BREAKING NEWS

ഭാര്യയ്ക്ക് ബന്ധുക്കളില്ല, തന്റെ മരണശേഷം ആര് നോക്കുമെന്ന് ആശങ്ക, പിറകിലൂടെ ചെന്ന് ഭാര്യയെ കഴുത്തുഞെരിച്ച് കൊന്ന് ഭര്‍ത്താവ്, പിന്നാലെ അയല്‍വാസിയെ വിളിച്ച് കുറ്റസമ്മതം, 75കാരന്‍ അറസ്റ്റില്‍, പ്രതിക്ക് മാനസിക പ്രശ്നമുണ്ടെന്ന് പൊലീസ്

· · 1 min read
Share: Copied!

ബെംഗളൂരു: ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ മുന്‍ ഐ.എസ്.ആര്‍.ഒ ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു.  ബെംഗളൂരുവിലെ അലവഹള്ളിയിലുള്ള അപാര്‍ട്ട്‌മെന്റിലാണ് നടുക്കുന്ന കൊലപാതകം നടന്നത്. സന്ധ്യ ശ്രീ എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് നാഗേശ്വര്‍ റാവു (75) ആണ് അറസ്റ്റിലായത്. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.

അടുക്കളയിലായിരുന്ന സന്ധ്യയെ പിറകിലൂടെ ചെന്ന് ടവല്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പിന്നീട്, അതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരാളെ വിളിച്ച് ഭാര്യയെ താന്‍ കൊലപ്പെടുത്തിയതായി അറിയിച്ചു. തുടര്‍ന്ന് അതേ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്ന ഒരു ഡോക്ടര്‍ എത്തി മരണം സ്ഥിരീകരിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയുമായിരുന്നു.

സന്ധ്യയ്ക്ക് ബന്ധുക്കള്‍ ഇല്ലെന്നും താന്‍ മരിച്ചാല്‍ ഭാര്യയെ ആര് നോക്കുമെന്ന ആശങ്കയിലാണ് കൊലപാതകം നടത്തിയതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. നാഗേശ്വര്‍ റാവുവിന് മാനസികവെല്ലുവിളി യുണ്ടെന്ന സംശയത്തിലാണ് പൊലീസ്.ഇയാളുടെ പെരുമാറ്റത്തില്‍ അസ്വഭാവികതയുണ്ടെന്നും വൈദ്യപരിശോധന പൂര്‍ത്തിയാവുന്നതോടെ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നുമാണ് പൊലീസ് പറയുന്നത്. അന്വേഷണത്തില്‍ ദമ്പതികള്‍ക്ക് അമേരിക്കയില്‍ താമസിക്കുന്ന ഒരു മകളുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. ഇത് പ്രതിയുടെ മൊഴിക്ക് വിപരീതമാണെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026