BREAKING NEWS

മദ്രസ കഴിഞ്ഞെത്തിയ പെൺകുട്ടിക്ക് നേരെ തെരുവുനായ പാഞ്ഞടുത്തു, കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ച നിർമാണ തൊഴിലാളിയെ നായ കടിച്ചുകീടി, നായയിൽ നിന്ന് രക്ഷപെടുന്നതിനിടെ ഓടയിൽ വീണ സുരേഷിനെ അവിടെയിട്ട് നായ ആക്രമിച്ചു, സമീപത്തുള്ളവർ അടിച്ചോടിക്കാൻ നോക്കിയിട്ടും കയ്യിലെ കടി വിടാതെ നായ, ശരീരത്തിൽ പതിനഞ്ചോളം മുറിവുകൾ

· · 1 min read
Share: Copied!

മലപ്പുറം: മലപ്പുറത്ത് നിർമാണതൊഴിലാളിക്കുനേരെ തെരുവുനായയുടെ കൂര ആക്രമണം. ആനൊഴുക്കുപാലത്തെ നിർമാണതൊഴിലാളിയായ സുരേഷിനേയാണ് നായ കടിച്ചുകീറിയത്. കഴിഞ്ഞ ബുധനാഴ്ച ഒരു പെൺകുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾക്ക് കടിയേൽക്കുന്നത്.

മദ്രസ കഴിഞ്ഞ് മടങ്ങുന്നതിനിടെ പെൺകുട്ടിക്കുനേരെ തെരുവുനായ പാഞ്ഞടുക്കുകയായിരുന്നു. ഈ സമയം സുരേഷ് സമീപത്ത് ബസ് കാത്തുനിൽക്കുകയായിരുന്നു. പെൺകുട്ടിയെ തെരുവുനായ ആക്രമിക്കാനൊരുങ്ങുന്നത് കണ്ട സുരേഷ് റോഡ് മുറിച്ചുകടന്ന് രക്ഷിക്കാനൊരുങ്ങി. ഇതോടെ നായ ഓടിയെത്തിയ സുരേഷിനെ ആക്രമിക്കുകയായിരുന്നു.

ആദ്യം ഇയാളുടെ കൈയിൽ കടിക്കുകയായിരുന്നു. പിന്നാലെ പ്രതിരോധിക്കാനുള്ള ശ്രമത്തിനിടെ സുരേഷ് ഓടയിൽ വീഴുകയും ചെയ്തു. ഓടയിൽ വീണതിന് പിന്നാലെ സുരേഷിനെ തെരുവുനായ അവിടെയിട്ട് കടിച്ച് കീറുകയായിരുന്നു. സമീപത്തുള്ളവർ സ്ഥലത്തെത്തി തെരുവുനായയെ അടിച്ചെങ്കിലും നായ പിന്തിരിഞ്ഞില്ല. കുറേനേരം നായ സുരേഷിന്റെ കയിൽ തന്നെ കടിച്ചുകൊണ്ടിരുന്നു. അൽപ്പസമയത്തിന് ശേഷമാണ് സുരേഷിനെ രക്ഷിച്ചത്. ഇയാളുടെ ശരീരത്തിൽ പതിനഞ്ചോളം മുറിവുകളുണ്ട്. സമീപത്തുള്ള ആശുപത്രിയിൽ ഇയാൾ ചികിത്സ നേടി.

‘വർഗീയതയോട് പോരാടി മരിച്ചു കിടന്നാലും വീരാളിപ്പട്ട് ധരിച്ചു കിടക്കും’… മുഖ്യമന്ത്രിക്ക് മതേതരത്വം പറയാൻ അവകാശമില്ല, വർഗീയത പറഞ്ഞ വെള്ളാപ്പള്ളിയെ പൊന്നാട അണിയിച്ച് ആദരിച്ച വ്യക്തിയാണ് പിണറായി!! എന്തിനാണ് ലീ​ഗിനെ വലിച്ചിഴയ്ക്കുന്നത്, എൻഎസ്എസ്- എസ്എൻഡിപി ഐക്യത്തെ ലീഗ് എങ്ങനെയാണ് തകർക്കുന്നത്? കോൺ​ഗ്രസിന്റേയും ലീ​ഗിന്റേയും ശബ്ദം ഒന്ന്- വിഡി സതീശൻ,

BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026
BREAKING NEWS
എസ്.കെ. പൊറ്റക്കാടിന്റെ ചെറുകഥ ‘സമ്മാനം’ അഭ്രപാളിയിലേക്ക്; ‘മാലിനി’യുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു
29 Oct 2026
BREAKING NEWS
സരൾ ബില്ലിൽ സഭയിൽ വാക്പോര്; ‘കരാള ബിൽ’ എന്ന് ജി. സുധാകരൻ, നടപ്പായാൽ നെൽവയലുകളില്ലാതാകുമെന്ന് പിണറായി; പ്രതിഷേധിച്ച് സഭ വിട്ടിറങ്ങി പ്രതിപക്ഷം; എതിർപ്പുകൾക്കിടെ പാസാക്കി
29 Oct 2026