മുംബൈ: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പുതിയ നീക്കത്തോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിലയിൽ. നിലവിൽ ഒരു യുഎസ് ഡോളറിന് 87.16 ഇന്ത്യൻ രൂപ നൽകണം. ഇന്ന് മാത്രം 55 പൈസയാണ് ഇടിഞ്ഞത്. ഓഹരി വിപണിയിലും ഇടിവുണ്ടായി. സെൻസെക്സ് 731.91 പോയിന്റ് ഇടിഞ്ഞു.
ട്രംപിന്റെ തീരുവ യുദ്ധത്തിന്റെ ആഘാതത്തിലാണ് ലോക വിപണി. ഈ ആഘാതം ഏഷ്യൻ ഓഹരിവിപണികളിലും പ്രതിഭലിക്കുന്നുണ്ട്. വെള്ളിയാഴ്ച ഓഹരിവിപണി അവസാനിക്കുമ്പോൾ 86.61 ആയിരുന്നു ഇന്ത്യൻ രൂപയുടെ നിരക്ക്.