ആലപ്പുഴ: പുന്നപ്രയിൽ യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ ഭാര്യയെയടക്കം മൂന്നുപേരേയും പ്രതിയാക്കി കേസെടുത്ത് അന്വേഷണം നടത്താൻ കോടതി ഉത്തരവ്. അമ്പലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിട്രേറ്റ് കോടതിയാണ് പുന്നപ്ര ഷജീന മൻസിലിൽ റംഷാദിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടത്.
തന്റെ മകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ മരുമകളെയും മരുമകളുടെ അമ്മയെയും മരുമകളുടെ ആൺ സുഹൃത്തിനെയും പ്രതിയാക്കി ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തി കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റംഷാദിൻ്റെ പിതാവാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ഒക്ടോബർ 13നാണ് റംഷാദിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പകൽ മൂന്ന് മണിയോടെയായിരുന്നു സഭവം.
പത്താംക്ലാസുകാരന്റെ കടം ഒരുലക്ഷം രൂപ, കടം വീട്ടാൻ സുഹൃത്തുക്കളുമായി ചേർന്ന് തട്ടിക്കൊണ്ടു പോകൽ നാടകം, വീട്ടുകാരെ വിളിച്ച് ആവശ്യപ്പെട്ടത് അഞ്ചു ലക്ഷം… സംഭവം നടന്നത് വേറെവിടെയുമല്ല കേരളത്തിൽ തന്നെ…
മനോജ് എന്ന യുവാവുമായി റംഷാദിന്റെ ഭാര്യ സമീനയുടെ സൗഹൃദം ചോദ്യം ചെയ്ത് ഇവർ തമ്മിൽ തർക്കങ്ങൾ പതിവായിരുന്നു. ഇതാണ് ആത്മഹത്യക്ക് കാരണമെന്നാണ് പിതാവ് മുഹമ്മദ് രാജ ആരോപിക്കുന്നത്. മാനസിക പീഡനങ്ങളിൽ മനംനൊന്താണ് തന്റെ മകൻ ആത്മഹത്യ ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
2020 ലാണ് മണ്ണഞ്ചേരി പൊന്നാട് സ്വദേശി സമീനയും റംഷാദും വിവാഹിതരായത്. സമീനയുടെ ആൺ സുഹൃത്തുമായുള്ള ബന്ധത്തെ ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ ഒരുവർഷമായി തർക്കങ്ങളുണ്ടായിരുന്നെന്നു കുടുംബം പറയുന്നു. റംഷാദിന്റെ പിതാവിന്റെ ഹർജിയിൽ സമീന, സമീനയുടെ അമ്മ നദീന, സമീനയുടെ സുഹൃത്ത് മനോജ് എന്നിവർക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി അന്വേഷണം നടത്തണമെന്നാണ് കോടതി ഉത്തരവ് ഇട്ടത്. കോടതി ഉത്തരവ് പ്രകാരം കേസെടുത്ത് തുടർ നടപടികളിലേക്ക് കടക്കുമെന്ന് പുന്നപ്ര പോലീസ് അറിയിച്ചു.