കുട്ടികളെ കൊണ്ടുവന്നത് പൾസില്ലാതെ, ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളെ ചികിത്സിക്കുന്നത് ശ്വാസനാളത്തിലൂടെ ട്യൂബിട്ട് വെന്റിലേറ്ററിൽ ഘടിപ്പിച്ച്, പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ കുട്ടികളുടെ നില മെച്ചപ്പെട്ടു, ഒരാൾ പൂർണമായി അപകടനില തരണംചെയ്തു, അപകടം നടന്ന് 15 മിനിറ്റിനുള്ളിൽ കുട്ടികളെ പുറത്തെത്തിക്കാൻ കഴിഞ്ഞതു രക്ഷയായി

തൃശ്ശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ വീണ നാല് പെൺകുട്ടികളിൽ ഗുരുതരാവസ്ഥയിലുള്ള മൂന്ന് പെൺകുട്ടികളുടെ നില മെച്ചപ്പെട്ടതായി റവന്യൂ മന്ത്രി കെ. രാജൻ. ഒരു കുട്ടി പൂർണമായി അപകടനില തരണം ചെയ്തിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളേയും ആശുപത്രിയിലെത്തിച്ചപ്പോൾ പൾസ് ഉണ്ടായിരുന്നില്ലെന്നും ഇപ്പോൾ കുട്ടികളുടെ പൾസ് വീണ്ടെടുക്കാൻ കഴിഞ്ഞത് ശുഭപ്രതീക്ഷയാണെന്നും മന്ത്രി പറഞ്ഞു. അപകടത്തിൽ പെട്ട കുട്ടികൾ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ വെന്റിലേറ്ററിൽ തുടരുകയാണ്.

ഞായറാഴ്ച വൈകീട്ട് മൂന്നരയോടെയാണ് പീച്ചി അണക്കെട്ടിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണത്. സുഹൃത്തിൻ്റെ വീട്ടിൽ തിരുന്നാൾ ആഘോഷത്തിന് വന്നതായിരുന്നു പെൺകുട്ടികൾ. ഉച്ചഭക്ഷണത്തിന് ശേഷം റിസർവോയറിന് സമീപത്തേക്ക് പോയതായിരുന്നു. പീച്ചി പുളിമാക്കൽ സ്വദേശി നിമ, പട്ടിക്കാട് സ്വദേശികളായ ആൻ ഗ്രേസ് (16), അലീന (16), എറിൻ (16) എന്നിവരാണ് അപകടത്തിൽപ്പെട്ടത്. പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ വന്നതായിരുന്നു കുട്ടികൾ. പീച്ചി പള്ളിക്കുന്ന് അംഗനവാടിക്ക് താഴെ പീച്ചി ഡാമിലായിരുന്നു സംഭവം.

‘പൾസ് ഇല്ലാത്ത നിലയിലാണ് കുട്ടികളെ ആശുപത്രിയിൽ കൊണ്ടുവന്നത്. മൂന്നുകുട്ടികൾ വെന്റിലേറ്ററിലാണ്. എല്ലാ വിഭാഗത്തിലേയും ഡോക്ടർമാർ ഇവരെ നോക്കുന്നുണ്ട്. പുറത്തുനിന്ന് ഡോക്ടർമാരെ കൊണ്ടുവരണോ എന്ന് ആശുപത്രിയിൽ അന്വേഷിച്ചു. പ്രധാന ഡോക്ടർമാർ ഉൾപ്പെടെ എല്ലാ സംവിധാനങ്ങളും ഉള്ളതിനാൽ അതിന്റെ ആവശ്യം നിലവിലില്ലെന്നാണ് അറിയിച്ചത്. ചികിത്സയുമായി ബന്ധപ്പെട്ട് ഒരു പ്രതിസന്ധിയുമുണ്ടാകില്ല. മൂന്നുകുട്ടികൾ ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിലാണ്. എങ്കിലും വന്നപ്പോഴുള്ളതിനേക്കാൾ നില മെച്ചപ്പെട്ടിട്ടുണ്ട്. പൾസ് കിട്ടിത്തുടങ്ങി. ഒരാൾക്ക് എൻഐവി (നോൺ-ഇൻവേസീവ് വെന്റിലേഷൻ) മാത്രമാണ് നൽകുന്നത്. മെഡിക്കൽ ബോർഡ് രൂപവത്കരിക്കാൻ നിർദേശിച്ചിട്ടുണ്ട്. വൈകീട്ട് മെഡിക്കൽ ബുറ്റിൻ പുറത്തിറക്കാനും ആലോചിക്കുന്നുണ്ട്.’ -മന്ത്രി പറഞ്ഞു.

