ഇടുക്കി: കയ്യേറ്റവും അനധികൃത ഖനനവും തടയാന്‍ നടപടി. ഇടുക്കി പരുന്തുംപാറ കയ്യേറ്റം. നഷ്ടപ്പെട്ട സര്‍ക്കാര്‍ ഭൂമി കണ്ടെത്താന്‍ 15 അംഗ പ്രത്യേക സംഘത്തെ നിയോഗിച്ചു. പീരുമേട് താലൂക്കിന് പുറത്തുള്ള ഉദ്യോഗസ്ഥ സംഘത്തിന് അന്വേഷണ ചുമതല. ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ രണ്ടു സര്‍വേ ടീമിന് രൂപം നല്‍കും.
അതിനിടെ ഇടുക്കിയിലെ മൂന്നു വില്ലേജുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. 06.03.2025 തീയതി മുതല്‍ 02.05.2025 തീയതി അര്‍ധരാത്രിവരെ നിരോധനാജ്ഞ പ്രഖാപിച്ച് ജില്ലാ കളക്ടര്‍ പീരുമേട് വില്ലേജിലെ സര്‍വ്വെ നം 534, മഞ്ചുമല വില്ലേജിലെ സര്‍വ്വെ നം 441, വാഗമണ്‍ വില്ലേജിലെ സര്‍വ്വെ നം 724, 813, 896 എന്നിവിടങ്ങളില്‍ ഉള്‍പ്പെട്ട് വരുന്ന പ്രദേശങ്ങളില്‍ ആണ് ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 163-ാം വകുപ്പ് പ്രകാരം നിരോധനാജ്ഞ ഏര്‍പ്പെടുത്തിയിരിക്കുന്നത്.