ഭോപ്പാല്‍: മധ്യപ്രദേശില്‍ ര്‍ത്തൃസഹോദരനുമായി ചേര്‍ന്ന് കാമുകന്റെ ഫ്‌ലാറ്റില്‍ നിന്നും കോടികള്‍ മോഷ്ടിച്ച യുവതി പൊലീസ് പിടിയില്‍.
ബ്യൂട്ടി പാര്‍ലര്‍ ഉടമയായ ശിവാലി ജേഡനാണ് പിടിയിലായത്. ലിവ് ഇന്‍ പങ്കാളിയായ അങ്കുഷിന്റെ വീട്ടില്‍ നിന്നാണ് ഇവര്‍ മോഷണം നടത്തിയത്. പിന്നാലെ തന്റെയും അങ്കുഷിന്റെയും ബാഗുകള്‍ മോഷണം പോയെന്നാരോപിച്ച് ഇവര്‍ പൊലീസില്‍ പരാതി നല്‍കി. എന്നാല്‍ പരാതി അന്വേഷിച്ച പോലീസ് അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. മോഷണം നടത്തിയ ആള്‍ തന്നെയായിരുന്നു പരാതിയുമായി എത്തിയതും. പൊലീസ് അന്വേഷണത്തില്‍ അന്നേ ദിവസം രണ്ട് പേര്‍ ബുര്‍ഖ ധരിച്ച് ഫ്‌ലാറ്റിലേക്ക് കയറിപ്പോവുകയും ഇറങ്ങി വരുന്നതിന്റെയും ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബുര്‍ഖ ധരിച്ചെത്തിയവരില്‍ ഒരാള്‍ ശിവാലി തന്നെയാണെന്ന് പോലീസിന് വ്യക്തമായത്. എന്നാല്‍ ശിവാലിയുടെ സഹായെ കുറിച്ച് അറിഞ്ഞപ്പോള്‍ പോലീസ് വീണ്ടും അമ്പരന്നു. ബുര്‍ഖ ധരിച്ചെത്തിയ മറ്റേയാള്‍ ശിവാലിയുടെ ഭര്‍ത്താവിന്റെ അനിയനായ ധിരു ഥാപ്പയായിരുന്നു. പൊലീസില്‍ ജോലി ചെയ്തിരുന്ന ഥാപ്പയെ ക്രമക്കേടിന്റെ പേരില്‍ നേരത്തെ ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. വസ്തു ഇടപാടില്‍ അങ്കുഷിന് ലഭിച്ച ഒന്നര കോടി രൂപയാണ് ഇരുവരും തട്ടിയെടുത്തത്.
വിവാഹിതയായ ശിവാലി ബിസിനസുകാരനായ അങ്കുഷിനൊപ്പമായിരുന്നു ഏറെ കാലമായി താമസം. ഇരുവരും ലിവ് ഇന്‍ റിലേഷന്‍ഷിപ്പിലായിരുന്നു. എന്നാല്‍, പുതിയ ബിസിനസോടെ അങ്കുഷ് തന്നെ വിട്ട് പോകുമോയെന്ന ഭയത്തിലായിരുന്നു ശിവാലി. ഇതിനെ തുടര്‍ന്നാണ് ഭര്‍തൃസഹോദരനും പോലീസ് സേനയില്‍ നിന്നും പുറത്താക്കട്ടെ ധിരു ഥാപ്പയെ ഒപ്പം കൂട്ടിയത്. ശിവാലിയായിരുന്നു മോഷണത്തിന്റെ ആസൂത്രണമെന്നും പോലീസ് പറയുന്നു.