Uncategorized

ശബ്ദിക്കാതിരിക്കാൻ മക്കളുടെ വായിൽ തുണി തിരുകി, കൈ പിന്നോട്ട് പിടിച്ചു കെട്ടിയിട്ടു, ക്ഷേത്ര ദർശനം കഴിഞ്ഞു ബസിൽ വരികയായിരുന്ന യുവതിയെ മൂന്നുമക്കളുടെ മുന്നിലിട്ട് കൂട്ടബലാത്സം​ഗം ചെയ്തു, പ്രതികൾ പിടിയിൽ, കേസ് ഒതുക്കിത്തീർക്കാൻ പോലീസ് ശ്രമം

· · 1 min read
Share: Copied!

ബെം​ഗളൂരു: കർണാടകയിലെ ദാവണഗരെയിൽ സ്വകാര്യ ബസിൽ മക്കളുടെ മുന്നിലിട്ട് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. മാർച്ച് 31 നാണ് അതിക്രൂരമായ സംഭവമുണ്ടായത്. ഹാരപ്പനഹള്ളിയിലുള്ള ഉച്ചാങ്കിദുർഗ ക്ഷേത്രം സന്ദർശിച്ച ശേഷം കുട്ടികളുമായി ബസിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു യുവതി.ദാവണഗരെ നഗരത്തിനടുത്തുള്ള ചന്നപുരയ്ക്ക് സമീപത്ത് വച്ച് ബസിലെ ഡ്രൈവറും കണ്ടക്ടറും സഹായിയും ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്.

ക്ഷേത്ര സന്ദർശനം കഴിഞ്ഞുള്ള അവസാന ബസിലാണ് യുവതിയും മക്കളും കയറിയത്. ബസിൽ 7-8 യാത്രക്കാരാണ് ആകെ ഉണ്ടായിരുന്നത്. മറ്റ് യാത്രക്കാരെല്ലാം സ്റ്റോപ്പുകളിൽ ഇറങ്ങിയ ശേഷം പ്രതികൾ ക്രൂരകൃത്യത്തിന് മുതിരുകയായിരുന്നു. ഡ്രൈവർ ബസ് ചന്നപുരയ്ക്കടുത്തുള്ള ഒരു ഒറ്റപ്പെട്ട സ്ഥലത്തേക്ക് കൊണ്ടുപോയി കുട്ടികളുടെ വായിൽ തുണി തിരുകി വായ മൂടിക്കെട്ടിയെന്ന് വൃത്തങ്ങൾ പറയുന്നു. കുട്ടികളുടെ കൈകൾ കെട്ടിയിട്ട് അവരുടെ മുന്നിൽ വച്ചാണ് അമ്മയായ യുവതിയെ കൂട്ടബലാത്സംഗം ചെയ്തത്.

ആ സമയം വയലിലുണ്ടായിരുന്ന കർഷകരും വഴിയാത്രക്കാരുമെത്തി സ്ത്രീയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ ഡ്രൈവർ പ്രകാശ് മഡിവാലറ, കണ്ടക്ടർ സുരേഷ്, സഹായി രാജശേഖർ എന്നീ മൂന്ന് പ്രതികളെ ഇവ‌ർ തന്നെയാണ് പിടികൂടി അരസിക്കെരെ പോലീസിൽ ഏൽപ്പിച്ചത്. പ്രതികളിൽ ഒരാൾക്കെതിരെ ഏഴ് കേസുകൾ ഉണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു.

പ്രതികളെ പിടികൂടി കൈമാറിയിട്ടും കേസ് രജിസ്റ്റർ ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. യുവതിയുടെ ഒപ്പ് വെള്ളക്കടലാസിൽ വാങ്ങുക മാത്രമാണ് ചെയ്തതെന്നും ആരോപണമുണ്ട്. കൂടാതെ പോലീസ് യുവതിക്ക് 2000 രൂപ നൽകി കീറിയ വസ്ത്രങ്ങൾ മാറ്റി പുതിയവ വാങ്ങാൻ ആവശ്യപ്പെട്ടു. മാത്രമല്ല സംഭവം വലിയ പ്രശ്നമാക്കേണ്ടെന്നും, കേസ് ഒതുക്കിത്തീ‍ർക്കാമെന്നും പോലീസ് പറഞ്ഞതായും അറിയുന്നു.

‘സാംസ്കാരിക മന്ത്രിക്ക് സംസ്കാരമുണ്ടോയെന്നാണ് എന്റെ സംശയം, അഴയിലിട്ട തുണി വീണ ലാഘവത്തോടെ തന്റെ വീഴ്ചയ്ക്കുശേഷം പലരും സ്വന്തം സീറ്റുകളിൽ പോയിരുന്നു, ദിവ്യ ഉണ്ണിയിൽ നിന്ന് ഒരു ഖേദപ്രകടനമെങ്കിലും പ്രതീക്ഷിച്ചു’- ഉമ തോമസ് എംഎൽഎ

Uncategorized
ട്രെയിലറുകളിലും പ്രത്യേക സ്റ്റാൻഡുകളിലുമായി നിരത്തിവച്ചിരിക്കുന്ന വൻ മിസൈലുകൾ, സൈനിക ട്രക്കുകൾ, ആയുധങ്ങൾ കൊണ്ടുപോകുന്നതിനുള്ള വാഹനങ്ങൾ... പുതിയ ഭൂഗർഭ മിസൈൽ കേന്ദ്രം പുറത്തുവിട്ട് ഇറാൻ, "ശത്രു ഞങ്ങൾക്കെതിരെ വീണ്ടും നീക്കം നടത്തിയാൽ ഞങ്ങളുടെ പ്രതികരണം മേഖലയ്ക്ക് പുറത്തേക്കും വ്യാപിക്കും- മുന്നറിയിപ...
12 Nov 2026
Uncategorized
ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം, മരുമകന്‍ ശ്യാംജിത്തിനും റിപ്പോർട്ടർ ചാനലിനും വക്കീൽ നോട്ടീസയച്ച് ഇ പി ജയരാജന്‍, 50 ലക്ഷം രൂപ നഷ്ടപരിഹാരം വേണം
30 Oct 2026
Uncategorized
കേന്ദ്ര സർക്കാരിനോട് ചോദിച്ചതിന് ശേഷം മാത്രം തീരുമാനമെടുക്കും, സര്‍ക്കാരിനോട് അമിത വിധേയത്വം, മുൻ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിനെതിരെ വെളിപ്പെടുത്തലുമായി മുൻ ജഡ്ജി
25 Oct 2026
Uncategorized
"മുതലകൾ തിന്നുകൊള്ളും, തെളിവൊന്നും ബാക്കിയുണ്ടാകില്ല", കുഞ്ഞ് പിറന്നതിനു പിന്നാലെ വിവാഹം കഴിക്കണമെന്ന് ലിവിങ് പങ്കാളി, ഭാര്യയെ ഉപേക്ഷിക്കാനാകില്ല, യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന് പുഴയില്‍ തള്ളി, പിന്നാലെ കാണിനില്ലെന്ന് പരാതി, പ്രതിയെ കുടുക്കിയത് സുഹൃത്തിന്റെ മൊഴി
18 Oct 2026