ഇടുക്കി: പാതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്‍റെ കുമളിയിലെ വീട് ഇ.ഡി. സീല്‍ ചെയ്തു. ഷീബ സുരേഷിന്‍റെ കുമളിയിലെ വീടാണ് ഇ.ഡി. സീൽ ചെയ്തത്. SPIARDS (സർദാർ പട്ടേൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ അഡ്വാൻസ്ഡ് റീസർച്ച് ഡവലപ്മെൻ്റ് സൊസൈറ്റി) ചെയർ പേഴ്സൺ ആണ് ഷീബ. എന്‍ജിഒ കോൺഫെഡറേഷൻ ബോർഡ് അംഗവും ആണ് ഷീബ. നിലവിൽ ഷീബ വിദേശത്താണുള്ളത്.
തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് ഷീബ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് എന്‍ജിഒ രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ എന്‍ജിഒയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 64 സീഡ് സൊസൈറ്റികള്‍ വിവിധ പേരുകളില്‍ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുകയായിരുന്നു. ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുന്നില്‍നിര്‍ത്തി സാധാരണക്കാരുടെ വിശ്വാസമാര്‍ജ്ജിച്ചാണ് ഇവര്‍ പദ്ധതി നടത്തിയിരുന്നത്.