LATEST UPDATES

വർക്കിങ് വിസയിൽ ജോർദാനിലെത്തി, ഏജന‍്റുവഴി ഇസ്രയേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മലയാളി ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു, ഒരാൾ രക്ഷപ്പെട്ട് നാട്ടിൽ തിരിച്ചെത്തി, കൂടെയുണ്ടായിരുന്ന രണ്ടുമലയാളികൾ ജയിലിൽ

· · 1 min read
Share: Copied!

തിരുവനന്തപുരം: ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റു മലയാളി മരിച്ചതായി റിപ്പോർട്ട്. തുമ്പ സ്വദേശി തോമസ് ഗബ്രിയേൽ പെരേരയാണ് മരിച്ചത്. ഇയാൾപ്പെടെയുള്ള സംഘം ജോർദാനിൽ നിന്ന് ഇസ്രയേലിലേക്ക് കടക്കവെയാണ് ഇസ്രയേൽ സെെന്യത്തിന്റെ വെടിയേറ്റത്. സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവർ ഇസ്രയേൽ ജയിലിലെന്നാണ് വിവരം. അതേ സമയം വെടിയേറ്റ മറ്റൊരാൾ തിരികെ നാട്ടിലെത്തി.

സ്വത്ത് തട്ടിയെടുക്കാനായിരുന്നെങ്കിൽ വിവാഹം രജിസ്റ്റർ ചെയ്യില്ലായിരുന്നോ? രണ്ടു കൊല്ലം മുൻപ് 100 ആയിരുന്ന സ്വത്തുക്കൾ ഇപ്പോൾ എങ്ങനെ 250 കോടിയായി… ഞാൻ പറയാനുള്ളത് പറഞ്ഞുകൊണ്ടേയിരിക്കും, അതിന്റെ പേരിൽ മരിക്കേണ്ടി വന്നാലും- എലിസബത്ത്

രക്ഷപ്പെട്ട മേനംകുളം സ്വദേശി എഡിസൺ ആണ് നാട്ടിലെത്തി ഗബ്രിയേൽ മരിച്ചവിവരം അറിയിച്ചത്. എഡിസണിന് തുടയിലാണ് വെടിയേറ്റത്. ഗബ്രിയേലിന്റെ മരണം എംബസി സ്ഥിരീകരിച്ചു. ഗബ്രിയേലിന്റെ കുടുംബത്തെ എംബസി ഇമെയിൽ സന്ദേശത്തിലൂടെ വിവരം അറിയിച്ചതായാണ് റിപ്പോർട്ട്. ജോർദാനിലേക്ക് വിസിറ്റിംഗ് വിസയിൽ പോയതായിരുന്നും ഗബ്രിയൽ.

ഷഹബാസിനെ ഇല്ലാതാക്കാൻ കോപ്പുകൂട്ടിയത് സംഘം 57 എന്ന ഗ്രൂപ്പിലൂടെ, അടിയുണ്ടാക്കിയത് മൂന്നു സ്കൂളുകളിലെ കുട്ടികൾ തമ്മിൽ, പരമാവധി ഡിജിറ്റൽ തെളിവുകൾ ശേഖരിക്കാനൊരുങ്ങി പോലീസ്, കൊലയ്ക്കുപയോ​ഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടിൽ നിന്ന് കണ്ടെത്തി

കാലിൽ വെടിയേറ്റ എഡിസണെ ചികിത്സയ്ക്ക്ശേഷം ജോർദാൻ ഇന്ത്യയിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് കുടുംബത്തിന് എംബസിയിൽ നിന്നുള്ള ഇമെയിൽ സന്ദേശം അയച്ചിരുന്നെങ്കിലും കുടുംബത്തിന്റെ ശ്രദ്ധയിൽപ്പെട്ടില്ല. തുടർന്ന് പരുക്കേറ്റ എഡിസൺ നാട്ടിലെത്തിയതോടെയാണ് ഗബ്രിയേലിന്റെ മരണവിവരം പുറത്തറിഞ്ഞത്. ഇവർക്കൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് മലയാളികൾ ഇസ്രയേലിൽ ജയിലിൽ ആണെന്നാണ് വിവരം. സമീപവാസികളായ ഗബ്രിയേൽ പെരേരയും എഡിസണും ഒന്നിച്ചാണ് ജോർദാനിലെത്തിയത്. ഇവരെ ഇസ്രയേലിലേക്ക് കടത്താൻ ഏജന്റ് ഉണ്ടായിരുന്നെന്നാണ് വിവരം. ഇവരെക്കുറിച്ച് പോലീസും ഇന്റലിജൻസും അന്വേഷണം നടത്തിവരികയാണ്.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026