BREAKING NEWS

ഇത് അവഹേളിക്കലാണ്… ഗുണ്ടായിസമാണ്, താങ്ങാവുന്നതിലുമപ്പുറമായി, ഇത്തരം പ്രവൃത്തികള്‍ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിക്കുന്നതാണ്, ബോഡിഷെയ്മിങ്ങിനെതിരെ പ്രതികരണവുമായി ഡി ജെ സന, പിന്നാലെ കടുത്ത അധിക്ഷേപ വര്‍ഷം

· · 1 min read
Share: Copied!

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലെ കടുത്ത ബോഡി ഷെയ്മിങ്ങിനെതിരെ പ്രതിരണവുമായി ഡിജെ സന.കേരളത്തിലെ അറിയപ്പെടുന്ന വനിത ഡിജെമാരില്‍ ഒരാള്‍. കേരളത്തിന് അകത്തും പുറത്തും വിദേശത്തുമെല്ലാം സന പരിപാടികള്‍ ചെയ്യാറുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിന്നും പലപ്പോഴായി വിമര്‍ശനങ്ങളും അവഹേളനങ്ങളും സനയ്ക്ക് നേരിടേണ്ടി വരാറുണ്ട്.

സനയുടെ വസ്ത്രവും ശരീരപ്രകൃതിയുമൊക്കെ കടുത്ത സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്നൊരു പരിപാടിയില്‍ നിന്നുള്ള സനയുടെ വിഡിയോ വൈറലായിരുന്നു.

പിന്നാലെ താരത്തിനെതിരെ കടുത്ത ബോഡി ഷെയ്മിങ് ആക്രമണം ഉടലെടുത്തു. താരത്തിന്റെ വസ്ത്രത്തേയും ശരീരത്തേയും കുറിച്ച് കേട്ടാലറയ്ക്കുന്ന വാക്കുകളിലൂടെയായിരുന്നു അവഹേളനം. തനിക്കെതിരായ ബോഡി ഷെയ്മിങില്‍ ഡിജെ സന തന്നെ പ്രതികരിച്ചിരിക്കുകയാണിപ്പോള്‍. തനിക്കെതിരായ സൈബര്‍ ആക്രമണത്തെക്കുറിച്ചുള്ള സബീല്‍ ബില്ലു എന്നയാളുടെ റിയാക്ഷന്‍ വിഡിയോയുടെ കമന്റ് ബോക്‌സിലൂടെയായിരുന്നു സനയുടെ പ്രതികരണം. ബോഡി ഷെയ്മിങ് ആളുകളെ ആത്മഹത്യയിലേക്ക് പോലും തള്ളി വിടുമെന്നാണ് സന പറയുന്നത്.

”ഇത് കേവലം വേദനിപ്പിക്കുക എന്നതിലും അപ്പുറത്തേക്ക് പോയിരിക്കുന്നു. ഇത് അവഹേളിക്കലാണ്, ഗുണ്ടായിസമാണ്, ബോഡി ഷെയ്മിങ് ആണ്, സ്ത്രീയെ ഒബ്‌ജെടിഫൈ ചെയ്യലാണ്. ഇത്തരം പ്രവര്‍ത്തികള്‍ ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെ സാരമായി ബാധിക്കും.

ഒരുപക്ഷെ അവരെ ഈ ലോകം ഉപേക്ഷിക്കാന്‍ പോലും പ്രേരിപ്പിച്ചേക്കും. ഫലത്തില്‍ ഇത് സ്വയം പരുക്കേല്‍പ്പിക്കാനോ ആത്മഹത്യ ചെയ്യാനോ പ്രോത്സാഹിപ്പിക്കുന്നതാണ്” എന്നായിരുന്നു സനയുടെ പ്രതികരണം.എന്നാല്‍ ഈ പ്രതികരണത്തിന് താഴെയും സനയ്ക്ക് അധിക്ഷേപങ്ങളുമായെത്തുന്നവരുണ്ടെന്നതാണ് വസ്തുത.

BREAKING NEWS
ഡിവൈഎഫ്ഐയില്‍ ചേര്‍ന്നയാള്‍ എപ്പോള്‍ മുതലാണ് വീണ്ടും കോണ്‍ഗ്രസ് ആയത്?? കോണ്‍ഗ്രസുകാരന്‍ അല്ല ഇനി ദേവേന്ദ്രന്റെ അച്ഛന്‍ മുത്തുപട്ടര്‍ ആണ് എങ്കിലും വൃത്തികേട് കാണിച്ചാല്‍ അതങ്ങനെ തന്നെയാണ് എന്ന് പറയും, കാരണം ന്യായീകരിക്കാന്‍ ഈ പാര്‍ട്ടിയുടെ പേര് എന്ന് സിപിഎം എന്നല്ല- പുഴു വിവാദത്തില്‍ അഡ്വ. വസന്ത് ...
29 Oct 2026
BREAKING NEWS
കോഴിക്കോട് നിപ രോഗികൾക്ക് കാലാവധി കഴിഞ്ഞ റെംഡെസിവിർ നൽകിയെന്ന് സംശയം; മരണകാരണവും പരിശോധിക്കും, പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിക്കും
29 Oct 2026
BREAKING NEWS
ബ്രാ ധരിക്കാതെ ഷർട്ടിന്റെ ബട്ടൺസ് അഴിച്ചിട്ട് അഭിനയിക്കാന്‍ നിര്‍ബന്ധിച്ചു, ഷൂട്ടിന്റെ രണ്ടാ ദിവസം വന്ന് ഈ ഭാഗം കാണിക്കാമോ, അത് കാണിക്കാമോ എന്നൊക്കെ ചോദിക്കും, നഗ്‌നത ആവശ്യമാണെങ്കിൽ ആദ്യമേ പറയണം, അല്ലാതെ അവസാന നിമിഷമല്ല പറയേണ്ടത്- രാധിക ആപ്തേ
29 Oct 2026
BREAKING NEWS
ഒരാൾ ടോർച്ച് തെളിച്ചുകൊടുത്തു; മറ്റേയാൾ അടിച്ചുമാറ്റി; ശേഷം ഇരുവരും മുങ്ങി; ഭിത്തിയിലെ വിടവിലൂടെ കമ്പിയിട്ട് കള്ളുകുപ്പി മോഷ്ടിച്ചു; പൊൻകുന്നത്തെ ഷാപ്പിലെ ദൃശ്യങ്ങൾ പുറത്ത്
29 Oct 2026