ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ബാങ്ക് ജീവനക്കാരന്‍ ഭാര്യയുടെ അവിഹിത ബന്ധത്തിലും കാമുകന്റെ ഭീഷണിയിലും മനംനൊന്ത് ആത്മഹത്യ ചെയ്തു. രാജേന്ദ്ര എന്നയാളാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ബാങ്കിലെ കരാര്‍ ജീവനക്കാരനായിരുന്നു ഇയാള്‍. ഭാര്യ മറ്റൊരാളുമായി ഇഷ്ടത്തിലായിരുന്നുവെന്ന് രാജേന്ദ്രയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.
ഞായറാഴ്ചയോടെ ഭാര്യയുടെ കാമുകന്‍ ടിങ്കു യാദവ് രാജേന്ദ്രനെ ഫോണില്‍ വിളിച്ച്, ‘നിങ്ങളുടെ ഭാര്യക്ക് നിങ്ങളെ ഇഷ്ടമല്ല. അവളെ ഉപേക്ഷിക്കുക, അല്ലെങ്കില്‍ കാര്യങ്ങള്‍ വളരെ മോശമാകും’ എന്ന് പറഞ്ഞതായും ബന്ധുക്കള്‍ പറയുന്നു. ഇതിനുപിന്നാലെ രാജേന്ദ്ര വിഷാദരോഗത്തിനടിമയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു.
തുടര്‍ന്ന് ഇയാള്‍ വിഷം കഴിച്ചതായും അറിഞ്ഞയുടനെ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും രാജേന്ദ്ര മരിച്ചതായും ബന്ധുക്കള്‍ വ്യക്തമാക്കി.
സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കുടുംബത്തിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.