മകരവിളക്ക് ലൈവ് ആയതിനാൽ ജയിൽമോചിതനാകുന്നത് ചാനലുകൾ ലൈവ് കാണിക്കില്ല…!!! ബോബി ഇന്നലെ പുറത്തിറങ്ങാതിരുന്നതിന് കാരണമിതാണോ..? നടത്തിയത് ​ഗിമ്മിക്സ് …, ബോബക്ക് കൂടുതൽ കുരക്കാകുമോ..? സ്വമേധയാ കേസെടുത്ത് ഹൈക്കോടതി…

കൊച്ചി: നടി റോസിനെ ലൈംഗികമായി അധിക്ഷേപിച്ച കേസിൽ ജാമ്യം നൽകിയിട്ടും ജയിലിൽനിന്നു പുറത്തിറങ്ങാതിരുന്ന ബോബി ചെമ്മണൂർ പുതിയ കുരുക്കിൽ. കോടതി നടപടിയെ പോലും വെല്ലുവിളിച്ചു നടത്തിയ ബോബിയുടെ പ്രകടനം ഗൗരവമായെടുത്ത ഹൈക്കോടതി, ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ‍ പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാനും ആവശ്യപ്പെട്ടു.

രാവിലെ തന്നെ ആദ്യത്തെ കേസായിയെടുത്ത് പരി​ഗണിക്കാനിക്കുകയായിരുന്നു. ബോബി ഇന്നു രാവിലെ കാക്കനാട് ജില്ലാ ജയിലിൽനിന്നു പുറത്തിറങ്ങുന്നതിനു തൊട്ടുമുൻപായിരുന്നു പുതിയ സംഭവവികാസങ്ങൾ. ഇതോടെ പത്തി മടക്കിയ ബോബി കൊച്ചിയിലെ ട്രാഫിക്കിനെ കൂട്ടുപിടിച്ച് ബോബി ജയിൽമോചിതനായി. ട്രാഫിക് ബ്ലോക് കാരണമാണ് ചൊവ്വാഴ്ച ഉത്തരവ് ജയിലിൽ എത്തിക്കാൻ കഴിയാതിരുന്നതെന്നായിരുന്നു ബോബി ചെമ്മണൂരിൻറെ നിലപാട്.

ഇന്നലെ രാവിലെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ജാമ്യം അനുവദിക്കുകയും ഉച്ചകഴിഞ്ഞ് 3.30ന് ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. എന്നാൽ ജാമ്യ ഉത്തരവ് ജയിലിൽ എത്തിച്ചെങ്കിലും ബോബി പുറത്തിറങ്ങിയില്ല. നടപടിക്രമങ്ങൾ നീണ്ടു പോയതിനാൽ പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് നീട്ടുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാൽ ഇന്നലെ ശബരിമല മകരവിളക്ക് അടക്കമുള്ള കാര്യങ്ങൾ ഉള്ളതിനാൽ ആവശ്യമായ മാധ്യമശ്രദ്ധ കിട്ടില്ല എന്നതിനാലാണ് പുറത്തിറങ്ങുന്നത് ഇന്നത്തേക്ക് മാറ്റിയത് എന്നും ചില അഭിഭാഷകർ അഭിപ്രായപ്പെടുന്നു.

ജാമ്യം ലഭിച്ചിട്ടും സാങ്കേതിക പ്രശ്നങ്ങൾ മൂലം പുറത്തിറങ്ങാൻ കഴിയാത്തവർക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ജയിലിൽ തുടരുന്നത് തുടങ്ങിയ കാര്യങ്ങൾ ‘ബോബി ഫാൻസ്’ ഇതിനിടെ പ്രചരിപ്പിച്ചിരുന്നു. ഇന്നു രാവിലെ ബോബി പുറത്തിറങ്ങുമെന്ന് വ്യക്തമായതോടെ ആരാധകർ ജയിലിനു മുന്നിലെത്തിയിരുന്നു.

