BREAKING NEWS

ആയുധ നിർമാണശാലയിൽ വൻ സ്‌ഫോടനം, ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേൽ പതിച്ചു- എട്ടുമരണം, അപകടത്തിൽപ്പെട്ടവരെ പുറത്തെത്തിച്ചത് എക്‌സ്‌കവേറ്റർ വഴി അവശിഷ്ടങ്ങൾ നീക്കം ചെയ്ത്

· · 1 min read
Share: Copied!

നാഗ്പുർ: മഹാരാഷ്ട്രയിലെ നാഗ്പുരിൽ ആയുധനിർമാണശാലയിൽ വൻ സ്‌ഫോടനം. അപകടത്തിൽ എട്ട് പേർ മരണപ്പെട്ടു, പത്തോളം പേർക്ക് ഗുരുതരമായി പരുക്കേറ്റതായാണ് പ്രാഥമിക വിവരം. ബന്ദാര ജില്ലയിലാണ് സ്‌ഫോടനമുണ്ടായ ഫാക്ടറി പ്രവർത്തിക്കുന്നത്. സ്‌ഫോടനത്തിൽ എട്ടുപേർ മരിച്ച വിവരം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി സ്ഥിരീകരിച്ചു. മരണസംഖ്യ ഉയർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ പത്തരയോടെ ഫാക്ടറിയിലെ എൽടിപി സെക്ഷനിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തിൽ ഫാക്ടറിയുടെ മേൽക്കൂര തകർന്ന് ജീവനക്കാർക്ക് മേലെ പതിക്കുകയായിരുന്നു. ആദ്യം മൂന്നുപേരെയാണ് ജീവനോടെ രക്ഷിക്കാൻ സാധിച്ചത്. ഒരാൾ തത്ക്ഷണം മരിച്ചു. എക്‌സ്‌കവേറ്റർ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾ നീക്കം ചെയ്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെടുത്തതെന്ന് ഫാക്ടറിയിലെ മുതിർന്ന ഉദ്യോഗസ്ഥൻ പ്രതികരിച്ചു.

വലിയ സ്‌ഫോടനമാണുണ്ടായതെന്ന് സമീപവാസികളും പ്രതികരിച്ചു. അഞ്ച് കിലോമീറ്റർ ദൂരത്തിൽ വരെ സ്‌ഫോടനത്തിന്റെ ശബ്ദം കേട്ടു, കറുത്ത പുക ഉയരുന്നത് കണ്ടതായും സമീപവാസികൾ പറഞ്ഞു.

അമുൽ പാലിന് ലിറ്ററിന് ഒരു രൂപ കുറച്ചു…!!! അമുൽ, അമുൽ ഗോൾഡ്, അമുൽ താസ, അമുൽ ടീ സ്പെഷ്യൽ എന്നീ ഉൽപ്പന്നങ്ങളുടെ വിലയാണ് കുറച്ചത്…

BREAKING NEWS
പോർച്ചുഗലിലെ ജനങ്ങളോട്, നമ്മുടെ ദേശീയ ടീമിന്റെ ഏഴാം നമ്പർ ജഴ്‌സി തിരികെ ഏൽപ്പിക്കേണ്ട ദിവസം വന്നിരിക്കുന്നു, 23 വർഷക്കാലം ആ ജഴ്‌സി ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സ്റ്റേഡിയങ്ങളിലേക്ക് അഭിമാനത്തോടെ കൊണ്ടുപോകാൻ അവസരം ലഭിച്ചു, ആ ജഴ്‌സിഎന്റേത് മാത്രമായിരുന്നില്ലെന്ന് എനിക്ക് തോന്നിയിരുന്നു, അതൊരു വലി...
05 Nov 2026
BREAKING NEWS
തളച്ചത് കടന്നൽക്കൂടിന് സമീപം; ആനയ്ക്കും പാപ്പാന്മാർക്കും ശരീരമാസകലം കുത്തേറ്റു, രക്ഷകരായി അഗ്നിരക്ഷാസേന
05 Nov 2026
BREAKING NEWS
’അറസ്റ്റ് രേഖപ്പെടുത്തുന്ന സമയം മുതലല്ല, കസ്റ്റഡിയിലെടുത്ത സമയം മുതൽ 24 മണിക്കൂറിനകം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കണം’; നിർണ്ണായക ഉത്തരവുമായി സുപ്രീംകോടതി
05 Nov 2026
BREAKING NEWS
യുവ ഡോക്ടറെ അപ്പാർട്ടുമെന്റിലേക്കു വിളിച്ചുവരുത്തിയത് അമ്മയുടെ അനുജത്തിക്ക് സുഖമില്ലെന്നു പറഞ്ഞ്, റൂമിൽ കയറ്റി ഡോർ ക്ലോസ് ചെയ്ത് ക്രൂര മർദനം, രോഗിയെ ലഹരി നൽകി പീഡിപ്പിക്കാൻ ശ്രമിച്ചെന്നു പരാതി നൽകുമെന്ന് ഭീഷണി, അപ്പാർട്ട്മെന്റിൽ പോയത് നടിയെ പരിചയമുള്ളതിനാലെന്ന് ഡോക്ടർ, നടി അതുല്യ ചന്ദ്ര, നടൻ ബിബി...
05 Nov 2026