BREAKING NEWS

ശശി തരൂർ അതിരുവിടരുത്..!! കോൺഗ്രസ് വിട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നില്ല..!!! പലതവണ ഫോണിൽ വിളിച്ചു..!! എന്നെ വിലയിരുത്താൻ അദ്ദേഹം ആളാണ്…!!! നന്നാവാൻ നോക്കാമെന്നും കെ. സുധാകരൻ…

· · 1 min read
Share: Copied!

തിരുവനന്തപുരം: ശശി തരൂരിനോട് അതിരു വിടരുതെന്ന ഓർമപ്പെടുത്തലുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. അദ്ദേഹത്തെ എല്ലാക്കാലത്തും ഞാൻ പിന്തുണച്ചു. ഇപ്പോഴും പിന്തുണയ്ക്കുന്നു, പക്ഷേ അതിരുവിട്ടുപോകരുതെന്നാണ് ആഗ്രഹം. ഇതു പറയാൻ പലതവണ ഫോണിൽ വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. ശശി തരൂർ കോൺഗ്രസ് വർക്കിങ് കമ്മിറ്റി അംഗമാണ്. എന്തു പ്രശ്നമുണ്ടെങ്കിലും അദ്ദേഹത്തിനു ദേശീയ നേതൃത്വവുമായി ചർച്ച ചെയ്യാം. എന്റെ നേതൃപാടവത്തെക്കുറിച്ചു വിലയിരുത്താൻ ആദ്ദേഹം ആളാണ്. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ താൻ പരാതി പറയുന്നില്ലെന്നും നന്നാവാൻ നോക്കാമെന്നും സുധാകരൻ മാധ്യമങ്ങളോട് പ്രതികരിക്കവേ പറഞ്ഞു.

ശശി തരൂർ കോൺഗ്രസ് വിട്ടു പോകുമെന്നു പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വാക്കുകൾ കോൺഗ്രസിനുള്ളിൽ പ്രവർത്തിക്കുന്നതിനുള്ള വഴിമരുന്ന് ഇടുന്നതാണെന്നാണ് താൻ വിശ്വസിക്കുന്നതെന്നും സുധാകരൻ പറഞ്ഞു. അതേസമയം തരൂർ വിഷയത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണങ്ങളെയും സുധാകരൻ പരിഹസിച്ചു. കേരളത്തിലെ കോണ്‍ഗ്രസ് പാർട്ടിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചു കൊണ്ടുള്ള ശശി തരൂരിന്റെ അഭിമുഖം ഒരു ഇംഗ്ലിഷ് ദിനപത്രത്തിലാണ് വന്നത്. കേരളത്തിലെ കോണ്‍ഗ്രസില്‍ ഒരു പ്രധാന നേതാവിന്റെ അഭാവമുണ്ടെന്നും നന്നായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ മൂന്നാം തവണയും കോണ്‍ഗ്രസ് കേരളത്തില്‍ പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്നുമായിരുന്നു അഭിമുഖത്തിൽ തരൂരിന്റെ പ്രധാന മുന്നറിയിപ്പ്.

അതേസമയം ഒന്നും പറയാനില്ലെന്നും സമയം വരുമ്പോൾ സംസാരിക്കാം എന്നുമാണ് ഇപ്പോഴുള്ള വിവാദങ്ങളിൽ ശശി തരൂർ മാധ്യമങ്ങളോട് പ്രതികരിച്ചത്.

പി.സി ജോര്‍ജിനെ കൈവിട്ട് ബിജെപി..!! ജാവദേക്കറിനെ വിളിച്ചിട്ടും രക്ഷയില്ല…!! പിന്തുണയ്ക്കാൻ കഴിയില്ലെന്ന് സംസ്ഥാന നേതൃത്വം…!! അറസ്റ്റ് ചെയ്താൽ പ്രതികരിക്കാൻ തീരുമാനം….

രാഹുലിനേക്കാൾ മികച്ച മികച്ച പ്രവർത്തനം…? പ്രിയങ്ക ഗാന്ധി സുപ്രധാന പദവിയിലേക്ക്..? കേരളം ഉൾപ്പെടെ വരുന്ന തെരഞ്ഞെടുപ്പുകളുടെ ചുമതല നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നു…

KPCC President K. Sudhakaran cautions Shashi Tharoor against crossing boundaries, while Tharoor remains tight-lipped amidst ongoing controversies within the party.
Latest News Kerala News Dr Shashi Tharoor K Sudhakaran Kerala Pradesh Congress Committee (KPCC)

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026