ബോചെ ജയിലില്‍നിന്ന് ഇറങ്ങിയപ്പോള്‍ സാറേ എന്നു വിളിച്ച് ഒരു സ്ത്രീ; സാറ്… തേങ്ങാപ്പിണ്ണാക്ക് എന്നു പറഞ്ഞ് അവരെ തള്ളിമാറ്റി അഭിഭാഷകര്‍; ഒടിച്ചുമടക്കി കാറിലേക്കു തള്ളിക്കയറ്റി പാഞ്ഞു; ഇളിഭ്യരായി ഫാന്‍സ്

ഹണി റോസിന്റെ പരാതിയിൽ ഈ മാസം എട്ടിനാണ് ബോബി ചെമ്മണൂർ വയനാട്ടിൽനിന്ന് അറസ്റ്റിലാകുന്നത്. അന്നു വൈകിട്ട് കൊച്ചിയിലെത്തിച്ച ബോബി ചെമ്മണൂരിനെ പിറ്റേന്ന് മജിസ്ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച ഹൈക്കോടതിയിൽ ജാമ്യാപേക്ഷ നൽകിയെങ്കിലും പരിഗണിക്കുന്നത് ഇന്നലത്തേക്ക് മാറ്റുകയായിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്. ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്.

ട്രാഫിക് ബ്ലോക് കാരണം ഉത്തരവ് ജയിലിൽ എത്തിക്കാനായില്ല, കൊച്ചിയിലെ ട്രാഫിക് ബ്ലോക്കിനെ കൂട്ടുപിടിച്ച് ബോബി ചെമ്മണ്ണൂർ ജയിൽ മോചിതയായി

നടി ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപ പരാമ‍ർശം നടത്തിയെന്നത് പ്രഥമദൃഷ്ട്യാ തന്നെ ബോധ്യപ്പെട്ടെന്ന് വ്യക്തമാക്കിയാണ് ബോബി ചെമ്മണ്ണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ”ഒരു സ്ത്രീയുടെ രൂപം കണ്ടാണ് നിങ്ങൾ അവളെ വിലയിരുത്തുന്നതെങ്കിൽ നിങ്ങൾക്ക് തെറ്റ്, അത് നിങ്ങളെത്തന്നെയാണ് വിലയിരുത്തുന്നതെന്ന” പ്രശസ്ത അമേരിക്കൻ പ്രഭാഷകനായ സ്റ്റീവ് മാരാബൊളിയുടെ വാക്കുകൾ ഉദ്ധരിച്ചാണ് ജാമ്യ ഉത്തരവ് തുടങ്ങുന്നത്. ദ്വയർഥ പ്രയോഗമാണ് ബോബി ചെമ്മണ്ണൂർ നടത്തിയത്. കേൾക്കുന്ന ഏത് മലയാളിക്കും അത് മനസിലാകും. പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കുന്നതാണ്.

ബോബി ചെമ്മണൂര്‍ ഉദ്ദേശിച്ചത് മാസ് എന്‍ട്രി; കോടതി ഇടഞ്ഞതോടെ അഭിഭാഷകര്‍ ഓടിക്കിതച്ച് ജയിലിലേക്ക്; മിനുട്ടുകള്‍ക്കുള്ളില്‍ പുറത്തിറങ്ങി; വാഹനത്തില്‍ കയറി രക്ഷപ്പെട്ടു; തടി കഴിച്ചിലാക്കി

മറ്റൊരാളുടെ ശരീരത്തെപ്പറ്റി പരാമർശങ്ങൾ നടത്താൻ പ്രതിക്ക് എന്താണ് അവകാശമുളളത്. പൊതുസമൂഹത്തിന് മുന്നിൽ ഇത്തരം പരാമർശങ്ങൾ എല്ലാവരും ഒഴിവാക്കണം. സമാനമായ രീതിയിലുളള പരാമർശങ്ങൾ ഇനിയാവർത്തിക്കില്ലെന്ന് പ്രതിഭാഗം അഭിഭാഷകൻ നൽകിയ ഉറപ്പ് കോടതി വിശ്വാസത്തിൽ എടുക്കുകയാണ്. ബോ‍ഡി ഷെയ്മിങ് എന്നത് സമൂഹത്തിന് ഉൾക്കൊളളാൻ പറ്റുന്നതല്ല. ശരീര പ്രകൃതിയുടെ പേരിൽ പൊതുസമൂഹത്തിന് മുന്നിൽ അവഹേളിക്കുന്നത് അനുവദിക്കാനാകില്ല. കസ്റ്റഡി ആവശ്യമില്ലെന്നും സമാനമായ കുറ്റകൃത്യം ആവർത്തിക്കില്ലെന്നുമുളള പ്രതിയുടെ ഉറപ്പ് പരിഗണിച്ചാണ് ജാമ്യം നൽകുന്നതെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7