BREAKING NEWS

പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ സ്വർണക്കൊള്ള കേസ് സിബിഐക്ക് വിടണം, പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലുമായി വരുന്നത്, അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തരൂ… അടിമുടി മാറ്റമുണ്ടാക്കി കാണിച്ചുതരാം, തങ്ങളുടേത് വിവാദരാഷ്ട്രീയമല്ല വികസനരാഷ്ട്രീയം

· · 1 min read
Share: Copied!

കൊച്ചി:  പിണറായി വിജയന് ഉളുപ്പുണ്ടെങ്കിൽ ശബരിമല സ്വർണക്കൊള്ള കേസ് സിബിഐ അന്വേഷണത്തിന് വിടണമെന്ന് എൻഡിഎ നേതാക്കളായ രാജീവ് ചന്ദ്രശേഖറും സാബു എം. ജേക്കബും ആവശ്യപ്പെട്ടു. ശബരിമലയിലെ പുണ്യസ്ഥലത്തുനിന്ന് നാലരക്കിലോ സ്വർണം കളവുപോയ കാര്യത്തിൽ സ്വതന്ത്രമായ അന്വേഷണം നടക്കേണ്ടതുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ ഇവിടെ വന്നപ്പോൾ സിബിഐ. അന്വേഷണത്തിന് നിർദേശിക്കണമെന്ന് സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളതാണ്.

ആഭ്യന്തരവകുപ്പിന് കീഴിലുള്ള എസ്‌ഐടിക്ക് സ്വതന്ത്രമായ അന്വേഷണത്തിന് പരിമിതികളുണ്ട്. അന്വേഷണം നന്നായി നടക്കുന്നുണ്ടെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടത് മുന്നിൽവന്ന രേഖകളുടെ അടിസ്ഥാനത്തിലാണ്. എസ്‌ഐടി തന്നെയാണ് രേഖകൾ നൽകിയിട്ടുള്ളതെന്ന് എൻഡിഎ നേതാക്കൾ പറഞ്ഞു. എറണാകുളം പ്രസ് ക്ലബ്ബിൽ മീറ്റ് ദ പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ. പത്തുവർഷംഭരിച്ചിട്ട് ഇറങ്ങാൻ നേരത്താണ് ശബരി റെയിലിനായി പകുതി പണം ചെലവാക്കാമെന്ന് സംസ്ഥാന സർക്കാർ പറയുന്നത്.

ഇത് ജനങ്ങളെ വഞ്ചിക്കലാണ്. ഇവർ എവിടുന്നെടുത്താണ് ഈ പണം നൽകുമെന്ന് പറയുന്നത്. 25 വർഷംമുൻപ് ആയിരം കോടിക്ക് തീരേണ്ടിയിരുന്ന പദ്ധതിയാണ് എൽഡിഎഫും യുഡിഎഫും മാറിമാറി ഭരിച്ച് ഒന്നുമല്ലാതാക്കിയത്. അഞ്ചുവർഷം എൻഡിഎയ്ക്ക് ഭരിക്കാൻ അവസരം തരൂ തങ്ങൾ അടിമുടി മാറ്റമുണ്ടാക്കി കാട്ടിത്തരാമെന്നും നേതാക്കൾ പറഞ്ഞു. വിവാദരാഷ്ട്രീയമല്ല വികസനരാഷ്ട്രീയമാണ് എൻഡിഎ മുന്നോട്ടുവെക്കുന്നത്. സീറ്റ് ആർക്കെന്നോ സ്ഥാനാർഥി ആരുടേതെന്നൊ നോക്കാതെ എൻഡിഎ ഒറ്റക്കെട്ടായി വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടുമെന്നും നേതാക്കൾ പറഞ്ഞു.

BREAKING NEWS
പ്രതികൾ ഈ പറയുന്നതുപോലെ ഒരു തെറ്റും ചെയ്തിട്ടില്ല, അബദ്ധം സംഭവിച്ചത്, ആദ്യം തന്നെ ഇവരെ കുരുക്കുന്നതിനായുള്ള ഒരു ക്ലൈമാക്‌സ് തയാറായിരുന്നു- പ്രതിഭാഗം, അപകടം നടന്നയുടൻ സുഹൈൽ ഉമ്മയേയും ബാപ്പയേയും വിളിച്ചു, പ്രതികൾ സമൂഹത്തിലെ ഉന്നതർ, പുറത്തുപോയാൽ തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ട്- പോലീസ് കോടതിയിൽ!! ...
28 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ നയം വ്യക്തമാക്കി ആഭ്യന്തര വകുപ്പ്!! മുഖംനോക്കാതെ നടപടി... തലപ്പത്തും സീറ്റ് തെറിച്ചു, കൊച്ചി സിറ്റി പോലീസ് കമ്മിഷണറെ മാറ്റി, കാളിരാജ് മഹേഷ് കുമാറിനു പകരമെത്തുക ആർ നിശാന്തിനി?
28 Oct 2026
BREAKING NEWS
41.9% വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിക്ക് 28 സീറ്റുകളിൽ ലീഡ്, ആഘോഷത്തിന് തുടക്കമിട്ട് അനുയായികൾ!! രാഷ്ട്രീയത്തിൽനിന്ന് വിരമിക്കണമെന്ന് ഐസൻകോട്ട്
28 Oct 2026
BREAKING NEWS
ആന്ധ്ര തീരത്ത് അർണബ് ചുഴലിക്കാറ്റ് കരതൊട്ടു, കരയിലെത്താനെടുത്തത് ആറു മണിക്കൂർ, കാറ്റിന്റെ വേഗം ചില സമയങ്ങളിൽ 150 കിലോമീറ്റർ വരെ!! 1.8 ലക്ഷം പേരെ ഒഴിപ്പിച്ചു, ആന്ധ്ര, ഒഡീഷയിലെ വിവിധ ജില്ലകളിൽ കനത്ത മഴ, ട്രെയിൻ, വിമാന സർവീസുകൾ റദ്ദാക്കി...ഇന്നും നാളെയും കനത്ത മഴ തുടരാൻ സാധ്യത- Video
28 Oct 2026