അങ്കമാലി: കുര്‍ബാന ഏകീകരണത്തിന്റെ പേരില്‍ എറണാകുളം-അങ്കമാലിയില്‍ പൊട്ടിയ അടിക്കു ശമനമില്ല. ആര്‍ച്ച് ബിഷപ് ജോസഫ് പാംപ്ലാനിയെ ഇറക്കി പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താനുള്ള സഭയുടെ ശ്രമങ്ങള്‍ പ്രശ്‌നങ്ങള്‍ കൂടുതല്‍ കുഴപ്പത്തിലേക്കാണു നീക്കുന്നതെന്ന തരത്തിലുള്ള നീക്കങ്ങളാണു വിമതരുടെ ഭാഗത്തുനിന്ന് ഉയരുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എത്തിയ മാര്‍ പാംപ്ലാനി കൂടുതല്‍ ഭിന്നതയുണ്ടാക്കാനാണു ശ്രമിക്കുന്നതെന്നും അദ്ദേഹത്തെ അനുസരിക്കാന്‍ ഇനി സഭാ മക്കള്‍ക്കു ബാധ്യതയില്ലെന്നും അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ ഇറക്കിയ കുറിപ്പില്‍ വ്യക്തമാക്കുന്നു. മാര്‍ പാംപ്ലാനിയുമായി ചര്‍ച്ച നടത്തിയുണ്ടാക്കിയ ധാരണാ പത്രത്തിന്റെ കുറിപ്പും അദ്ദേഹം പുറത്തുവിട്ടു.
ഫാ. കുര്യാക്കോസ് മുണ്ടാടന്റെ വിശദീകരണം ഇങ്ങനെ:
പ്രശ്‌നങ്ങളെത്തുടര്‍ന്നുണ്ടായ പോലീസ് നടപടിയില്‍ മര്‍ദനമേറ്റ വൈദികരുംം ബിഷപ് പാംപ്ലാനിയും തമ്മിലുണ്ടാക്കിയ ധാരണയെക്കുറിച്ചു വൈദികര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു വിവരങ്ങള്‍ പങ്കുവച്ചിരുന്നു. എന്നാല്‍, ഇതെല്ലാം നിഷേധിക്കുന്ന തരത്തിലാണു അതിരൂപത ചാന്‍സലര്‍ പത്രക്കുറിപ്പ് ഇറക്കിയത്. ഇത് ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഫാ. ജോഷി പുതുവയുടെ പ്രസ്താവന ആശയക്കുഴപ്പമുണ്ടാക്കുമെന്നും ചൂണ്ടിക്കാട്ടി വീണ്ടും വൈദികര്‍ രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.
എറണാകുളം-അങ്കമാലി അതിരൂപത മെത്രാപ്പോലീത്തന്‍ വികാരി ആര്‍ച്ചുബിഷപ് ജോസഫ് പാംബ്ലാനിയും പൊലീസിന്റെ മര്‍ദനമേറ്റ വൈദികരും തമ്മില്‍ ധാരണയായ കാര്യങ്ങള്‍ മാത്രമാണ് വൈദികര്‍ മാധ്യമങ്ങളോട് പറഞ്ഞത്. ആ കാര്യങ്ങള്‍ വാസ്തവ വിരുദ്ധമെന്ന് പറഞ്ഞുകൊണ്ട് അതിരൂപതയുടെ ചാന്‍സലര്‍ ഇന്ന് ഇറക്കിയ കുറിപ്പ് ജനങ്ങളുടെ ഇടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളു. മേജര്‍ ആര്‍ച്ചുബിഷപ്പും ആര്‍ച്ചുബിഷപ്പ് പാംപ്ലാനിയും കൂരിയാംഗങ്ങളും കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ കൂടിയ യോഗത്തിനു ശേഷമാണ് ഇതുവരെ ഉണ്ടായ സമാധാന ചര്‍ച്ചകളെ അട്ടിമറിക്കുന്ന തരത്തില്‍ ഫാ. ജോഷി പുതുവ പ്രസ്താവന ഇറിക്കിയിരിക്കുന്നത്.
