“ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണ്, പൊട്ടിക്കുമെന്നു പറഞ്ഞാൽ പൊട്ടിക്കും”, ചൊവ്വാഴ്ച മുതൽ മാലപ്പടക്കവുമായി ജയിലിനു മുന്നിൽ ഒരു സംഘം ആളുകൾ, സംഘർഷാവസ്ഥ, ബോചെയുടെ ജയിൽ മോചനം ആഘോഷിക്കാനുള്ള ശ്രമം തടഞ്ഞ് പോലീസ്

കൊച്ചി: നടി ഹണിറോസിന്റെ പരാതിയിലെടുത്ത കേസിൽ ബോബി ചെമ്മണൂരിന് ഹൈക്കോടതി അനുവദിച്ച ജാമ്യം ആഘോഷിക്കാനെത്തിയ ഒരു സംഘമാളുകളുടെ ശ്രമം തടഞ്ഞ് പോലീസ്. ഓൾ കേരള മെൻസ് അസോസിയേഷൻ എന്നവകാശപ്പെട്ട് എത്തിയവരാണ് കാക്കനാട് ജില്ലാ ജയിലിൽനിന്ന് ബോബി പുറത്തിറങ്ങിയതിന് പിന്നാലെ പ്രവർത്തകർ പടക്കം പൊട്ടിച്ച് ആഘോഷിക്കാനാണ് ശ്രമം നടത്തിയത്. ഇത് പോലീസെത്തി തടഞ്ഞതോടെ ജയിൽ പരിസരം നേരിയ സംഘർഷാവസ്ഥയിലേക്ക് നീങ്ങി.

കാക്കനാട് ജില്ലാ ജയിലിന് മുന്നിൽ ചൊവ്വാഴ്ച മുതൽക്കുതന്നെ ഇവർ പടക്കം പൊട്ടിക്കാനുള്ള ശ്രമം നടത്തിയിരുന്നുവെങ്കിലും പോലീസ് അനുവദിച്ചിരുന്നില്ല. എന്നാൽ, ബുധനാഴ്ച ബോബി പുറത്തിറങ്ങിയതിന് പിന്നാലെയാണ് മാലപ്പടക്കവുമായി പ്രവർത്തകരെത്തിയത്. “ഞങ്ങൾ പറഞ്ഞാൽ പറഞ്ഞത് ചെയ്യുന്നവരാണെന്നും പടക്കം പൊട്ടിക്കുമെന്നും” ഇവർ പറയുന്നുണ്ടായിരുന്നു. എന്നാൽ, ബുധനാഴ്ചയും പോലീസ് ഇതിന് സമ്മതിച്ചില്ല. തുടർന്ന് ഇവർ കൊണ്ടുവന്ന മാലപ്പടക്കം പോലീസ് എടുത്തുമാറ്റുകയും ചെയ്തു.
ആരാണീ ബോബി?… കൂടുതൽ ബോബി സൂപ്പര്‍ കോടതി ചമയേണ്ട, പുറത്തിറങ്ങാതെ ജയിലിലിട്ട് വിചാരണ നടത്താനുറിയാം… നാടകം ഇങ്ങോട്ടു വേണ്ട… തനിക്ക് മുകളില്‍ ആരുമില്ലെന്ന് ബോബി കരുതേണ്ട. അത് കോടതി കാണിച്ചുതരാം…

കേസിൽ ചൊവ്വാഴ്ച ബോബിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും പുറത്തിറങ്ങിയിരുന്നില്ല. ജാമ്യത്തുക കൊടുക്കാൻ കഴിയാതെ നിരവധി പേർ ഇപ്പോഴും പുറത്തിറങ്ങാതെ ജയിയിൽ കിടക്കുന്നുണ്ടെന്നും അവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് ഇറങ്ങാതിരുന്നതെന്നും ബുധനാഴ്ച ബോബി പ്രതികരിച്ചിരുന്നു. നിലപാടിനെ ഹൈക്കോടതി രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ഇതോടെ ബോബി ജയിൽ മോചിതനാവുകയും ചെയ്തു.

മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല…!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് …, ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7