കൊച്ചി: കാക്കനാട്ടെ ഫ്ലാറ്റിൽവച്ച് വനിതാ മേക്കപ്പ് ആർട്ടിസ്റ്റിനെ പീഡിപ്പിച്ചെന്ന പരാതയിൽ ചീഫ് മേക്കപ്പ് ആർട്ടിസ്റ്റ് അറസ്റ്റിൽ. മേക്കപ്പ് ആർടിസ്റ്റ് ആയ രുചിത് മോൻ എന്നയാളെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
കാക്കനാട്ടെ ഫ്ലാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 2021ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കാക്കനാട്ടെ ഫ്ലാറ്റിൽ വെച്ച് രുചിത് മോൻ പീഡിപ്പിച്ചു എന്നതാണ് പരാതി. ഇയാൾക്കെതിരെ തൃശൂരിലും ഒരു കേസുണ്ട്. തൃക്കാക്കര പൊലീസ് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.
Makeup artist arrested on sexual assault case latest news daily news dailyhunt app news updates