കൊച്ചി: ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷനിൽ നിന്നും 2013 ൽ പുറത്തു പോയവരുമായി ചേർന്ന് ഇപ്പോൾ ചങ്ങാത്തം കൂടിയവർ സംഘടനയെ പിടിച്ചെടുക്കുവാൻ ശ്രമിക്കുകയാണെന്ന് ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ. വിവിധ കോടതികളിൽ കേസ് നടക്കുകയാണെന്നും തീർപ്പു കൽപ്പിച്ചിട്ടില്ലെന്നും, നിയമ പോരാട്ടം തുടരുകയാണെന്നും അഡ്വ.എസ്.അബ്ദുൽ നാസർ പറഞ്ഞു.
കേരളത്തിലെ ബഹുഭൂരിപക്ഷം സ്വർണ്ണ വ്യാപാരികളും തങ്ങളുടെ പക്ഷത്താണ്. ഇത് രണ്ടു കുടുംബങ്ങളിലെ സഹോദരന്മാർ തമ്മിലുള്ള ഐക്യം ആണെന്നും, കേരളത്തിലെ സ്വർണ്ണ വ്യാപാരികൾ ഇത് തള്ളിക്കളയുമെന്നും നാസർ അറിയിച്ചു. സ്വർണ്ണത്തിന് ഇന്ത്യ ഒട്ടാകെ ഒരു വിലയിടാനുള്ള തീരുമാനത്തെ ഇന്നലെവരെ തുരങ്കം വെച്ചവരാണ് ഇന്ന് പുതിയ വെളിപാടുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ഇവർ തമ്മിലുള്ള ഐക്യപ്പെടൽ നീണ്ടുപോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.