CINEMA

മലയാളത്തിൽ ഫാൻ്റസി റിവൻജ് ത്രില്ലറുമായി പുതുമുഖങ്ങളുടെ “റാന്തൽ”; ടൈറ്റിൽ ലുക്ക് പോസ്റ്റർ റിലീസ് ആയി… പൂജയും സ്വിച്ചോൺ കർമ്മവും കാഞ്ഞങ്ങാട് നടന്നു.

· · 1 min read
Share: Copied!

മലയാളത്തിൽ എന്നും ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമ ഘടകമാണ് ഫാൻ്റസിയും, ത്രില്ലറും. അത്തരത്തിൽ വീണ്ടുമൊരു ഫാൻ്റസി റിവൻജ് ത്രില്ലർ ഒരുങ്ങുകയാണ്. പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങളാക്കി സമുദ്ര പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പി.കെ സുരേന്ദ്രൻ നിർമ്മിച്ച് നവാഗതരായ ജിത്തു ജയപാൽ, ശ്രീഷ് ഹൈമാവത് രചനയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രത്തിന് കാഞ്ഞങ്ങാട് തുടക്കമായി. “റാന്തൽ” എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ ഇതിനോടകം റിലീസ് ആയി. കാസർകോഡും കാഞ്ഞങ്ങാടും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽ, നവാഗതരായ സജിത്ത് കുരിക്കത്തൂർ, ഉണ്ണി പണിക്കർ, ഉണ്ണി ബാനം, മഹേഷ്‌ രാമൻ, രാഖിൽ മാധവ്, ചന്ദ്രിക മടിക്കൈ, സ്നേഹ, ഷീബ കാഞ്ഞങ്ങാട്, സനില, ദീപ്തി മിത്ര, സീമ മധു, മാസ്റ്റർ ദേവദത്ത് എന്നിവരും വേഷമിടുന്നു.

ജിതേഷ്, രഞ്ജിത്ത് എന്നിവരാണ് ചിത്രത്തിൻ്റെ സഹനിർമാതാക്കൾ. സംവിധായകൻ ശ്രീഷ് ഹൈമാവത് തന്നെയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണവും നിർവഹിക്കുന്നത്. എഡിറ്റർ: അയൂബ്, മ്യൂസിക്: ശ്രീശൈലം രാധാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: ശബരി, ആർട്ട് ഡയറക്ടർ: ഷറഫു ചെറുതുരുത്തി, കോസ്റ്റ്യൂംസ്: പുഷ്പലത കാഞ്ഞങ്ങാട്, മേക്കപ്പ്: അനുശ്രീ, അസോസിയേറ്റ് ഡയറക്ടർ: സുരേഷ് നാരായണൻ, പ്രമോഷൻ കൺസൾട്ടൻ്റ്: മനു കെ തങ്കച്ചൻ, സ്റ്റിൽസ്: വിജിത്ത് കെ.വി, മാർക്കറ്റിംഗ് ഹെഡ്: അരുൺദേവ് കാലിക്കറ്റ്, പി.ആർ.ഓ: പി.ശിവപ്രസാദ്, ഡിസൈൻസ്: യെല്ലോ കാക്ക എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026