മഞ്ചേരി: മലപ്പുറം എളങ്കൂരിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. പേലേപ്പുറം കാപ്പിൻത്തൊടി വീട്ടിൽ വിഷ്ണുജ (26) മരിച്ച സംഭവത്തിൽ ഭർത്താവ് പ്രബിനെയാണു കസ്റ്റഡിയിലെടുത്തത്. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് ഭർതൃവീട്ടിലെ പീഡനമാണു മരണകാരണമെന്ന ബന്ധുക്കളുടെ പരാതിയിലാണ് ഭർത്താവിനെ കസ്റ്റഡിയിലെടുത്തത്.
ജനുവരി 30നു വൈകിട്ട് 5.30ന് ആണു മരണ വിവരം ബന്ധുക്കൾ അറിയുന്നത്. ബെഡ് റൂമിന്റെ ജനലിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. രണ്ട് കയ്യിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. അതേ സമയം മരിച്ച സമയത്ത് വിഷ്ണുജയുടെ ശരീരത്തിൽ മുറിവുകളുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു. ഭർതൃവീട്ടിലെ മാനസിക പീഡനം സംബന്ധിച്ചു നേരത്തെ സ്വന്തം വീട്ടുകാർക്കു സൂചന നൽകിയിരുന്നു. മരണത്തിൽ ദുരുഹതയുണ്ടെന്നു ബന്ധുക്കൾ പറഞ്ഞു. സൗന്ദര്യമില്ല, ജോലിയില്ല, സ്ത്രീധനം കുറവ് എന്നീ കാരണങ്ങൾ പറഞ്ഞ് പ്രബിൻ മാനസികമായി ഉപദ്രവിക്കാറുണ്ടെന്ന് വിഷ്ണുജയുടെ വീട്ടുകാർ പോലീസിന് മൊഴി നൽകി.
ജോലിയില്ല…!! സൗന്ദര്യം കുറവാണ്, സ്ത്രീധനം കുറഞ്ഞുപോയി…!!! ഭർത്താവിൻ്റെ നിരന്തര പീഡനം…,
2023 മേയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ഡിഗ്രി പഠനത്തിന് ശേഷം എച്ച്ഡിസി കോഴ്സ് പൂർത്തിയാക്കി ബാങ്കിങ് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു വിഷ്ണുജ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ നഴ്സ് ആണ് പ്രബിൻ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കരം നടത്തി.