നടൻ ബാലയ്ക്കെതിരായ ആരോപണങ്ങൾ വീണ്ടും തുടർന്ന് മുൻ ഭാര്യ ഡോ. എലിസബത്ത് ഉദയൻ. ബാലയുടെ പണം തട്ടിയെടുക്കാനാണ് താൻ ഇപ്പോൾ തുറന്ന് പറച്ചിലുമായി രംഗത്ത് വന്നത് എന്ന ആരോപണങ്ങൾക്ക് മറുപടിയായാണ് എലിസബത്ത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഇത്രയും തുറന്ന് പറഞ്ഞത് നീതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിട്ടാണെന്നും ആരെങ്കിലും തന്നെ മനസിലാക്കുമെന്ന് കരുതിയെന്നും എലിസബത്ത് പറയുന്നു.
ബാലയുടെ 250 കോടി ലക്ഷ്യം വച്ചാണ് താൻ ഇത് ചെയ്യുന്നതെന്നും അഞ്ചു വ്യക്തികളുടെ മാസ്റ്റർ ബ്രെയിനാണ് ഇതിന് പിന്നിലെന്നുമാണ് മറുഭാഗത്തെയാൾ ആരോപിക്കുന്നു. എനിക്ക് അങ്ങനെ ചെയ്യണമെങ്കിൽ കല്യാണം രജിസ്റ്റർ ചെയ്യാതെ കൂടെ താമസിക്കില്ലായിരുന്നു. പിരിഞ്ഞപ്പോൾ തന്നെ എന്തൊക്കെ ചെയ്യണമെന്ന് നിയമം പഠിച്ച് നടപടികൾ സ്വീകരിക്കുമായിരുന്നു. രണ്ട് കൊല്ലം മുൻപ് 100 കോടിയുടെ സ്വത്ത് എന്നാണ് ഈ വ്യക്തി പറഞ്ഞത്. ഇപ്പോൾ അത് എങ്ങനെ 250 കോടിയായി? ഇതെങ്ങനെ ആണെന്നറിയില്ല.
ചെകുത്താൻ എന്നറിയപ്പെടുന്ന യൂട്യൂബർ തന്നെ നേരിൽ കണ്ട് പിന്തുണ അറിയിച്ചപ്പോൾ ജസ്റ്റിസ് ഫോർ എലിസബത്ത് എന്ന് പറഞ്ഞ ചിലരെങ്കിലും എതിരായി. അത് സാരമില്ല. എനിക്ക് ബാക്കിയുള്ളവരുടെ പിന്തുണ മതി. അവരോട് നന്ദിയുണ്ട്. ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും. അതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും. എന്ത് ശിക്ഷ വേണമെങ്കിലും സ്വീകരിക്കാൻ ഞാൻ തയ്യാറാണ്- എലിസബത്ത് പറഞ്ഞു.
അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ചടങ്ങിൽ 2021 ലായിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം. പിന്നീട് തന്റെ വിവാഹം കഴിഞ്ഞ വിവരം ബാല തന്നെ തുറന്ന് പറയുകയായിരുന്നു. സിനിമാപ്രവർത്തകരിൽ ചിലർ അന്നത്തെ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു. 2024 ലാണ് ബാലയുടെ എലിസബത്തും വേർപിരിഞ്ഞത്. അതിന് ശേഷം 2024 ൽ തന്നെ ബാല മൂന്നാമത് വിവാഹിതനായി. ഔദ്യോഗികമായി താൻ രണ്ടു വിവാഹങ്ങൾ മാത്രമേ കഴിച്ചിട്ടുള്ളൂവെന്നാണ് ബാല പറഞ്ഞത്. ജാതകദോഷം ഉണ്ടെന്നും 41 വയസുകഴിയുന്നത് വരെ കാത്തിരിക്കണമെന്നും അത് കഴിഞ്ഞാൽ രജിസ്റ്റർ ചെയ്യാമെന്നുമാണ് ബാല പറഞ്ഞതെന്ന് എലിസബത്ത് പറയുന്നു. എന്നാൽ പിന്നീട് വിവാഹം രജിസ്റ്റർ ചെയ്തില്ല. ഇത്രയും ആളുകളെ വിളിച്ച് കല്യാണം നടത്തിയിട്ടും താൻ ഭാര്യയായിരുന്നുവെന്ന സത്യം അംഗീകരിക്കാതിരിക്കുന്നത് വിചിത്രമാണെന്നും എലിസബത്ത് പറഞ്ഞു.
