തിരുവനന്തപുരം: വെള്ളറടയിൽ 11 വയസുകാരനെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ രണ്ടാനച്ഛൻ അറസ്റ്റിലായി. പത്തനംതിട്ട സ്വദേശിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി.
പത്തനംതിട്ട സ്വദേശിയായ ഇയാൾ അഞ്ചുവർഷം മുൻപാണ് വെള്ളറട സ്വദേശിനിയായ യുവതിയെ രണ്ടാമത് വിവാഹം കഴിച്ചത്. യുവതിയുടെ ആദ്യവിവാഹത്തിലെ മകനെയാണ് പ്രതി നിരന്തരം പീഡിപ്പിച്ചിരുന്നത്. ചൈൽഡ് ലൈൻ സ്‌കൂളിൽ നടത്തിയ കൗൺസിലിങ്ങിനെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. തുടർന്ന് ചൈൽഡ് ലൈൻ പോലീസിനെ വിവരമറിയിക്കുകയും പോലീസ് സംഘം രണ്ടാനച്ഛനെ പിടികൂടുകയുമായിരുന്നു. പ്രതിയെ നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും.
15 ലക്ഷം കൈക്കൂലി നൽകി ഭാര്യയ്ക്ക് റെയിൽവേയിൽ ജോലിയാക്കിക്കൊടുത്തു, യുവതിക്കു പകരം പരീക്ഷയെഴുതിയത് പോലീസ് ഉദ്യോഗസ്ഥ… ജോലിയായതോടെ ഭാര്യ തന്നെ ഉപേക്ഷിച്ചു, യുവാവിന്റെ പരാതിയിൽ സിബിഐക്കു ലഭിച്ചത് റെയിൽവേയിൽ നടക്കുന്ന റിക്രൂട്ട്മെന്റ് തട്ടിപ്പിന്റെ തുമ്പ്…