ് ഗ്രൂപ്പിൽ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചു സാമുദായിക ഭിന്നതയുണ്ടാക്കാൻ ശ്രമിച്ചുവെന്ന യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രണവ് താമരക്കുളത്തിന്റെ പരാതിയിലാണ് ഈസ്റ്റ് പൊലീസ് കേസെടുത്തത്. ലോക്സഭാ സ്പീക്കർക്കും കേന്ദ്ര ആഭ്യന്തര വകുപ്പിനും പരാതി നൽകിയിരുന്നു.



















