തന്റെ ജീവൻപോലും അപകടത്തിലാണ്. തനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, സാമൂഹികമാധ്യമങ്ങളിൽ താൻ പങ്കുവയ്ക്കുന്ന വീഡിയോകൾ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നും പറഞ്ഞാണ് എലിസബത്ത് യൂട്യൂബിലൂടെ കാര്യങ്ങൾ തുറന്ന് പറഞ്ഞത്. ബാലയുമായുള്ള വിവാഹ ജീവിതത്തിൽ ഏറെ അനുഭവിച്ചിട്ടുണ്ടെന്നും ഇപ്പോഴും വിവിധ കോണുകളിൽ നിന്നും ഭീഷണി നേരിടുകയാണ്.
എലിബത്ത് യൂട്യൂബിലൂടെ പറഞ്ഞതിങ്ങനെ:
‘ഞാൻ ഏറെ നാണം കെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, നിറയെ ആളുകളുടെ മുന്നിൽ അപമാനിക്കപ്പെട്ടിട്ടുണ്ട്. എനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ പാറ്റേൺ ഞാൻ നേരത്തെ കണ്ടിട്ടുണ്ട്. ചിലർ കല്യാണം കഴിച്ചപ്പോൾ രാത്രി മുഴുവൻ ഉറങ്ങിയില്ല, ഇവരുടെ ന്യൂസ് കണ്ട് ഇരുന്നിട്ട് എന്നേയും ഉറക്കിയില്ല. നിങ്ങളുടെ എക്സ് കല്യാണം കഴിച്ചാൽ നിങ്ങൾക്ക് വിഷമിക്കാം. എന്നേയുംകൂടെ ഉറക്കാതെ വീഡിയോയിൽ പിടിച്ചിരുത്തി’.
‘ഞാൻ ചെയ്യുന്ന വീഡിയോകൾ, എനിക്ക് എന്തുസംഭവിച്ചാലും എനിക്ക് ലാസ്റ്റ് പറയാനുള്ള കാര്യങ്ങളായിട്ട് എടുക്കണം. എന്റെ എഫ്ബി എപ്പോൾ വേണമെങ്കിലും അടിച്ചുപോവാം. എഫ്ബി മാത്രമല്ല ജീവൻപോലും അടിച്ചുപോവാം. എഫ്ബി പോയാൽ അത്രയേ പോവൂ എന്ന് വിചാരിക്കാം. കുറച്ച് ദിവസം ഞാൻ വീഡിയോ ഇട്ടില്ലെങ്കിൽ ഒന്ന് അന്വേഷിക്കുക, ജീവിനോടെ ഇല്ലേ എന്ന്. മരിച്ചാലേ നീതി കിട്ടുകയുള്ളൂ എന്ന് ചിലർ എന്നോട് പറഞ്ഞു. മരിച്ചാലും നീതി കിട്ടാത്ത കുറേ സംഭവങ്ങൾ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. മരിച്ചിട്ട് നീതികിട്ടും എന്നൊന്നും എനിക്ക് ഉറപ്പില്ല. വലിയ ആളുകളാണ് എതിരെ നിൽക്കുന്നതെങ്കിൽ മരിച്ചാലും നീതി കിട്ടില്ല. കൊലപാതകം ചിലപ്പോൾ ആത്മഹത്യയാവാം, അങ്ങനെ പലകാര്യങ്ങളും മാറാം. അപകീർത്തിപ്പെടുത്തിക്കൊണ്ട് പല കേസുകളും വരാം’, അവർ കൂട്ടിച്ചേർത്തു.
