നല്ലവനായ ഉണ്ണിയായി ബോച്ചെ…!! “ഇനി ഞാൻ സംസാരിക്കുമ്പോൾ വളരെ സൂക്ഷിച്ചേ സംസാരിക്കുകയുള്ളു, റിമാൻഡ് പ്രതികൾക്ക് വേണ്ടി മാത്രമല്ല ജയിലിൽ നിന്നത്..!!! പറഞ്ഞതെല്ലാം തിരുത്തി… ഇന്നലെ ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല, ഫാൻസുകാരോട് യാതൊരു കാരണവശാലും ജയിലിൽ വരരുതെന്ന് പറഞ്ഞിരുന്നു…”

കൊച്ചി: തമാശയ്ക്കാണെങ്കിലും വാക്കുകൾ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണമെന്ന ബോധ്യം ഉണ്ടായെന്ന് വ്യവസായി ബോബി ചെമ്മണ്ണൂർ. തന്നെ അധിക്ഷേപിച്ചെന്ന് കാട്ടി നടി ഹണി റോസ് നൽകിയ പരാതിയിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ശേഷം സ്വകാര്യ ചാനലിനോട് പ്രതികരിക്കുകയായിരുന്നു ബോബി ചെമ്മണ്ണൂർ. നമ്മൾ കാരണം ആർക്കും വേദനയുണ്ടാകാൻ പാടില്ല. ഞാൻ തമാശ രൂപേണയാണ് സാധാരണ സംസാരിക്കാറ്. അതിന്റെ ഉദ്ദേശശുദ്ധി മനസിലാകാതെ ദ്വയാർഥമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഇനി വളരെ സൂക്ഷിച്ചേ ഇനി സംസാരിക്കൂ എന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞു.

സാങ്കേതിക പ്രശ്‌നം കാരണമാണ് ഇന്നലെ പുറത്തിറങ്ങാൻ സാധിക്കാത്തത്. ആരും ഒരു കടലാസും ഒപ്പിടാൻ കൊണ്ടുവന്നിട്ടില്ല. അതിൽ എന്തോ സങ്കേതിക പ്രശ്നങ്ങളുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത്. ജാമ്യം ലഭിച്ചിട്ടും തുക ഇല്ലാത്തതിനാൽ പുറത്തിറങ്ങാൻ കഴിയാത്തവരുണ്ട്. അവരെ സഹായിക്കാമെന്ന് അറിയിച്ചിരുന്നു. എന്നാൽ അതിനായല്ല ജയിലിൽ കഴിഞ്ഞത്. ബോചെ ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റ് വഴി ഒരുകോടി രൂപ ലീഗൽ എയിഡിന് വേണ്ടി പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. കോടതിയെ ധിക്കരിച്ചാണ് പുറത്തിറങ്ങാത്തതെന്ന് പറയുന്നത് തെറ്റാണ്. ജാമ്യം നൽകികൊണ്ടുള്ള പേപ്പറിൽ ഒപ്പിടാൻ വിസമ്മതിച്ചിട്ടില്ലെന്നും ബോബി ചെമ്മണ്ണൂർ വിശദീകരിച്ചു.

റിമാൻഡ് തടവുകാർക്ക് വേണ്ടി മനപൂർവം ജയിലിൽ തുടർന്നിട്ടില്ല. കോടതി ഉത്തരവ് ഒപ്പിടാൻ എത്തിച്ചത് ഇന്ന് രാവിലെയാണ്. തന്റെ ഉദേശ്യ ശുദ്ധി നല്ലതായിരുന്നു. ഫാൻസിനോട് ജയിലിലേക്ക് വരരുതെന്ന് പറഞ്ഞിരുന്നു. വന്നാൽ ദോഷമായി ബാധിക്കുമെന്ന് പറഞ്ഞിരുന്നുവെന്നും ബോബി ചെമ്മണ്ണൂർ. ജയിലിന് പുറത്ത് തനിക്ക് പിന്തുണ പ്രഖ്യപിച്ചത് ആരൊക്കെയാണെന്നതിൽ വ്യക്തതയില്ല. താൻ ജയിലിൽ നിന്നും ഇറങ്ങി അപ്പോൾ തന്നെ പോരുകയായിരുന്നെന്നും ബോബി ചെമ്മണ്ണൂർ കൂട്ടിച്ചേർത്തു.

കലിപ്പ് തീരാതെ കോടതി… “ബോബി നിയമത്തിനു മുകളിലാണോ? എന്തുകൊണ്ട് ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങിയില്ല?, കൃത്യമായ മറുപടി വേണം… ജയിൽ നിന്നിറങ്ങിയ ശേഷം മാപ്പ് പറയുകയാണോ ന്യായീകരിക്കുകയോണോ ചെയ്തതെന്ന് പരിശോധിക്കണം, കോടതിയെ മുന്നിൽ നിർത്തി കളിക്കാൻ ശ്രമിക്കരുത്… കഥമെനയാൻ ശ്രമിക്കുകയാണോ? മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടിയാണോയിതൊക്കെ?… മുതിർന്ന അഭിഭാഷകനെ പോലും അപമാനിക്കാനാണ് ശ്രമിച്ചത്”…

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ…!!; ‘സാറ്… തേങ്ങാപ്പിണ്ണാക്ക്’ എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7