BREAKING NEWS

ആറാം ഭാര്യ പിണങ്ങിപ്പോയി, കൃഷിഭൂമി വിറ്റ് ഏഴാം വിവാഹത്തിനൊരുങ്ങി 55കാരന്‍, പിതാവിന്റെ വിവാഹം തടയണമെന്നാവശ്യപ്പെട്ട് പരാതിയുമായി മൂന്നാം ഭാര്യയിലെ മകന്‍ , വയോധികന് കൗണ്‍സിലിങ് നല്‍കാനൊരുങ്ങി അധികൃതര്‍

· · 1 min read
Share: Copied!

അസംഗര്‍ഹ്: പിതാവിന്റെ ഏഴാം വിവാഹം തടയണമെന്ന് ആവശ്യപ്പെട്ട് പരാതിയുമായി  മകന്‍. ഉത്തര്‍പ്രദേശിലെ അസംഗര്‍ഹ് ജില്ലയിലെ അത്രാലിയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം.

55കാരനായ പിതാവിന്റെ വിവാഹം തടയണമെന്നാണ് മൂന്നാം ഭാര്യയിലെ മകന്‍ പോലിസില്‍ പരാതി നല്‍കിയത്. മുന്‍പ് ആറു വിവാഹം കഴിച്ച പിതാവ് കുടുംബത്തിന്റെ പക്കലുള്ള ബാക്കി ഭൂമി കൂടി വിറ്റ് വിവാഹം നടത്താനാണ് പിതാവിന്റെ നീക്കമെന്നും മകന്‍ ആരോപിച്ചു. ഇതുവരെ ആറ് വിവാഹങ്ങള്‍ കഴിച്ച പിതാവ്, ഏറ്റവും ഒടുവില്‍ വിവാഹിതനായത് 2024ലാണെന്ന് പരാതിയില്‍ പറയുന്നു. ആറാം ഭാര്യ ഏതാനും ദിവസങ്ങള്‍ മാത്രം കൂടെ താമസിച്ച ശേഷം വസ്തുവകകള്‍ സ്വന്തം പേരിലാക്കാന്‍ സമ്മര്‍ദം ചെലുത്തി.

എന്നാല്‍ പിതാവ് സമ്മതിക്കാതായതോടെ സ്വര്‍ണാഭരണങ്ങളുമായി അവര്‍ മടങ്ങിപ്പോവുകയുമായിരുന്നു. അതിനുശേഷമാണ് പിതാവ് ഏഴാം വിവാഹത്തിന് പെണ്ണിനെ തേടിയത്. പെണ്ണുറച്ച് വിവാഹത്തിനു തയ്യാറെടുപ്പുകള്‍ തുടങ്ങിയതോടെയാണ് വീട്ടുകാര്‍ കാര്യം അറിയുന്നത്. വിവാഹം കഴിക്കുന്നതിനായി കുടുംബത്തിന്റെ ഏക ഉപജീവനമാര്‍ഗമായ കൃഷിഭൂമി വില്‍ക്കാനാണ് തീരുമാനം. ഇതിനായി പിതാവ് മുന്‍കൂറായി 50,000 രൂപ കൈപ്പറ്റിയതായും മകന്‍ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

വീടുവിട്ട് പുറത്തുപോയി ജോലി ചെയ്ത് പഠിക്കാന്‍ പിതാവ് തന്നെ നിര്‍ബന്ധിക്കാറുണ്ടെന്നും, പരീക്ഷ എഴുതാന്‍ നാട്ടിലെത്തിയപ്പോഴാണ് വിവാഹനീക്കം അറിഞ്ഞതെന്നും വിദ്യാര്‍ഥി പറഞ്ഞു. ഉന്നയിക്കപ്പെട്ട ആരോപണങ്ങളില്‍ കൃത്യമായ അന്വേഷണം നടത്തും. വസ്തുതകള്‍ പരിശോധിച്ച ശേഷം പിതാവിനെ കൗണ്‍സിലിങ്ങിന് വിധേയനാക്കാനാണ് തീരുമാനമെന്ന് അത്രാലിയ സ്റ്റേഷന്‍ എസ്.എച്ച്.ഒ അമിത് കുമാര്‍ മിശ്ര അറിയിച്ചു.

BREAKING NEWS
ഒരു ബസിൽ യാത്ര ചെയ്യുമ്പോൾ ബസ് അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർ  ഉത്തരവാദികളാകുമോ? കൂടെയുള്ളവർക്കെതിരെ എങ്ങനെ പ്രേരണാക്കുറ്റം നിലനിൽക്കും?- കോടതി, തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ!! അപകടം നടന്നയുടൻ സുഹൈൽ വിളിച്ചത് വാപ്പയെ... FIRൽ പേരില്ല, കേസിന്റെ ക്ലൈമാക്‌സ് നേരത്തെ തീരുമാനിച്ചിരുന്നു- പ്രതിഭാഗം.....
26 Oct 2026
BREAKING NEWS
’ചേരാനല്ലൂർ ബെൻസ് അപകടത്തിൽ പോലീസിന്റെ ഭാ​ഗത്ത് തുടക്കത്തിൽ പാളിച്ചയുണ്ടായി ; പതിനേഴുകാരന് ജാമ്യം കൊടുത്തപ്പോൾ ആശ്ചര്യം തോന്നി, നീതി പണക്കാരനും പാവപ്പെട്ടവനും ഒരുപോലെ’- ആഭ്യന്തരമന്ത്രി
26 Oct 2026
BREAKING NEWS
"പാതിരാത്രിയിൽ ഒരു ചെറുക്കൻ ലൈസൻസില്ലാതെ എവിടെപ്പോയി എന്ന് ചോദിക്കാൻ ഒരു വർഗീയ വിഷവൃദ്ധകളേയും ഇപ്പോൾ കാണാനില്ല", മക്കളെ കേസിൽനിന്ന് ഊരിയെടുക്കാനുള്ള നെട്ടോട്ടത്തിലാണ് അപ്പന്മാരും ഉപ്പമാരും, കൊല്ലപ്പെട്ട മനുഷ്യന്റെ ശരീരം കുടുംബത്തിലെത്തും മുമ്പ് മുന്തിയവന്റെ മകന് സ്റ്റേഷൻ ജാമ്യം കിട്ടി, വിമര്‍ശനവ...
26 Oct 2026
BREAKING NEWS
കൈയ്യിൽ മറ്റൊരു ഫോണുണ്ട്, പുതിയ ഐഫോൺ 18 പ്രോയ്ക്ക് 20,000 മുതൽ 30,000 രൂപ വരെ നികുതി അടയ്ക്കണം- കസ്റ്റംസ്!! പറ്റില്ലെന്ന് പ്രവാസി വ്യവസായി... ഫോൺ പിടിച്ചെടുത്തു, എയർപോർട്ടിൽ കുത്തിയിരുന്നു പ്രതിഷേധിച്ച വ്യവസായിയെ ബലം പ്രയോഗിച്ച് പുറത്താക്കി... പിന്നാലെ കൃത്യനിർവഹണം തടസപ്പെടുത്തിയെന്നാരോപിച്ച് കേസ്
26 Oct 2026