BREAKING NEWS

​ഗുസ്തിയൊക്കെ ഞമ്മള് പണ്ടേ വിട്ടതാ ഭയ്യാ…ഇങ്ങക്ക് പറ്റൂക്കിയാൽ ഒരു ഗോളടിച്ചോളീ … സന്തോഷ് ട്രോഫിയിൽ പഞ്ചാബി മല്ലന്മാരെ 4-0 മലർത്തിയടിച്ച് കേരളത്തിന്റെ ചുണക്കുട്ടികൾ ഇതാ ഫൈനലിൽ

· · 1 min read
Share: Copied!

ദിബ്രുഗഡ് (അസം): സന്തോഷ് ട്രോഫി ഫുട്ബോൾ സെമി ഫൈനലിൽ ശക്തരായ പഞ്ചാബിനെ ഒറ്റ​ഗോൾ പോലും അടിക്കാൻ സമ്മതിക്കാതെ 4- 0ന് തകർത്ത് കേരളം ഫൈനലിൽ. തുടർച്ചയായ രണ്ടാം തവണയാണ് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ എത്തുന്നത്. റെയിൽവേസിനെ 2- 0 ന് തകർത്ത് സർവീസസും ഫൈനലിൽ കടന്നു. ഇതോടെ ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സർവീസസും കേരളവും ഏറ്റുമുട്ടും.

ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന സെമി ഫൈനൽ മത്സരത്തിൽ മുഹമ്മദ് അജസലിന്റെ വകയായിരുന്നു ആദ്യ ഗോൾ. 16–ാം മിനിറ്റിൽ വി. അർജുൻ എടുത്ത കോർണർ കിക്കിന് അജസൽ തലവച്ചു കൊടുത്തതോടെ സ്കോർ- 1-0. 34–ാം മിനിറ്റിൽ രണ്ടാം ഗോൾ. വി. അർജുന്റെ ഗ്രൗണ്ട് ബോൾ കോർണർ ബിബിൻ അജയനിലേക്ക്. ബിബിൻ പാസ് നീട്ടിയത് പോസ്റ്റിൽ കാത്തുനിന്ന റിയാസിന്. റിയാസിന്റെ ഷോട്ട് വലയിൽ. 2- 0.

പിന്നീട് മൂന്നാം ഗോൾ പിറന്നത് 45–ാം മിനിറ്റിൽ. അജസൽ നൽകിയ പന്ത് എടുത്ത് ഇടത് വിങ്ങിലൂടെ മുന്നേറിയ എം. വിഘ്നേഷിന്റെ ഒരു ബുള്ളറ്റ് ഷോട്ട്…. ഇതോടെ ആദ്യ പകുതിയിൽ കേരളം 3- 0 ന് മുന്നിൽ. രണ്ടാം പകുതിയിൽ ഗോൾ മടക്കാനുള്ള പഞ്ചാബിന്റെ ശ്രമം കേരളത്തിന്റെ ചുണക്കുട്ടികൾ തടഞ്ഞു.

ഇതോ‌ടെ മത്സരം കൈവിട്ടു പോകുമെന്നായപ്പോൾ പഞ്ചാബ് പരുക്കൻകളി പുറത്തെടുത്തു. കേരളത്തിന്റെ മുന്നേറ്റ താരം ഇ. സജീഷിനെ പുറകിൽനിന്ന് വീഴ്ത്തിയതിന് പഞ്ചാബ് താരം ഹർജിത് റെഡ് കാർഡ് കണ്ടു. അവസാന ഗോൾ വന്നത് കളിയുടെ 83–ാം മിനിറ്റിൽ. പഞ്ചാബ് താരത്തിന്റെ മിസ് പാസ് പിടിച്ചെടുത്ത സജീഷ് പന്ത് മുഹമ്മദ് റിയാസിന് നൽകി. റിയാസിന്റെ ഷോട്ടിൽ കേരളം 4-0 ന് ഫൈനലിൽ.

MLA എന്ന് ഇംഗ്ലീഷിൽ എഴുതിയാലേ ഒരു ഗമ ആകൂവെന്ന് പല തവണ എന്റെ ഡ്രൈവർ വിഷ്ണു പറഞ്ഞിട്ടുള്ളത് എത്ര ശരിയാണ്… കാറിൽ നല്ല പച്ച മലയാളത്തിൽ നിയമസഭാംഗം എന്ന് എഴുതി വച്ചതു വെറുതെയായി… എംഎൽഎമാരുടെ വാഹനങ്ങൾ മാത്രമേ പാർക്കിങ് അനുവദിക്കൂവെന്ന് വാച്ച് ആൻഡ് വാർഡ്… വൈറലായി മാത്യു ടി തോമസ് എംഎൽഎയുടെ പോസ്റ്റ്

BREAKING NEWS
"ധീരനായ കെ. സുധാകരനെ പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുകച്ചു പുറത്തുചാടിച്ചു", ഉപജാപമല്ലാതെ മറ്റെന്താണ്’, കൺവീനർ സ്ഥാനത്തു നിന്ന് തന്നെയും നീക്കാൻ ശ്രമം നടക്കുന്നു, ഞാൻ ഉള്ളത് ഉള്ളതുപോലെ പറയും, ആരുടെ മുഖത്തുനോക്കിയും പറയും- അടൂര്‍ പ്രകാശ്
18 Oct 2026
BREAKING NEWS
’വിയോജിപ്പുകളെ ഭീഷണിയായി കാണരുത്; യുവാക്കൾ ഭരണഘടനാ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ശക്തി; അവരുടെ ആശങ്കകൾ കേൾക്കാൻ തയ്യാറാകണം’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
18 Oct 2026
BREAKING NEWS
24 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകൾ 1,71,000 രൂപയ്ക്ക് മൂന്ന് മാസത്തേക്ക് പണയം വച്ചു; കാലാവധി കഴിഞ്ഞിട്ടും ആഭരണങ്ങൾ തിരിച്ചെടുക്കാൻ ആളെത്തിയില്ല; സ്ഥാപന ഉടമ വളകൾ പരിശോധിച്ചപ്പോൾ എല്ലാം മുക്കുപണ്ടം!! പ്രതി പിടിയിൽ
18 Oct 2026
BREAKING NEWS
കൂടെ പ്രവര്‍ത്തിക്കുന്നവന്റെ തലയിടിച്ച് പൊട്ടിക്കാനുള്ള മനോവൈകൃതമുള്ള ആളുകളാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത്?? എസ്എഫ്‌ഐ വയനാട് ജില്ലാ കമ്മിറ്റിയില്‍ തമ്മിലടി, ജോയിന്റ് സെക്രട്ടറിയെ മൈക് സ്റ്റാന്‍ഡും സ്റ്റീല്‍ റോഡും ഉപയോഗിച്ച് മര്‍ദിച്ചു
18 Oct 2026