BREAKING NEWS

വിവാഹ ആലോചനയുമായി മലയാളി പെൺകുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിക്കും..!!! 72 മലയാളി പെൺകുട്ടികളെ വിവാഹംചെയ്ത് അതിഥിത്തൊഴിലാളികൾ… !!! ബ്രോക്കർമാർ വഴിയും വിവാഹാലോചന…!!! റേഷൻകാർഡും മറ്റു രേഖകളുമുണ്ട്…!!! 3000 പേർ വോട്ടർ പട്ടികയിലും…!! ലൈഫ് മിഷൻ ഭവന പദ്ധതിയിലും അതിഥിത്തൊഴിലാളിക്ക് അംഗത്വം…

· · 1 min read
Share: Copied!

കൊച്ചി: സംസ്ഥാനത്ത് 72 അതിഥിത്തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം ചെയ്തിട്ടുണ്ടെന്ന് റിപ്പോർട്ട്. എഐടിയുസി നേതൃത്വം നൽകുന്ന നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയന്റെ ഭാഗമായി സംസ്ഥാനത്തെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്നവരാണ് 72 പേരും. വിവാഹാലോചനയുമായി മലയാളി പെൺകുട്ടികളുടെ വീടുകളിലെത്തി നേരിട്ടു ചോദിച്ചും ബ്രോക്കർമാർ വഴിയുമാണ് വിവാഹം നടത്തിയത്. അതിഥിത്തൊഴിലാളികളെക്കുറിച്ച് പെൺമക്കളുടെ മാതാപിതാക്കൾ അന്വേഷണം നടത്തിയ ശേഷമാണ് വിവാഹം നടത്തിയതെന്നും യൂണിയൻ പറയുന്നു. ലൈഫ് മിഷൻ ഭവന പദ്ധതിയിലും അതിഥിത്തൊഴിലാളി അംഗത്വം നേടിയിട്ടുണ്ട്.

എറണാകുളം, വയനാട്, ഇടുക്കി, കോട്ടയം, തിരുവനന്തപുരം, കൊല്ലം, തൃശൂർ ജില്ലകളിലാണ് വിവാഹങ്ങൾ നടന്നത്. വിവാഹം കഴിഞ്ഞവരിൽ ഏറിയ പങ്കും പെരുമ്പാവൂർ കേന്ദ്രീകരിച്ചാണ് കഴിയുന്നത്. റേഷൻ കാർഡും മറ്റ് രേഖകളെല്ലാം സ്വന്തമായുണ്ട്. കൂടാതെ നന്നായി മലയാളവും സംസാരിക്കും. സംസ്ഥാനത്തു മൂവായിരത്തോളം അതിഥിത്തൊഴിലാളികൾ വോട്ടർ പട്ടികയിലും അംഗങ്ങളായെന്നു യൂണിയൻ പറയുന്നു.

24 വർഷം മുൻപു ഒഡിഷയിൽ നിന്നു തൊഴിൽ തേടിയെത്തിയ രാജേന്ദ്ര നായിക്കാണു എറണാകുളം ജില്ലയിൽ വാഴക്കുളം പഞ്ചായത്തിൽ ലൈഫ് മിഷൻ ഭവന പദ്ധതി പട്ടികയിൽ അംഗമായത്. ഭവന നിർമാണത്തിനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ് രാജേന്ദ്ര നായിക്. കോട്ടയം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ നാഷനൽ മൈഗ്രന്റ് വർക്കേഴ്സ് യൂണിയൻ (എഐടിയുസി) കമ്മിറ്റികളുടെ രൂപീകരണവും പൂർത്തിയായെന്നു ഓർഗനൈസിങ് സെക്രട്ടറി ബിനു ബോസ് പറഞ്ഞു. അതിഥിത്തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനായി 25, 26 തീയതികളിൽ കോട്ടയത്ത് ദേശീയ കോൺക്ലേവ് എഐടിയുസി വിളിച്ചുചേർത്തിട്ടുണ്ട്.

സുതാര്യത ഉറപ്പാക്കാൻ നിശ്ചയിച്ച് ട്രംപ്, ജോൺ എഫ് കെന്നഡിയുടെ കൊലപാതക- രഹസ്യവിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവിടും, ജനങ്ങൾക്കു മുൻപിലെത്തിക്കുക ദേശീയ സുരക്ഷാ ആശങ്കകൾ ചൂണ്ടിക്കാട്ടി മാറ്റിവച്ച ഫയലുകൾ

Life Mission housing success story for Kerala migrant workers highlights successful integration. 72 migrant workers have married Malayali women, showcasing a growing sense of community.

Migrant labourers Kerala News Kottayam News Local Top Story

BREAKING NEWS
‘ബിബിയെ വീണ്ടും പ്രധാനമന്ത്രിയാക്കണം; മികച്ച പോരാളി, ഒരുമിച്ച് തുടങ്ങിവെച്ച ദൗത്യങ്ങൾ പൂർത്തിയാക്കണം’; ഇസ്രയേൽ തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന് പരസ്യ പിന്തുണയുമായി ട്രംപ്
26 Oct 2026
BREAKING NEWS
രാഹുലിൻറെ പരാമർശങ്ങൾ അപകീർത്തികരമായ സ്വഭാവമുള്ളവയല്ല, തെളിവുകളില്ല!! അമിത് ഷായ്ക്കെതിരായ അപകീർത്തി പരാമർശത്തിൽ രാഹുൽ ഗാന്ധി കുറ്റവിമുക്തൻ
26 Oct 2026
BREAKING NEWS
ഡൽഹിയിൽ വീണ്ടും ദുരന്തം!! പഴയ കെട്ടിടത്തിനു മുകളിൽ വീണ്ടും നിർമാണത്തിനു ശ്രമം, പുതിയ സ്ലാബ് തകർന്നതോടെ താഴെയുള്ള നിലയും ഇടിഞ്ഞു ദേഹത്തു വീണു, അച്ഛനും മകനും ദാരുണാന്ത്യം, മൃതദേഹം പുറത്തെത്തിച്ചത് 14 മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ
26 Oct 2026
BREAKING NEWS
വിവാഹം കഴിച്ചില്ലെങ്കില്‍ ജീവനൊടുക്കും, വീഡിയോ കോള്‍ ചെയ്ത് സഹപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തി, പിന്നാലെ 29കാരി തൂങ്ങിമരിച്ചു
26 Oct 2026