മുംബൈ: മുൻനിര പാലുൽപ്പന്ന ബ്രാൻഡായ അമുൽ, അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടീ സ്പെഷ്യൽ എന്നീ മൂന്ന് പ്രധാന ഉൽപ്പന്നങ്ങളുടെ വില ലിറ്ററിന് ഒരു രൂപ കുറച്ചു. പുതിയ വിലകൾ അമുൽ ഗോൾഡ്- 65 രൂപ, അമുൽ ടീ സ്പെഷ്യൽ- 61 രൂപ, അമുൽ താസ (1 ലിറ്റർ) – 53 രൂപ എന്നിങ്ങനെയാണ്.
2024 ജൂണിൽ, അമുൽ പാലിന്റെ വില ലിറ്ററിന് 2 രൂപ വർദ്ധിപ്പിച്ചിരുന്നു. അമുൽ ബ്രാൻഡിൽ പാലും മറ്റു പാലുൽപ്പന്നങ്ങളും വിപണനം ചെയ്യുന്ന ഗുജറാത്ത് കോ- ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മാനേജിംഗ് ഡയറക്ടർ ജയൻ മേത്തയാണ് വിലക്കുറവ് പ്രഖ്യാപിച്ചത്. 2024 ജൂണിന് ശേഷം അമുൽ പാലിന്റെ വിലയിൽ ആദ്യമായാണ് മാറ്റം വരുത്തുന്നത്.
അമുൽ
ഇന്ത്യയിലെ ഒരു ക്ഷീരോൽപാദക സഹകരണസംഘ പ്രസ്ഥാനമാണ് അമൂൽ (AMUL-Anand Milk Union Limited).1946 ൽ സ്ഥാപിച്ച ഈ പ്രസ്ഥാനത്തിന്റെ ഉന്നതാധികാര സഹകരണ സംഘടനയായ ഗുജറാത്ത് കോപറേറ്റീവ് മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡ് (GCMMF) ഗുജറാത്തിലെ 2.6 മില്ല്യൻ വരുന്ന ക്ഷീരോൽപാദകരുടെ കൂട്ടുസംരംഭമാണ് . ഇന്ത്യക്ക് പുറത്ത് റീഷ്യസ്,യു.എ.ഇ,അമേരിക്ക,ബംഗ്ലാദേശ്,ഓസ്ട്രേലിയ,ചൈന,സിംഗപൂർ, ഹോങ്കോങ്,ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിലും അമൂൽ അതിന്റെ വിപണി കണ്ടെത്തിയിട്ടുണ്ട്.
Amul has reduced the price of milk by Re 1 in Amul Gold, Amul Taza and Amul Tea Special 1 kg pack: Gujarat Co-operative Milk Marketing Federation's Managing Director Jayen Mehta
(File photo) pic.twitter.com/MoxCCB4ljS
— ANI (@ANI) January 24, 2025