BREAKING NEWS

നെയ്യാറ്റിൻകര ​ഗോപന്റെ ഹൃദയവാൽവിൽ രണ്ട് ബ്ലോക്ക്, കാലുകളിൽ പ്രമേഹം ബാധിച്ച മുറിവുകൾ, മരണകാരണം അസുഖമാണോയെന്നറിയാൻ ആന്തരിക പരിശോധഫലം വരണം- ഫോറൻസിക് ഡോക്ടർമാർ

· · 1 min read
Share: Copied!

തിരുവനന്തപുരം: സമാധി വിവാദത്തെ തുടർന്ന് കല്ലറ തുറന്ന് പുറത്തെടുത്ത നെയ്യാറ്റിൻകര ഗോപൻ്റെ പോസ്റ്റു മോർട്ടം റിപ്പോർട്ടുകൾ പുറത്ത്​. ​ഗോപന്റെ ഹൃദയ വാൾവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നുവെന്നും പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ ഈ അസുഖങ്ങൾ മരണ കാരണമായോയെന്ന് വ്യക്തമാകണമെങ്കിൽ ആന്തരിക പരിശോധഫലം ലഭിക്കണമെന്ന് ഫോറൻസിക് ഡോക്ടർമാർ വ്യക്തമാക്കി.

​ഗോപൻ്റെ മരണം വിവാദമാവുകയും കല്ലറ പൊളിച്ച് പോസ്റ്റ്മോർട്ടം നടത്തുകയുമായിരുന്നു. നേരത്തെ, പ്രാഥമിക റിപ്പോർട്ട് പ്രകാരം അസ്വാഭാവികതയില്ലെന്ന് കണ്ടെത്തിയിരുന്നു. ​ഗോപൻ മരിക്കുകയല്ല സമാധിയാവുകയായിരുന്നുവെന്ന് കാണിച്ച് മക്കൾ രം​ഗത്തെത്തിയതോടെ ​ഗോപന്റെ മരണം ഏറെ കോലാഹലങ്ങൾക്കു വഴിവച്ചിരുന്നു.

ഇതേ തുടർന്ന് കഴിഞ്ഞ 17 നായിരുന്നു കല്ലറ തുറന്ന് ​ഗോപൻ്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടത്തിനയച്ചത്. കുടുംബത്തിൻ്റെ എതിർപ്പ് അവഗണിച്ചായിരുന്നു മൃതദേഹം പുറത്തെടുത്തത്. അന്നേ ദിവസം രാവിലെ 9 മണിയോടെയാണ് പൊലീസും ജില്ലാ ഭരണകൂടവും നടപടികൾ പൂർത്തിയാക്കിയത്. പോസ്റ്റ്‍മോർട്ടത്തിൻറെ പ്രാഥമിക റിപ്പോർട്ടിൽ അസ്വഭാവികതയില്ലെന്ന് വ്യക്തമായതോടെ മകൻ സനന്ദൻ പ്രതികരണവുമായി രം​ഗത്തെത്തി. തങ്ങൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് വ്യക്തമായെന്നും വളരെയധികം വിഷമമുണ്ടെന്നും ‌സനന്ദൻ പറഞ്ഞു.

എന്നാൽ ആന്തരികാവയവ പരിശോധന ഫലങ്ങൾ കൂടി വന്നാലെ മരണകാരണം വ്യക്തമാകുകയുള്ളുവെന്നാണ് പറയുന്നത്. അത് വന്നാലും പേടിക്കാനില്ല. അച്ഛൻ മഹാസമാധിയായതാണ്. ഇതിന് തടസം നിന്നവർക്കെതിരെ നിയമ നടപടിയെടുക്കണമെന്നും മകൻ പറഞ്ഞു. വിഡിഎസ്‍പി നേതാവ് ചന്ദ്രശേഖരൻ പറഞ്ഞതുകൊണ്ട് മാത്രമാണ് പ്രതിഷേധിക്കാതിരുന്നത്. ഒരു രാജാവിനെ പോലെ സന്യാസിമാരെ വിളിച്ച് ഗോപൻ സ്വാമിയുടെ മഹാസമാധി ചടങ്ങ് നടത്തുമെന്നും അച്ഛൻ സമാധിയായതാണെന്ന ഉറച്ച വിശ്വാസത്തോടെ തന്നെയാണ് മുന്നോട്ട് പോയത് സംഭവിച്ച കാര്യങ്ങളിൽ വളരെ വിഷമം ഉണ്ടെന്നും മകൻ സനന്ദൻ പറഞ്ഞു.

BREAKING NEWS
കഴിഞ്ഞ സർക്കാരിന്റെ നയങ്ങളുടെ പ്രേതം ആരുടെയെങ്കിലും ദേഹത്തുണ്ടെങ്കിലും അതിനെ ഒഴിപ്പിക്കാൻ ഈ സർക്കാരിനറിയാം, ലൈസൻസ് നൽകിയതിന് പിന്നിൽ എന്തെങ്കിലും മറ്റു താൽപര്യങ്ങൾ ഉണ്ടോയെന്ന് പരിശോധിക്കും, ഡെപ്യൂട്ടി കമ്മിഷണർമാർക്ക് ലൈസൻസ് നൽകാനുള്ള അധികാരം റദ്ദാക്കും!! ലൈസൻസ് മദ്യനയത്തിനു ശേഷം- എം ലിജു
31 Oct 2026
BREAKING NEWS
ബന്ധുക്കൾ ഫോണിൽ വിളിച്ചിട്ട് പ്രതികരണമില്ല ; ചങ്ങനാശ്ശേരിയിൽ മാതാപിതാക്കളെയും മകനെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
31 Oct 2026
BREAKING NEWS
മഹാരാജാസിലെ ബിരുദദാനച്ചടങ്ങ് അലങ്കോലമായി, മന്ത്രി പങ്കെടുക്കുന്ന പരിപാടി നടക്കുന്ന സ്ഥലത്തെത്തി നേരിട്ട് കണ്ട് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി ഒന്നാം റാങ്കുകാരി, റോജി എം. ജോണിനെ തിരിച്ചയച്ച സംഭവത്തിൽ 40 പേർക്കെതിരെ കേസ്, വിദ്യാർഥികൾ ചോദ്യങ്ങൾ ചോദിക്കുക മാത്രമാണ് ചെയ്തത്- എം.വി ഗോവിന്ദൻ
31 Oct 2026
BREAKING NEWS
‘ഓർമ്മയിലെ ഇന്ദിര’ - ഇന്ദിരാഗാന്ധിയുടെ ജീവിതവും രാഷ്ട്രീയ ഇടപെടലുകളും ചർച്ചയായി; ജിദ്ദയിൽ ഒ.ഐ.സി.സി മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രത്യേക പരിപാടി
31 Oct 2026