BREAKING NEWS

വാഹനത്തിനു പുറത്തു വിശ്രമിക്കുകയായിരുന്ന വിവാഹ പാ‍ർട്ടിക്കു നേരെയുണ്ടായത് കണ്ണുംപൂട്ടിയുള്ള അടി…., അടി വന്ന വഴി മനസിലാകും മുൻപേ പോലീസ് സ്ഥലം വിട്ടു, പരുക്കേറ്റവർ ചികിത്സ തേടിയത് സ്വന്തം വാഹനത്തിൽ- എസ്ഐ ജിനുവിനെ സ്ഥലം മാറ്റി

· · 1 min read
Share: Copied!

പത്തനംതിട്ട: പത്തനംതിട്ടയിൽ ദമ്പതികൾ അടക്കമുള്ള സംഘത്തെ നടുറോഡിൽ അകാരണമായി തല്ലി ചതച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടി തുടങ്ങി. പത്തനംതിട്ട എസ്ഐ എസ് ജിനുവിനെ സ്ഥലംമാറ്റി. എസ്പി ഓഫീസിലേക്കാണ് മാറ്റം. തുടർനടപടി ഡിഐജി തീരുമാനിക്കുമെന്നാണ് അറിയുന്നത്. വിശദമായ റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡിഎജിക്ക് നൽകി.

അതേ സമയം റോഡിൽ വിശ്രമിക്കുകയായിരുന്ന 20 അം​ഗസംഘത്തിനുനേരെ പോലീസ് ലാത്തിവീശുമ്പോൾ അടി എന്തിനുള്ളതാണെന്നു പോലും ആർക്കും മനസിലായില്ല. സ്ത്രീകൾ ഉൾപെടെയുള്ള സംഘത്തിനു നേരെയായിരുന്നു പോലീസ് അതിക്രമം. ഇന്നലെ രാത്രി 11 മണിയോടെ പത്തനംതിട്ട അബാൻ ജംഗ്ഷനിലായിരുന്നു സംഭവം. വിവാഹാനുബന്ധിച്ച ചടങ്ങിന് പോയി മടങ്ങിവന്ന കോട്ടയം സ്വദേശികൾ വിശ്രമത്തിനായി വാഹനം വഴിയരികിൽ നിർത്തി. 20 അംഗ സംഘമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ചിലർ പുറത്തിറങ്ങി നിൽക്കുമ്പോഴാണ് പത്തനംതിട്ട എസ്ഐയും സംഘവും സ്ഥലത്ത് എത്തി ലാത്തിച്ചാർജ് നടത്തിയത്.

തേടിയിറങ്ങിയത് ബാറിൽ പ്രശ്നമുണ്ടാക്കിയവരെ… പോലീസിന്റെ തലവെട്ടം കണ്ടതോടെ പ്രശ്നക്കാർ സ്ഥലം വിട്ടു..!! മുന്നിൽപ്പെട്ടത് വിവാഹത്തിന് പോയവരെ… ആളുമാറി അവരെ എടുത്തിട്ടലക്കി… എസ്‌ഐയുടെ ഭാ​ഗത്തുനിന്നുണ്ടായത് ​ഗുരുതര വീഴ്ച

എസ്ഐ ജിനു അടക്കമുള്ള പോലീസ് സംഘമാണ് റോഡിൽ നിന്നവരെ ആകാരണമായി മർദ്ദിച്ചത്. മുണ്ടക്കയം സ്വദേശി സിത്താര, ഭർത്താവ് ശ്രീജിത്ത്, ബന്ധു ഷിജിൻ എന്നിവർക്ക് മർദനത്തിൽ പരുക്കേറ്റു. വാഹനത്തിന് പുറത്ത് നിന്ന മറ്റുള്ളവർക്കും അടി കിട്ടി. അതിക്രമം നടത്തിയ ശേഷം പോലീസ് സംഘം വളരെ വേഗം സ്ഥലം വിടുകയും ചെയ്തു. പരുക്ക് പറ്റിയവർ പിന്നീട് സ്വന്തം വാഹനത്തിലാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്.

