BREAKING NEWS

പിതാവ് വാങ്ങി നൽകിയ ബിസ്കറ്റ് കഴിച്ചയുടൻ കുഞ്ഞ് ഇഹാൻ ബോധരഹിതനായി, വായിൽ നിന്ന് നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തു, ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത!! പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു, മൂന്നുമാസമായി പിരിഞ്ഞുതാമസിച്ച കുട്ടിയുടെ മാതാപിതാക്കൾ തമ്മിൽ ഒരുമിച്ചത് അടുത്തിടെ

· · 1 min read
Share: Copied!

തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് പോലീസ്. പിതാവിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്തു. പിതാവ് വാങ്ങി നൽകിയ ബിസ്‌ക്കറ്റ് കഴിച്ചതിന് പിന്നാലെയാണ് കുഞ്ഞ് ഇഹാൻ ബോധരഹിതനായത്. കുഞ്ഞിന്റെ വായിൽ നിന്നും നുരയും പതയും വരികയും ചുണ്ടിന്റെ നിറം മാറുകയും ചെയ്തിരുന്നു. ഉടൻ നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ പിന്നീട് മരണം സംഭവിച്ചു.

കാഞ്ഞിരംകുളം, ചാണി, തവ്വാവിള, ഷിജിൽ ഭവനിൽനിന്ന് കവളാകുളം ഐക്കരവിള വീട്ടിൽ വാടകയ്ക്കു താമസിക്കുന്ന ഷിജിലിന്റെയും കൃഷ്ണപ്രിയയുടെയും മകൻ ഇഹാൻ ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30നാണ് സംഭവം.

ഷിജിലും കൃഷ്ണപ്രിയയും മൂന്നുമാസത്തിലേറെയായി പിരിഞ്ഞു താമസിക്കുകയായിരുന്നു. ഇതിനിടെ ബന്ധുക്കൾ ഇടപെട്ടതിനെ തുടർന്നാണ് ഇവർ വീണ്ടും ഒന്നിച്ചുതാമസം ആരംഭിച്ചത്. കവളാകുളത്ത് ഷിജിലാണ് വീട് വാടകയ്‌ക്കെടുത്തത്. കുഞ്ഞിന്റെ മരണത്തിൽ കൃഷ്ണപ്രിയയുടെ കുടുംബം ആരോപണം ഉയർത്തിയതിനെ തുടർന്നാണ് ഷിജിലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയച്ചത്.

18 വയസിൽ നിറമുള്ള സ്വപ്നങ്ങളുമായി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരുകൂട്ടം നരാധമൻമാരാൽ കൂട്ടബലാത്സം​ഗത്തിനിരയായി… ഗർഭാശയത്തിന് ഉൾപ്പെടെ പരുക്ക്, അണുബാധ…ഒടുവിൽ ദുരിതം നിറഞ്ഞജീവിതത്തിൽ നിന്ന് അവൾ വിടചൊല്ലി… മണിപ്പൂരിൽ കൂട്ടബലാത്സംഗത്തിനിരയായ യുവതി മരിച്ചു, രണ്ടര വർഷമായി തനിക്കു നിഷേധിച്ച നീതി നേടിയെടുക്കാനാകാതെ…

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026