BREAKING NEWS

തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ്… ഇതെന്താ കുട്ടിക്കളിയോ? കാർ വാങ്ങിയപ്പോൾ പോണ്ടിച്ചേരിക്കാരൻ, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി, തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരൻ, ഇപ്പോൾ ​വോട്ട് ഗുരുവായൂര്… ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടി, സുരേഷ് ​ഗോപിയെ ബിജെപി തിരുത്താൻ തയാറാകണം- ജോസഫ് ടാജറ്റ്

· · 1 min read
Share: Copied!

തൃശ്ശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ വോട്ട് ഗുരുവായൂരിൽ ചേർത്തതുമായി ബന്ധപ്പെട്ട് രൂക്ഷ വിമർശനവുമായി തൃശ്ശൂർ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രം​ഗത്ത്. ജനാധിപത്യത്തിന്റെ അന്തസ്സ് കാത്ത് സൂക്ഷിക്കാത്ത നടപടിയാണ് സുരേഷ് ​ഗോപി കാണിക്കുന്നതെന്നും ജനാധിപത്യത്തെ കുട്ടിക്കളിയായാണ് കാണുന്നതെന്നും ജോസഫ് ടാജറ്റ് പറഞ്ഞു.

കാർ വാങ്ങിയപ്പോൾ സുരേഷ് ഗോപി പോണ്ടിച്ചേരിക്കാരനായിരുന്നു, പാർലമെന്റ് തെരഞ്ഞെടുപ്പിൽ തൃശ്ശൂരുകാരനായി. തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരംകാരനുമായി തൃശൂരിലെ ജനങ്ങളെ എംപി നിരന്തരമായി നാണം കെടുത്തുകയാണ്. ബിജെപി അദ്ദേഹത്തെ തിരുത്താൻ തയ്യാറാകണമെന്നും ജോസഫ് ടാജറ്റ് പറഞ്ഞു. അതേസമയം പുതുക്കിയ വോട്ടർപട്ടിക പ്രകാരം സുരേഷ് ഗോപിക്ക് ഗുരുവായൂരിലാണ് വോട്ടുള്ളത്. ഗുരുവായൂർ ദേവസ്വം ബോർഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് വോട്ട്. 697 നമ്പർ വോട്ടർ ആയാണ് സുരേഷ് ഗോപിയെ ചേർത്തിരിക്കുന്നത്. ഗുരുവായൂർ ക്ഷേത്രത്തോട് ചേർന്ന അച്യുതം ഫ്ലാറ്റിലാണ് അദ്ദേഹത്തിൻറെ വോട്ട് ചേർത്തത്. ഗുരുവായൂരിലെ ആദ്യത്തെ ഫ്ലാറ്റ് സമുച്ചയങ്ങളിൽ ഒന്നാണ് അച്യുതം. ഫ്ലാറ്റ് സുരേഷ് ഗോപിയുടെ ഉടമസ്ഥതയിൽ ഉള്ളതാണ്.

അതേസമയം ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിൽ സുരേഷ് ഗോപി രണ്ടിടത്തായിരുന്നു വോട്ട് ചെയ്തത്. ഇത് വലിയ വിവാദത്തിനും ഇടയാക്കിയിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തൃശ്ശൂരിലാണ് വോട്ട് ചെയ്തത്. എന്നാൽ രണ്ടുമാസം മുൻപ് നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം കോർപ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്.

ഏതുനിമിഷവും ഇറാനു നേരെ യുഎസ് ആക്രമണം?…ലഭ്യമായ ഗതാഗത സൗകര്യങ്ങൾ ഉപയോഗിച്ച് ഉടൻ ഇറാനിൽ നിന്ന് പുറത്തുകടക്കുക, പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള യാത്രാ രേഖകൾ എപ്പോഴും കൈവശം വയ്ക്കുക, ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ എംബസിയിൽ പേര് വിവരങ്ങൾ റജിസ്റ്റർ ചെയ്യണം… ഇന്ത്യൻ പൗരന്മാരോട് രാജ്യം വിടാൻ അടിയന്തര നിർദേശം നൽകി എംബസി

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026