കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെ ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ജിജെസി ആദരിച്ചു. ചെയർമാൻ രാജേഷ് റോക്ക്ഡേ, ഐപിസി സയ്യാം മെഹറ, മുൻ ചെയർമാൻമാരായ അശോക് മീനാവാല, ആശിഷ് പെത്തെ തുടങ്ങിയവർ ചേർന്ന് ആദരിച്ചു. ദേശീയ നേതാക്കൾ അടക്കമുള്ള വലിയൊരു സദസ്സ് സാക്ഷ്യം വഹിച്ചു.
കേരളത്തിൽ നിന്നും ജനറൽ സെക്രട്ടറി അഡ്വ.എസ്.അബ്ദുൽ നാസർ, വർക്കിംഗ് ജനറൽ സെക്രട്ടറി ബി. പ്രേമാനന്ദ്, സെക്രട്ടറിമാരായ അഹമ്മദ് പൂവിൽ, എൻടികെ. ബാപ്പു, സി.എച്ച്. ഇസ്മായിൽ, വിജയകൃഷ്ണാ വിജയൻ, എസ്. സാദിഖ്, ജയചന്ദ്രൻ പള്ളിയമ്പലം, ബെന്നി അഭിഷേകം തുടങ്ങിയവർ സ്വീകരണ സമ്മേളനത്തിൽ പങ്കെടുത്തു.