ദുബായ്: ചാംപ്യൻസ് ട്രോഫിയിലെ തീപ്പൊരി പോരാട്ടത്തിൽ ഇന്ത്യയ്ക്ക് 242 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ പാക്കിസ്ഥാന്‍ 49.4 ഓവറിൽ 241 റൺസെടുത്തു പുറത്തായി.76 പന്തിൽ 62 റൺസെടുത്ത സൗദ് ഷക്കീലാണു പാക്കിസ്ഥാൻ്റെ ടോപ് സ്കോറർ. ദുബായിലെ സ്പിന്‍ പിച്ചിൽ ഇന്ത്യൻ ഇന്ത്യൻ സ്പിന്നർമാർ തകർത്തെറിഞ്ഞതോടെ പാക്കിസ്ഥാൻ മധ്യനിരയ്ക്കും വാലറ്റത്തിനും മറുപടിയില്ലാതായി. പാക്കിസ്ഥാനു വേണ്ടി മുന്‍നിര പ്രതിരോധിച്ചുനിന്നെങ്കിലും വലിയ റണ്ണൊഴുക്ക് പാക്ക് ഇന്നിങ്സിന്റെ ഒരു ഘട്ടത്തിലും ഉണ്ടായിരുന്നില്ല. ക്യാപ്റ്റൻ മുഹമ്മദ് റിസ്‍വാൻ (77 പന്തിൽ 46), ഖുഷ്ദിൽ ഷാ (39 പന്തിൽ 38), ബാബർ അസം ( 26 പന്തിൽ 23), ആഗ സൽമാൻ (24 പന്തിൽ 19), നസീം ഷാ (16 പന്തിൽ 14), ഇമാം ഉൾ ഹഖ് (26 പന്തിൽ 10) എന്നിവരാണു പാക്കിസ്ഥാന്റെ മറ്റു പ്രധാന സ്കോറർമാർ. ഒൻപത് ഓവറുകൾ പന്തെറിഞ്ഞ കുൽദീപ് യാദവ് 40 റൺസ് വഴങ്ങി മൂന്നു വിക്കറ്റുകൾ വീഴ്ത്തി.
മത്സരത്തിന്റെ ആദ്യ ഏഴോവറുകളില്‍ ഇന്ത്യയ്ക്ക് വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല. ബോളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും ആദ്യ വിക്കറ്റ് വീഴ്ത്തിയത് പേസർ ഹാർദിക് പാണ്ഡ്യയായിരുന്നു. ഹാർദിക് പാണ്ഡ്യയെറിഞ്ഞ ഒൻപതാം ഓവറിൽ എഡ്ജായ ബാബറിനെ വിക്കറ്റ് കീപ്പർ കെ.എൽ. രാഹുൽ ക്യാച്ചെടുത്തു പുറത്താക്കുകയായിരുന്നു. പിന്നാലെ കുൽദീപ് യാദവിന്റെ പന്തിൽ സിംഗിളിനു ശ്രമിച്ച ഇമാമിനെ അക്ഷർ പട്ടേൽ റൺഔട്ടാക്കി. രണ്ടു വിക്കറ്റുകൾ പോയതോടെ പാക്കിസ്ഥാൻ പ്രതിരോധത്തിലേക്കു വലിഞ്ഞു. 25.3 ഓവറിലാണ് (153) പന്തുകൾ) പാക്കിസ്ഥാൻ 100 പിന്നിട്ടത്.
10–ാം ഓവറിലെ നാലാം പന്തിലെ ബൗണ്ടറിക്കു ശേഷം ജഡേജയെറിഞ്ഞ 24–ാം ഓവറിലെ രണ്ടാം പന്തിലാണ് പാക്കിസ്ഥാൻ അടുത്ത ബൗണ്ടറി നേടുന്നത്. 54 പന്തുകൾക്കു ശേഷമായിരുന്നു മുഹമ്മദ് റിസ്‍വാന്റെ ബൗണ്ടറി. വിക്കറ്റു പോകാതിരിക്കാൻ പരമാവധി പ്രതിരോധിച്ചാണ് പാക്ക് താരങ്ങൾ ഈ സമയത്ത് കളിച്ചത്. സ്കോർ 151 ൽ നിൽക്കെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ മൂന്നാം വിക്കറ്റു വീഴ്ത്തുന്നത്. അക്ഷർ പട്ടേലിന്റെ കറങ്ങിത്തിരിഞ്ഞ പന്തിൽ ബൗണ്ടറി നേടാൻ ശ്രമിച്ച റിസ്‍വാൻ ബോൾഡാകുകയായിരുന്നു. തൊട്ടുപിന്നാലെ സൗദ് ഷക്കീലിനെ പാണ്ഡ്യ അക്ഷർ പട്ടേലിൻ്റെ കൈകളിലെത്തിച്ചു.
നാലു റൺസ് മാത്രമെടുത്ത താഹിറിനെ ജഡേജ ബോൾഡാക്കുകയായിരുന്നു. 14 റൺസെടുക്കുന്നതിനിടെയാണ് പാക്കിസ്ഥാന് മൂന്നു വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെട്ടത്. സ്കോർ 200 ല്‍ എത്തിയതിനു പിന്നാലെ ആഗ സൽമാനെ കുൽദീപ് യാദവ് രവീന്ദ്ര ജഡേജയുടെ കൈകളിലെത്തിച്ചു. തൊട്ടടുത്ത പന്തിൽ ഷഹീൻ അഫ്രീദിയെ കുൽദീപ് വിക്കറ്റിനു മുന്നിൽ കുടുക്കി. വാലറ്റത്ത് ഖുഷ്ദിൽ ഷാ മാത്രമാണു പാക്കിസ്ഥാനു വേണ്ടി പ്രതിരോധിച്ചുനിന്നത്. നസീം ഷായെ ക്യാച്ചെടുത്തു പുറത്താക്കിയ കോലി, ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി കൂടുതൽ ക്യാച്ചെടുക്കുന്ന താരമെന്ന റെക്കോർഡിലുമെത്തി.
വാലറ്റത്ത് സിക്സടിച്ച് പാക്കിസ്ഥാനു പ്രതീക്ഷ നൽകിയ ഹാരിസ് റൗഫ് (ഏഴു പന്തിൽ എട്ട്) റൺഔട്ടായി. ഹർഷിത് റാണ എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തിൽ സിക്സിനു ശ്രമിച്ച ഖുഷ്ദിൽ ഷായെ വിരാട് കോലി ബൗണ്ടറിക്കു സമീപത്തുനിന്ന് പിടിച്ചെടുത്തു. ഹാർദിക് പാണ്ഡ്യ രണ്ടു വിക്കറ്റുകളും ഹർഷിത് റാണ, രവീന്ദ്ര ജഡേജ, അക്ഷർ പട്ടേൽ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.
അത് ക്യാച്ച് അല്ല സർ..!!! ഇന്ത്യൻ താരത്തിൻ്റെ സത്യസന്ധതയ്ക്ക് കൈയടിച്ച് പാക്കിസ്ഥാൻ ഇതിഹാസ താരം…!!!!
Pakistan vs India, Champions Trophy 2025, Group A Match – Live Updates
Indian Cricket Team Pakistan Cricket Team Sports Champions Trophy Cricket 2025