തിരുവനന്തപുരം: ശാരീരിക – മാനസിക പരിമിതികളെ അതിജീവിച്ച് സമൂഹത്തില്‍ തങ്ങളുടേതായ ഇടം കണ്ടെത്തുകയും യുവതയ്ക്ക് പ്രചോദനമായിത്തീരുകയും ചെയ്ത യുവജനങ്ങള്‍ക്ക് സംസ്ഥാന യുവജന കമ്മീഷന്‍ യുവപ്രതിഭാ പുരസ്‌കാരം നല്‍കുന്നു. പ്രതിസന്ധികളില്‍ പതറി വീഴാതെ വലിയ സ്വപ്നങ്ങള്‍ക്ക് പിന്നാലെ ഊര്‍ജ്ജമൊരുക്കി സഞ്ചരിക്കാന്‍ യുവജനങ്ങളെ പ്രചോദിപ്പിക്കുന്നവര്‍ക്ക് അര്‍ഹമായ
അംഗീകാരം നല്‍കുകയെന്നതാണ് പുരസ്‌കാരത്തിലൂടെ ലക്ഷ്യമിടുന്നത്.
പുരസ്‌കാരത്തിനായി നാമനിര്‍ദേശം നല്‍കാവുന്നതോ സ്വമേധയാ അപേക്ഷ സമര്‍പ്പിക്കാവുന്നതോ ആണ്. പൊതുജനങ്ങളില്‍നിന്ന് കിട്ടുന്ന നിര്‍ദേശങ്ങള്‍ പരിഗണിച്ച് വിദഗ്ധ ജൂറിയുടെ തീരുമാനത്തിന് വിധേയമായി മൂന്ന് പേര്‍ക്കാണ് പുരസ്‌കാരം നല്‍കുക. യുവപ്രതിഭാ പുരസ്‌കാരജേതാക്കള്‍ക്ക് 15,000 രൂപയുടെ കാഷ് അവാര്‍ഡും ബഹുമതി ശില്‍പ്പവും നല്‍കും.
18 നും 40 നും ഇടയില്‍ പ്രായമുള്ള ഭിന്നശേഷി വ്യക്തികള്‍ ഫോട്ടോ ഉള്‍പ്പെടെ വിശദമായ ബയോഡാറ്റ അടങ്ങിയ അപേക്ഷ [email protected] എന്ന മെയില്‍ ഐഡിയിലോ വികാസ് ഭവനിലുള്ള കമ്മീഷന്‍ ഓഫീസില്‍ തപാല്‍ മുഖേനയോ (കേരള സംസ്ഥാന യുവജന കമ്മീഷന്‍, വികാസ് ഭവന്‍, പിഎംജി, തിരുവനന്തപുരം -33), നേരിട്ടോ നല്‍കാവുന്നതാണ്. അയക്കേണ്ട അവസാന തീയതി ഫെബ്രുവരി എട്ട്. ഫോണ്‍: 0471-2308630. (പി.ആര്‍/എ.എല്‍.പി/342).