എല്ലാം കൊലപാതകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഹരികുമാറിന്റെ ഉടായിപ്പോ? “താനല്ല കുഞ്ഞിനെ കൊന്നത്, എനിക്ക് ചികിത്സ വേണം” കരച്ചിലും മൊഴിമാറ്റലുമായി ഹരികുമാർ… അയാൾക്ക് യാഥൊരുവിധ മാനസിക പ്രശ്നവുമില്ലെന്ന് മാനസികരോഗ വിഭാഗം

സമീപത്തെ ബാറിന് മുന്നിൽ ചിലർ പ്രശ്നമുണ്ടാക്കുന്നെന്ന് വിവരം ലഭിച്ചാണ് പോലീസ് സംഘം സ്ഥലത്തെത്തിയത് എന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ യഥാർത്ഥത്തിൽ പ്രശ്നമുണ്ടാക്കിയത് ആരാണെന്ന് പോലും അന്വേഷിക്കാതെ പോലീസ് നടുറോട്ടിലിട്ട് പൊതിരെ തല്ലിയത് എന്തിനാന്ന് എന്ന ചോദിതിന് മുതിർന്ന ഉദ്യോഗസ്ഥർക്ക് പോലും മറുപടിയില്ല. പരുക്കേറ്റവരുടെ മൊഴിയിൽ എസ്ഐ അടക്കം പോലീസുകാർക്കെതിരെ കേസെടുത്തിട്ടുണ്ട്.

BREAKING NEWS
‘പ്രിയ സൂര്യകാന്ത്; രാജിവച്ച് പുറത്തുപോകൂ, പകരം ആളെ ഞങ്ങൾ കണ്ടെത്താം’; ;ചീഫ് ജസ്റ്റീസിനെതിരായ വിവാദ പോസ്റ്റ്, കെപിസിസിക്ക് വക്കീൽ നോട്ടീസ്; മാപ്പ് പറഞ്ഞ് പ്രസിഡന്റ് സണ്ണി ജോസഫ്; ’പോസ്റ്റിന് ഉത്തരവാദിയായ വ്യക്തിയെ ചുമതലയിൽനിന്ന് നീക്കി’
27 Oct 2026
BREAKING NEWS
ചേരാനല്ലൂർ അപകടം; അന്വേഷണത്തിലെ പാളിച്ച , സിഐയും എസ്എച്ച്ഒയും ഉൾപ്പെടെ നാല് പൊലീസുകാർക്ക് സസ്പെൻഷൻ; ജഡ്ജിക്കെതിരായ റിപ്പോർട്ട് ഹൈക്കോടതിക്ക്
27 Oct 2026
BREAKING NEWS
ബം​ഗ്ലാദേശ് സ്വദേശിനിയെ പ്രണയിച്ച് ഇന്ത്യയിലെത്തി വിവാഹിതരായി, ​ഭാര്യയെ മുറിയിൽ പൂട്ടിയിട്ട് സുഹൃത്തുക്കളെക്കൊണ്ട് ആവർത്തിച്ച് ലൈംഗികാതിക്രമത്തിന് ഇരയാക്കി, 18കാരിക്ക് രക്ഷകനായത് വാടക മേടിക്കാനെത്തിയ വീട്ടുടമ, പുറത്തുനിന്ന് പൂട്ടിയ വാതിൽ തകർത്ത് യുവതിയെ മോചിപ്പിച്ചു, പരാതിയിൽ ഭർത്താവ് ഉൾപ്പെടെ നാ...
27 Oct 2026
BREAKING NEWS
ഇല്ലാക്കഥ മെനയണ്ട...നെടുമ്പാശേരി വാഹനാപകടക്കേസിൽ പോലീസ് ഒരു തെറ്റും ചെയ്തിട്ടില്ല, ചേരാനെല്ലൂരിൽ പോലീസിന് തെറ്റുപറ്റി, അതുകൊണ്ട് അവർ ബാഗും മടക്കിക്കൊണ്ട് വീട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയാണ്- വി.ഡി. സതീശൻ
27 Oct 2026