പീച്ചി അണക്കെട്ടിന്റെയടുത്ത് പോയ കുട്ടികൾ വെള്ളത്തിൽ പോയെന്ന് അറിയിച്ചത് അവരിൽ ഒരാളുടെ സഹോദരിയാണ്. വിവരം ലഭിച്ച് പത്തോ പതിനഞ്ചോ മിനിറ്റിനുള്ളിൽ അവരെ പുറത്തെടുക്കാൻ കഴിഞ്ഞു. അപകടത്തിൽ പെടാത്ത ഹിമ എന്ന കുട്ടി പറഞ്ഞ സ്ഥലത്ത് തന്നെ തിരഞ്ഞതിനാലാണ് പെട്ടെന്ന് കുട്ടികളെ രക്ഷപ്പെടുത്താനായത്. അപ്പോഴേക്കും ആംബുലൻസ് ഉൾപ്പെടെ സ്ഥലത്തെത്തിയിരുന്നു. ചെങ്കുത്തായ സ്ഥലത്താണ് അപകടമുണ്ടായത്. സുരക്ഷാ സംവിധാനമൊന്നുമില്ലാത്ത, ആർക്കും പോകാൻ കഴിയുന്ന സ്ഥലത്താണ് അപകടമുണ്ടായത്.’ -മന്ത്രി കൂട്ടിച്ചേർത്തു.

ജഡ്ജിമാരെ വിധിന്യായം പുറപ്പെടുവിച്ചതിന്റെ പേരിലോ പങ്കെടുക്കുന്ന ചടങ്ങുകളുടെ പേരിലോ അധിക്ഷേപിക്കാൻ പൗരന് അവകാശമില്ല….!! ജസ്റ്റിസ് ദേവൻ രാമചന്ദ്രനെതിരേ സൈബ‍ർ ആക്രമണം…!!! ഫെസ്ബുക്ക് അക്കൗണ്ട് മരവിപ്പിച്ച് പൊലീസ്…
ഗുരുതരാവസ്ഥയിലുള്ള മൂന്ന് കുട്ടികളുടേയും ശ്വാസനാളത്തിലൂടെ ട്യൂബിട്ടാണ് വെന്റിലേറ്ററിൽ ഘടിപ്പിച്ചതെന്ന് ചികിത്സിക്കുന്ന ഡോക്ടർ നേരത്തേ പറഞ്ഞിരുന്നു. രക്തസമ്മർദം സാധാരണനിലയിലാക്കാനുള്ള മരുന്നുകൾ നൽകുന്നുണ്ട്. അപകടനില തരണം ചെയ്ത കുട്ടിക്ക് എൻഐവി മാസ്‌ക് വച്ച് വെന്റിലേറ്ററിൽ ഘടിപ്പിച്ച് ശ്വസനത്തിന് സഹായിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടർ പറഞ്ഞു.

മോദി ഉണ്ടാവില്ല.., ചൈനീസ് പ്രസിഡന്റ് ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിൽ എത്തിയേക്കും..!! നെതന്യാഹു ഉൾപ്പെടെ ലോകനേതാക്കൾ എത്തും.. കമ്മ്യൂണിസ്റ്റ് നേതാവ് ഷി ജിൻപിംഗ് ക്ഷണം സ്വീകരിച്ച് എത്തിയാൽ ചരിത്ര സംഭവം…

അപകടത്തിൽപ്പെട്ട മൂന്ന് കുട്ടികളേയും അബോധാവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ആംബുലൻസ് ഡ്രൈവർ റിജോ പറഞ്ഞു. ഒരുകിലോമീറ്റർ ഇപ്പുറത്ത് തന്നെ തങ്ങൾ ഉണ്ടായിരുന്നു. പതിനഞ്ചുമിനിറ്റിനുള്ളിൽ കുട്ടികളെ ആശുപത്രിയിലെത്തിക്കാൻ കഴിഞ്ഞു. വലിയ ആഴമുള്ള സ്ഥലത്താണ് അപകടമുണ്ടായത്. ഫയർ ഫോഴ്‌സ് വന്നാൽ പോലും തിരച്ചിൽ ദുഷ്‌കരമാകുന്ന സ്ഥലമാണത്. ഒരുനിമിഷം പോലും പാഴാക്കാതെയാണ് നാട്ടുകാർ ഉൾപ്പെടെ എല്ലാവരും രക്ഷാപ്രവർത്തനം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7