BREAKING NEWS

ഇന്ത്യയാകെ മാറി, ഇന്നെവിടെ നോക്കിയാലും സാമുദായിക വിദ്വേഷമാണ്, ഒരു ടൈം മെഷീന്‍ കിട്ടിയാല്‍ 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും, വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കി അധികാരത്തില്‍ വന്നവരെല്ലാം അപകടകാരികളാണ്, ട്രംപും മോഡിയുമെല്ലാം സോഷ്യല്‍ ആനിമലുകള്‍- നടന്‍ കിഷോര്‍

· · 1 min read
Share: Copied!

ഹൈദരാബാദ്: ടൈം മെഷീന്‍ കിട്ടിയാല്‍ താന്‍ 2014 ലേക്ക് പോയി പ്രധാനമന്ത്രി നരേന്ദ്രമോദിയെ മാറ്റുമെന്ന് സിനിമാ നടന്‍ കിഷോര്‍. കഴിഞ്ഞ ദിവസം പുതിയ ചിത്രം മെല്ലിസൈയുടെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു കിഷോറിന്റെ പരാമര്‍ശം. ”ഞാന്‍ പറയുന്നത് നിങ്ങള്‍ ഇടുമോ എന്നറിയില്ല. എങ്കിലും പറയാം, 2014 ല്‍ പോയി പ്രധാനമന്ത്രിയെ മാറ്റും.

ഇന്ത്യയാകെ മാറി. ഇന്ന് നമ്മള്‍ കാണുന്ന വെറുപ്പ് അപകടകരമാണ്. ഇതിനെ ഇങ്ങനെ തന്നെ പോകാന്‍ വിട്ടാല്‍ മാറാന്‍ പതിറ്റാണ്ടുകളെടുക്കും. വളരെ അപകടകരമാണ്.” കിഷോര്‍ പറയുന്നു. ”ഈ സിനിമയിലും സംസാരിക്കുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. സ്‌നേഹമില്ലാതെ ഒന്നുമില്ല. സ്‌നേഹമില്ലാതെ മനുഷ്യര്‍ക്ക് ഒരുമിച്ച് ജീവിക്കാനാകില്ല. പരസ്പരം വെറുത്താല്‍ എങ്ങനെ ജീവിക്കാനാകും.

ആ വെറുപ്പിനെ ഇന്‍വെസ്റ്റ്‌മെന്റാക്കിയാണ് അധികാരത്തില്‍ വരുന്നതെങ്കില്‍ അവര്‍ വളരെ അപകടകാരികളാണ്. ഏത് കമ്യൂണിറ്റിയായാലും ശരി. അതൊരു നാടായാലും രാജ്യമായാലും ശരി. മിക്കയിടത്തും അത്തരക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നത്. ട്രംപിനെ നോക്കൂ. അത് അപകടമാണ്. മനുഷ്യരെപ്പോലുള്ള സോഷ്യല്‍ ആനിമലുകളാണ് അവര്‍.” എന്നും കിഷോര്‍ പറയുന്നു.

BREAKING NEWS
എട്ടുനിലയിൽ പൊട്ടിയിട്ടും ആത്മവിശ്വാസം കൈവിടാതെ തള്ളിമറിച്ച് അമേരിക്കൻ പ്രസിഡന്റ് വീണ്ടും? "ഞാൻ മത്സരിച്ചിരുന്നെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് വൻ വിജയം നേടാമായിരുന്നു, നിങ്ങളുടെ ശ്രദ്ധയ്ക്ക് നന്ദി"... ചരിത്രപരമായ തോൽവിയുടെ ഉത്തരവാദിത്വം നൈസായി സഹപ്രവർത്തകരിലേക്ക് വഴിമാറ്റി ട്രംപ്, പരാജയപ്പെട്ട റ...
04 Nov 2026
BREAKING NEWS
ഡ്രാമ ഡിപ്പാര്‍ട്ട്‌മെന്റിന് സൗകര്യങ്ങള്‍ അനുവദിക്കില്ലായെന്ന് പറയാന്‍ യൂണിവേഴ്‌സിറ്റി ഗ്രാന്റ് സിസാ തോമസിന്റെ വീട്ടില്‍ നിന്നാണോ വരുന്നത്?? 16 കുട്ടികളുടെ ജീവിതം തകര്‍ക്കുമ്പോള്‍ സര്‍ക്കാര്‍ അതിന് കൂട്ടുനില്‍ക്കുന്നത് വൃത്തികേടാണ്, മാപ്പെഴുതി കൊടുത്താല്‍, മാഞ്ഞുപോകുന്നതാണോ കോടതിവിധി? അതാണ് കോടതി...
04 Nov 2026
BREAKING NEWS
ഇന്ന് പരീക്ഷ തുടങ്ങുകയാണ്, ഹർജി പരി​ഗണിക്കണം- കാലടി സർവകലാശാലാ വിദ്യാ വിദ്യാർഥികൾ!! നാളെ കേൾക്കാം, വിദ്യാർത്ഥികൾ അവകാശപ്പെടുന്ന യോഗ്യതകൾ ഉണ്ടെങ്കിൽ വീണ്ടും പരീക്ഷ നടത്താൻ നിർദേശിക്കാം- സുപ്രിം കോടതി
04 Nov 2026
BREAKING NEWS
കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് സ്വര്‍ണവുമായി എയര്‍പോര്‍ട്ടിന് പുറത്തെത്തി, പിന്നാലെ യുവതിയെ തട്ടിക്കൊണ്ടുപോയി ആറംഗ സംഘം, സാഹസികമായി പിടികൂടി പൊലീസ്
04 Nov 2026