സുതാര്യത ഉറപ്പാക്കാൻ നിശ്ചയിച്ച് ട്രംപ്, ജോൺ എഫ് കെന്നഡിയുടെ കൊലപാതക- രഹസ്യവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും, ജനങ്ങൾക്കു മുൻപിലെത്തിക്കുക ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മാറ്റിവച്ച ഫയലുകൾ

വാഷിങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, സെനറ്റർ റോബർട്ട് കെന്നഡി, മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ബാക്കി രഹസ്യരേഖകൾ വരും ദിവസങ്ങളിൽ പുറത്തുവിടുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സർക്കാരിന്റെ സുതാര്യത വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.

മുൻപ് പ്രസിഡന്റായിരുന്ന സമയത്ത് ജോൺ എഫ് കെന്നഡിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട 2,800 രേഖകൾ ട്രംപ് പുറത്തുവിട്ടിരുന്നു. എന്നാൽ സെൻട്രൽ ഇന്റലിജൻസ് ഏജൻസി (സിഐഎ), ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (എഫ്ബിഐ) എന്നിവയുടെ സമ്മർദ്ദത്തിന് വഴങ്ങി ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മറ്റ് നിരവധി ഫയലുകൾ പുറത്തു വിട്ടിരുന്നില്ല.

ജോൺ എഫ്. കെന്നഡിയുടെ കൊലപാതകത്തെക്കുറിച്ചുള്ള രഹസ്യാന്വേഷണ രേഖകൾ പുറത്തുവിടുമെന്ന് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. പ്രസിഡന്റ് ജോൺ എഫ്. കെന്നഡി, അദ്ദേഹത്തിന്റെ സഹോദരൻ റോബർട്ട് കെന്നഡി, ഡോ. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ എന്നിവരുടെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന രേഖകൾ പരസ്യമാക്കുമെന്ന് ട്രംപിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. കൂടാതെ പൊതുജനങ്ങൾക്ക് താൽപ്പര്യമുള്ള മറ്റ് വിഷയങ്ങളും ഞങ്ങൾ പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ, ഏതൊക്കെ രേഖകൾ എപ്പോൾ പുറത്തുവിടുമെന്ന് തിങ്കളാഴ്ച പ്രസിഡന്റായി അധികാരമേൽക്കാൻ പോകുന്ന ട്രംപ് വ്യക്തമാക്കിയിട്ടില്ല.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7