BREAKING NEWS

‘എനിക്ക് 250 കോടിയുടെ സ്വത്തുണ്ടെന്ന വിവരം പുറത്തുവന്നതോടെ ചില ആളുകൾ കൂട്ടംചേർന്ന് ആക്രമിക്കാൻ ശ്രമിക്കുന്നു, ഈ വാർത്ത പുറത്തുവന്നതോടെ എന്റെ മന:സാമാധാനം പോയി’- ബാല

· · 1 min read
Share: Copied!

തന്റെ സ്വത്തിന് വേണ്ടി ചില ആളുകൾ കൂട്ടം ചേർന്ന് തന്നെ ആക്രമിക്കാൻ ശ്രമിക്കുകയാണെന്ന ആരോപണവുമായി നടൻ ബാല രം​ഗത്ത്. നാലഞ്ച് പേർ ചേർന്ന് തന്നെ പ്ലാൻ ചെയ്ത് ആക്രമിക്കുവാൻ ശ്രമിക്കുകയാണെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച വീഡിയോയിൽ ബാല ആരോപിച്ചു. മുൻപങ്കാളി എലിസബത്ത് ഉദയൻ യൂട്യൂബർ ചെകുത്താനുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന വീഡിയോ പങ്കുവച്ചാണ് ബാല ആരോപണമുന്നയിക്കുന്നത്. ഒരു അഭിമുഖത്തിൽ സ്വന്തം സ്വത്തിനെ കുറിച്ച് പറയുന്നൊരു വീഡിയോയും ബാല ഇതിനൊപ്പം ചേർത്തിട്ടുണ്ട്.

ബാലയുടെ വാക്കുകൾ ഇങ്ങനെ: ‘ഞങ്ങൾ ഒറ്റയ്ക്ക് നിന്നാലും തല ഉയർത്തി തന്നെ നിൽക്കും. കാരണം സത്യം ഞങ്ങളുടെ ഒപ്പമുണ്ട്. നവംബർ മാസം മുതൽ പറയുന്ന കാര്യങ്ങൾ ഒന്നും കൂടി പറയാം. ഇന്നലെ പറഞ്ഞ കാര്യങ്ങൾകൂടി ഓർക്കണം. അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. പ്ലാൻ ചെയ്ത് എന്നെ അറ്റാക്ക് ചെയ്യുകയാണെന്ന് പറയാൻ കാരണം ഇത് ഒരാൾ അല്ല ചെയ്യുന്നത്. ഒരു നാലഞ്ച് പേർ ചേർന്നാണ്. അതിന്റെ തലവി, ​ഗ്രീപ്പ് ​ഹെഡ് ആരാണെന്ന് നിങ്ങളെല്ലാവർക്കും അറിയാം. എല്ലാവരേയും ചേർത്താണ് അറ്റാക്ക് ചെയ്യുന്നത്. അത് കൃത്യമായ തയ്യാറെടുപ്പോടെയാണ് കളിക്കുന്നത്. ആദ്യം ചെയ്തത് നിയമപരമായി എന്റെ വായടപ്പിച്ചു. അതോടെ അവർക്ക് എന്തും പറയാമെന്നായി.’

ഷഹബാസിനെ ഇല്ലാതാക്കാൻ കോപ്പുകൂട്ടിയത് സംഘം 57 എന്ന ഗ്രൂപ്പിലൂടെ, അടിയുണ്ടാക്കിയത് മൂന്നു സ്കൂളുകളിലെ കുട്ടികൾ തമ്മിൽ, പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്, കൊലയ്ക്കുപയോ​ഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി

എന്റെ സ്വത്തിന്റെ കണക്ക് വന്നു. എനിക്ക് 250 കോടി സ്വത്തുണ്ടെന്ന് തമിഴ്‌നാട്ടിൽ നേരത്തെ തന്നെ വാർത്ത വന്നിരുന്നു. എന്റെ ചേട്ടൻ സംവിധാനം ചെയ്ത കങ്കുവ എന്ന പടം നവംബറിൽ റിസീല് ചെയ്യുകയാണ്. അവിടെ വാർത്ത വന്നത് കങ്കുവ പടത്തിന്റെ സംവിധായകൻ ശിവയുടെ സ്വത്തിനെക്കാളും അനിയൻ ബാലയ്ക്കാണെന്നാണ്. എനിക്ക് 250 കോടിയോളം സ്വത്ത് ഉണ്ടെന്നും ഇനിയും എത്രത്തോളം ഉണ്ടാവുമെന്നുമാണ് അതിൽ പറഞ്ഞത്. ഈ വാർത്ത എന്ന് പുറത്തുവന്നുവോ അന്നു മുതൽ എനിക്ക് മനഃസമാധാനം ഉണ്ടായിട്ടില്ല എന്നതാണ് സത്യം”.

BREAKING NEWS
സ്പാ, മസാജ് സെന്ററുകൾ, വെൽനെസ് സെന്ററുകളിലെ ട്രീറ്റ്‌മെന്റ് മുറികൾ അകത്തു നിന്ന് കുറ്റി ഇടാനോ പുറത്തു നിന്ന് പൂട്ടാനോ കഴിയുന്ന തരത്തിൽ ആയിരിക്കരുത്, ട്രീറ്റ്‌മെന്റ് മുറികളിൽ സിസിടിവി ക്യാമറകൾ പാടില്ല, സ്വീകരണ സ്ഥലം, ഇടനാഴികൾ, ചികിത്സ- തെറാപ്പി മുറികളിലേക്കുള്ള പ്രവേശന കവാടങ്ങളിൽ ക്യാമറകൾ സ്ഥാപിക്...
17 Nov 2026
BREAKING NEWS
അവൾക്കങ്ങനെ പ്രതിസന്ധിയിൽ തളരാനാവില്ല, അവൾ ഭദ്രകീർത്തിയാ, അച്ഛന്റെ ഭദ്ര.... ജയബാലകൃഷ്ണന്റെ ട്രേഡ്മാർക്കായ ദോശയും ചമ്മന്തിയും ഓംലെറ്റും ചായയും വിളമ്പി വീണ്ടും ഒന്നേന്നുതുടങ്ങി അമ്മ ബിന്ദുവും മകളും
17 Nov 2026
BREAKING NEWS
ബാങ്കിൽനിന്ന് പണമെടുത്തിറങ്ങിയ യുവാവിനെ പട്ടാപ്പകൽ ആക്രമിച്ച് 9.90 ലക്ഷം കവർന്നു; നാലംഗസംഘത്തിന്റെ വിളയാട്ടം പട്ടാപ്പകൽ നാട്ടുകാരുടെ കൺമുമ്പിൽ; ആക്രമണത്തിന്റെ ദൃശ്യങ്ങൾ പുറത്ത്; സംഭവം നിലമ്പൂരിൽ
16 Nov 2026
BREAKING NEWS
പരിശോധനയ്ക്കിടെ സംശകരമായി വന്ന മഹീന്ദ്ര ഥാർ തടഞ്ഞു; പോലീസുകാർക്കു നേരെ ഥാർ ഇടിച്ചുകയറ്റി ലഹരി സംഘം; നാലുപേർക്ക് പരിക്ക്; സിപിഒയുടെ കൈ ഒടിഞ്ഞു തൂങ്ങി, മൂന്നുപേർ പിടിയിൽ
16 Nov 2026