BREAKING NEWS

ഇല ശേഖരിക്കാന്‍ വനത്തില്‍ പോയ ദമ്പതികളെ വളഞ്ഞ് കരടിക്കൂട്ടം, ഭര്‍ത്താവിനെ കടിച്ചു കീറി, കോടാലികൊണ്ട് കരടിയെ വെട്ടിയിട്ട് ഭാര്യ

· · 1 min read
Share: Copied!

ഭുവനേശ്വർ: ഭർത്താവിനെ കടിച്ചുകീറിയ കരടിയെ കോടാലികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച് ഭര്‍ത്താവിന്റെ ജീവൻ രക്ഷിച്ച് ഭാര്യ.  ഒഡീഷയിലെ മയൂർഭഞ്ച് ജില്ലയിലെ ഹാതിസാലബേദ വനത്തിലായിരുന്നു സംഭവം. മയൂർഭഞ്ചിലെ മിലു ഗ്രാമത്തിൽ താമസിക്കുന്ന ഗോത്രവിഭാഗക്കാരായ മാൾഡെ സോറനും(48) ഭാര്യ ലിലി സോറനും(41) ഇലകളും മറ്റും ശേഖരിക്കാനായാണ് വനത്തിൽ പോയത്.

ഉൾവനത്തിൽ എത്തിയപ്പോഴാണ് ഇവർക്കുമുന്നിൽ കരടിക്കൂട്ടം പ്രത്യക്ഷപ്പെട്ടത്. ആറ് കരടികളാണ് ദമ്പതിമാരുടെ മുന്നിലുണ്ടായിരുന്നത്. തൊട്ടുപിന്നാലെ കരടികളിലൊന്ന് മാൾഡെ സോറന് നേരേ ചാടിവീണ് കടിച്ചുകീറി. ഇതോടെയാണ് ഒപ്പമുണ്ടായിരുന്ന ലിലി സോറൻ ഭർത്താവിനെ രക്ഷിക്കാൻ ശ്രമിച്ചത്.

കരടികളുടെ ആക്രമണത്തിൽ ഭയന്ന് പിന്തിരിഞ്ഞോടാൻ ശ്രമിക്കാതെ ലിലി സോറൻ ഭർത്താവിന്റെ പ്രാണൻ രക്ഷിക്കാൻ മുന്നിട്ടിറങ്ങി. ഒട്ടുംവൈകാതെ തന്റെ കൈയിലുണ്ടായിരുന്ന കോടാലി കൊണ്ട് ലിലി സോറൻ കരടിയെ തിരിച്ച് ആക്രമിച്ചു. വെട്ടേറ്റതോടെ കരടി മാൾഡെയെ ആക്രമിക്കുന്നതിൽനിന്ന് പിന്തിരിഞ്ഞു. പിന്നാലെ മുറിവേറ്റ കരടിയും മറ്റുകരടികളും വനത്തിനുള്ളിലേക്ക് ഓടിമറഞ്ഞു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാൾഡെ സോറനെ ആദ്യം കരഞ്ജിയ സർക്കാർ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കിയോഞ്ചാർ ജില്ലാ ആശുപത്രിയിലേക്കും മാറ്റി.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026