ഉച്ചകഴിഞ്ഞ് അതിരൂപത വൈദിക സമിതി സെക്രട്ടറി ഫാ. കുര്യാക്കോസ് മുണ്ടാടന്‍ അതിരൂപതയിലെ 428 വൈദികര്‍ ഒപ്പു വച്ച് ഇപ്പോഴത്തെ ക്രിമിനല്‍ കൂരിയായെ എത്രയും വേഗം മാറ്റണമെന്ന പരാതി മേജര്‍ ആര്‍ച്ചുബിഷപ്പിനും മാര്‍ ജോസഫ് പാംപ്ലാനിക്കും അയച്ചിട്ടുണ്ടെന്ന കാര്യവും അറിയിക്കുന്നു. അത്രമാത്രം വിശ്വാസ്യത നഷ്ടപ്പെട്ട ഫാ. ജോഷി പുതുവയുടെ ഒരു പ്രസ്താവനയ്ക്കും അതിരൂപതയുടെ മക്കളെ ജനാഭിമുഖ കുര്‍ബാനയ്ക്കായുള്ള നിലപാടില്‍ നിന്നും അകറ്റാനികില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയിന്‍ പ്രസ്താവിച്ചു.
എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും അല്മായരും ക്രിമിനല്‍ സ്വഭാവമുള്ള ഫാ. ജോഷി പുതുവയെ പി.ആര്‍.ഒ സ്ഥനത്ത് നിന്ന് പണ്ടേ ബഹിഷ്‌ക്കരിച്ചു കഴിഞ്ഞു. ഈ കാര്യം ജനുവരി 11 -ാം തീയതി മുതല്‍ വളരെ ശക്തമായി ലോകത്തോടും സിനഡിലെ മെത്രാന്മാരോടും ഞങ്ങള്‍ പലവട്ടം അറിയിച്ചു കഴിഞ്ഞു. എന്നിട്ടും 21 വൈദികരുമായുള്ള ധാരണകള്‍ക്ക് വിരുദ്ധമായി ഫാ. ജോഷി പുതുവയെ നിലനിര്‍ത്താനുള്ള തന്ത്രത്തിന്റെ ഭാഗമായി പാംപ്ലാനി മെത്രാപ്പോലീത്ത പ്രസ്താവനകള്‍ ഇറക്കിപ്പിക്കുന്നത് മെത്രാപ്പോലീത്തായുടെ വിശ്വാസ്യത തകര്‍ക്കുന്നതാണ്. നിലവിലെ കൂരിയായെ നീക്കം ചെയ്യുന്നതുവരെ മെത്രാപ്പോലീത്തന്‍ വികാരി മാര്‍ പാംപ്ലാനിയുമായി സഹകരിക്കാന്‍ ഇനി അതിരൂപത മക്കള്‍ക്ക് പ്രയാസമായിരിക്കും.
അതിരൂപതയിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കാതെ വീണ്ടും വീണ്ടും ആളിക്കത്തിക്കാനുള്ള കാക്കനാട് മൗണ്ട് സെന്റ്് തോമസ്സിലെ ചില ലോബികളുടെ കുതന്ത്രമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള കുറിപ്പ് ഇറക്കാന്‍ ഫാ. ജോഷി പുതുവയെ നിയോഗിച്ചതിപാംപ്ലാനി പിന്നിലെന്നത് വളരെ വ്യക്തമാണ്. അതിനാല്‍ ജനുവരി 13, 2025 ല്‍ വെളുപ്പിന് 2.30 നു വൈദികരും ആര്‍ച്ചുബിഷപ്പ് ജോസഫ് പാംബ്ലാനിയും ഒപ്പു വെച്ച പേപ്പര്‍ ഇതൊടൊപ്പം പ്രസിദ്ധികരിക്കുന്നു.
എന്നാണു കുറിപ്പ്. വൈദികര്‍ പുറത്തുവിട്ട രേഖകള്‍ ഇതോടൊപ്പം