‘എനിക്ക് അത് ഭീഷണി വീഡിയോ പോലെയാണ് തോന്നിയത്. നീ ഇങ്ങനെയൊക്കെ തുടർന്നാൽ ഞാൻ പലതും ഇടും എന്ന് പറയുന്നതായാണ് ഞാൻ ആ വീഡിയോയിൽനിന്ന് മനസിലാക്കിയത്’, തുടർച്ചയായ ആരോപണങ്ങളോട് പ്രതികരിച്ച് ബാല ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോ പരോക്ഷമായി സൂചിപ്പിച്ച് എലിസബത്ത് പറഞ്ഞു. ‘എന്നെ ആരെങ്കിലും കൊന്നാലോ, എന്റെ കുടുംബത്തെ മൊത്തം കൊന്നാലോ എനിക് നീതികിട്ടും എന്ന് ഒട്ടും പ്രതീക്ഷയില്ല. പക്ഷേ, ഞാൻ ചാവുന്നതിന് മുമ്പ് ഈ കാര്യങ്ങൾ എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്. 2008- 09-ൽ മറ്റൊരു റിലേഷനുണ്ടെന്ന് നിങ്ങൾക്ക് മുമ്പ് അറിയാമായിരുന്നോ? അതൊക്കെ ഇന്റർനെറ്റിൽ മെൻഷൻ ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒരു ബെക്കാർഡി കുപ്പിയും കുറച്ചുകാശും കൊടുത്താൽ ആളുകൾക്ക് വേണ്ടപോലെ വാർത്തവരുന്ന കാലമാണ് ഇപ്പോൾ. എല്ലാ സാധനവും ഇന്റർനെറ്റിൽ വരില്ല’, എലിസബത്ത് പറഞ്ഞു. ബാലയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇന്റർനെറ്റിലുണ്ടെന്നും അതിനാൽ നുണ പറയേണ്ട ആവശ്യമില്ലെന്നും അവകാശപ്പെടുന്ന ഒരു കമന്റിനോട് പ്രതികരിക്കുകയായിരുന്നു എലിസബത്ത്.
‘എനിക്ക് പിന്നിലെ മാസ്റ്റർ മൈൻഡും സ്‌ക്രിപ്റ്റും അമൃതയാണെന്നും അത് നടപ്പാക്കുന്നത് വട്ടുള്ള എലിസബത്താണെന്നും പറഞ്ഞ് നേരത്തെ കമന്റുകൾ വന്നിരുന്നു. പുതിയ വീഡിയോയിൽ അഞ്ച് മാസ്റ്റർ ബ്രെയിൻ ഇതിന് പിന്നിലുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോയും വന്നിട്ടുണ്ടായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. ഈ വീഡിയോയ്ക്ക് വേറെ ആരുടേയും പങ്കില്ല, ഞാൻ മാത്രമേ ഉൾപ്പെടുന്നുള്ളൂ. നിങ്ങൾക്ക് എന്ത് കേസെടുക്കണമെങ്കിലും എനിക്കെതിരെ ആവാം. കേസെടുക്കാം, ശിക്ഷിക്കാം എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, ഞാനിത് ഒറ്റയ്ക്ക് തീരുമാനിച്ച കാര്യമാണ്. കുറേ സഹിച്ചു, മിണ്ടാതിരുന്നു. എന്തെങ്കിലും കാണിച്ചിട്ട് പൊക്കോട്ടേ എന്ന് വിചാരിച്ചു. പക്ഷേ, ഇത്രകാലമായിട്ടും എന്റെ പഴയകാര്യങ്ങൾ പറയുന്നതുകൊണ്ടാണ് നമ്മളായി തന്നെ തുടങ്ങാം എന്ന് കരുതിയത്’, അവർ പറഞ്ഞു.
