ജനറൽ ആശുപത്രിയിൽ വച്ച് നാല് പേ‍ർ കൂട്ടബലാത്സം​ഗം ചെയ്തു..!! പ്രതിയുടെ ബന്ധുവിനെ കാണാൻ എന്നുപറഞ്ഞ് ആശുപത്രിയിലെത്തിച്ച് ശുചിമുറിയില്‍ കൊണ്ടുപോയി പീഡനം..!! സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി

പത്തനംതിട്ട: ദളിത് പെണ്‍കുട്ടി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം 39 ആയി. ഇന്ന് 11 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. ഇന്നലെ രാത്രി വരെ 28 പേരായിരുന്നു ദളിത് പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ അറസ്റ്റിലായിരുന്നത്. ഇന്ന് നേരം പുലരുമ്പോഴേക്കും അത് 39 ആയി. ഇലന്തട്ട പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ പേര്‍ അറസ്റ്റിലായത് 9 പേരാണ് ഇവിടെ അറസ്റ്റിലായത്. പത്തനംതിട്ട,മലയാലപ്പുഴ പോലീസ് സ്റ്റേഷനുകളില്‍ ഓരോരുത്തരും അറസ്റ്റിലായി.

പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് സംശയമുള്ളവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്. പറഞ്ഞ മൊഴി പ്രകാരവും, പൊലീസ് അന്വേഷണത്തിലും 58 പേരെ ഇതിനകം തന്നെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ ചിലര്‍ വിദേശത്താണ്. ആകെ 29 എഫ്‌ഐആറാണ് സംഭവത്തില്‍ ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി രേഖപ്പെടുത്തിയത്. മഹിളാ മന്ദിരത്തില്‍ പാര്‍പ്പിച്ചിട്ടുള്ള പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കി വരികയാണ്. കുട്ടിയുടെ മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി വീണ്ടും വിശദമായി രേഖപ്പെടുത്താനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

അതേസമയം പീഡനത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഓരോ ദിവസവും പുറത്തുവരുന്നത്. 2024 ജനുവരി മാസത്തില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ വച്ച് പെണ്‍കുട്ടി നാലു പേരാല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി എന്നാണ് എഫ്‌ഐആര്‍ ,പ്രതികളില്‍ ഒരാളുടെ ബന്ധു ഇവിടെ ചികിത്സ തേടിയിരുന്നു.ഇവരെ കാണാന്‍ എന്ന വ്യാജേനെ എത്തിച്ച് ആശുപത്രി ശുചിമുറിയില്‍ വച്ചായിരുന്നു പീഡനം നടന്നത് . പത്തനംതിട്ട പോലീസ് സ്റ്റേഷനില്‍ ഇന്നലെ ചിലരെ ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയിരുന്നുവെങ്കിലും ,തെളിവില്ലാത്തതിനാല്‍ വിട്ടയക്കുകയായിരുന്നു. ഡിജിറ്റല്‍ തെളിവുകള്‍ കൂടി ശേഖരിച്ചു മാത്രം മതി അറസ്റ്റ് എന്നാണ് അന്വേഷണസംഘത്തിന് ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.

പ്ലസ്ടുവിൽ പഠിക്കുമ്പോൾ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ദീപു എന്നയാളും സുഹൃത്തുക്കളും റാന്നി മന്ദിരംപടിക്കു സമീപം കാറിൽ വച്ച് പീഡിപ്പിച്ച കേസിൽ 6 പേരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ ഫെബ്രുവരിയിൽ ഒരു ദിവസം നേരിൽ കാണാൻ ആഗ്രഹം പ്രകടിപ്പിച്ച കുട്ടിയെ ദീപു വിളിച്ചുവരുത്തി കാറിൽ രണ്ടു കൂട്ടുകാർക്കൊപ്പം കയറ്റിക്കൊണ്ടുപോകുകയായിരുന്നു. അവർ മൂവരും, തുടർന്ന് ഓട്ടോറിക്ഷയിൽ എത്തിയ മറ്റു മൂന്നു പ്രതികളും പീഡിപ്പിച്ചു.

പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽനിന്നു കാറിൽ കടത്തിക്കൊണ്ടുപോയി തോട്ടുപുറത്തെ പൂട്ടിയിട്ട കടയുടെ സമീപത്ത് കാറിൽ വച്ച് രണ്ടുപേർ പീഡിപ്പിച്ചതായും വിദ്യാർഥിനി മൊഴി നൽകി. പീഡിപ്പിച്ചശേഷം ഇവർ വീടിനരികിൽ ഇറക്കിവിട്ടതായും പറയുന്നു. കഴിഞ്ഞവർഷം ജൂലൈയിലാണ് സംഭവം.

ജില്ലാ പൊലീസ് മേധാവി വി.ജി.വിനോദ് കുമാർ, പത്തനംതിട്ട ഡിവൈഎസ്പി എസ്.നന്ദകുമാർ, പത്തനംതിട്ട എസ്എച്ച്ഒ ഡി.ഷിബുകുമാർ, ഇലവുംതിട്ട എസ്എച്ച്ഒ ടി.കെ.വിനോദ് കൃഷ്ണൻ, റാന്നി എസ്എച്ച്ഒ ജിബു ജോൺ, വനിതാ പൊലീസ് സ്റ്റേഷൻ എസ്ഐ കെ.ആർ.ഷെമി മോൾ ഉൾപ്പെടെ 25 ഉദ്യോഗസ്ഥർ അടങ്ങുന്നതാണ് പ്രത്യേക അന്വേഷണസംഘം. ശാസ്ത്രീയ, സാഹചര്യ തെളിവുകളും ഡിജിറ്റർ വിവരങ്ങളും ശേഖരിച്ച ശേഷമാകും കുറ്റപത്രം സമർപ്പിക്കുന്നത്.

വാളയാർ കേസിൽ സംഭവിച്ചതെന്ത്…? മക്കള്‍ പീഡിപ്പിക്കപ്പെട്ടത് അറിഞ്ഞത് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ്…!!! ബന്ധുവായ പ്രതിയെ വീട്ടില്‍ കയറി തല്ലിയെന്നും കുടുംബം… അന്ന് നിയമവശങ്ങള്‍ അറിയാത്തതിനാലാണ് പരാതി നല്‍കാതിരുന്നത്…!! പ്രോസിക്യൂട്ടറെ മാറ്റാന്‍ വീണ്ടും സര്‍ക്കാരിനെ സമീപിക്കും….

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7