‘ഞാൻ അനുഭവിച്ചു, നാണംകെട്ടു. ഏത് തരത്തിലുള്ള നാണക്കേട് ആണെങ്കിലും സഹിക്കാൻ ഞാൻ തയ്യാറാണ്. എന്റെ ഫോട്ടോ, വീഡിയോ പുറത്തുവിടുക, എന്നെ പറ്റി മോശം പറയുക എന്നിവയാണെങ്കിൽ പോലും. നേരത്തെ എന്റെ ജീവിതത്തിൽ പലകാര്യങ്ങളും നടന്നിട്ടുണ്ട്. ഞാനത് നേരത്തെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞപ്പോൾ, ദൈവം തന്നതാണ് നിന്നെ എന്ന് പുള്ളി പറഞ്ഞു. ഞാനും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ ആളാണ്, നിന്നെ എന്നെക്കാളും മനസിലാക്കാൻ വേറെ ആർക്കും പറ്റില്ല എന്ന് പറഞ്ഞപ്പോ ഇത്രേം നല്ല ആളുകളെല്ലാം ഉണ്ടോയെന്ന് ഞാൻ വിചാരിച്ചു.
മാത്രമല്ല ബാലയുടെ കരൾ മാറ്റ ശസ്ത്രക്രിയയെക്കുറിച്ചും എലിസബത്ത് പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം ഒരാൾ തന്നെകൊണ്ട് തെറ്റായ മരുന്ന് കഴിപ്പിച്ചുവെന്ന് എലിസബത്തിന്റെ പേരെടുത്ത് പറയാതെ ബാല ഒരു തമിഴ് ചാനലിൽ ആരോപണം ഉന്നയിച്ചിരുന്നു. ‘ഇത്രയും വലിയ ഹെൽത്ത് കൺസേൺഡ് ആയിട്ടുള്ള ആൾ, ലിവർ മാറ്റിവച്ച് ഡിസ്ചാർജ് ചെയ്ത ശേഷം മൂന്നാഴ്ചയോ ഒരു മാസത്തിന്റേയോ ഉള്ളിൽ വീണ്ടും തുടങ്ങി എന്ന് പറഞ്ഞുള്ള മെസേജ് ഇവരുടെ വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്.
വൈനായിട്ടും വൈനും ബിയറായിട്ടും വൈനും ബ്രാണ്ടിയായിട്ടും വൈനും ബെക്കാർഡിയായിട്ടും മിക്സ് ചെയ്ത് കഴിക്കുന്നതെല്ലാമുള്ളതുണ്ട്. ഇത്രയം ഹെൽത്ത് കൺസേൺഡ് ആയിട്ടുള്ള ആൾ അതൊന്നും ചെയ്യില്ല എന്നാണ് ഞാൻ വിചാരിക്കുന്നത്. ഇതൊക്കെ അവരുടെ സുഹൃത്ത് വഴി തന്നെ ഡോക്ടറോടും പറയാൻ പറഞ്ഞിരുന്നു. അവസാനം നമ്മൾ മരുന്നുമാറ്റിക്കൊടുത്ത് ആൾക്കാരെ കൊല്ലാൻ നടക്കുന്ന ആളായി.
മുമ്പ് തടയാൻ നോക്കിയിട്ടുണ്ട്, എനിക്ക് അടിയാണ് കിട്ടിയത്. ഞാൻ തന്നെയാണ് പ്രപ്പോസ് ചെയ്തത്. അതിൽ എനിക്കൊരു മാറ്റവുമില്ല. അത് പറയുന്നതിൽ എനിക്കൊരു തെറ്റും തോന്നുന്നില്ല. ഒരാള് പ്രേമിച്ചു, പ്രപ്പോസ് ചെയ്തു എന്ന് വെച്ചിട്ട് എന്ത് ഡാഷ് തരങ്ങളും കാണിക്കാൻ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ശരിയാണെന്ന് തോന്നുന്നില്ല. ഞാൻ കോടി കണ്ടിട്ട് പോയതാണെന്ന് എപ്പോഴാണ് വീഡിയോ ഇട്ടത്? ഒരാൾക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയതിൽ തെറ്റെന്താണെന്ന് എനിക്ക് മനസിലാവുന്നില്ല. പ്രേമിക്കുന്നത് ഇത്രവലിയ കുറ്റമായി എനിക്ക് തോന്നിയിട്ടില്ല’യെന്നും എലിസബത്ത് പറയുന്നു.