ഝാർഖണ്ഡ്: അതിശൈത്യവും ഉപവാസവും കാരണം വിവാഹച്ചടങ്ങിനിടെ വരൻ ബോധംകെട്ടുവീണു. ഇതോടെ വധു വിവാഹത്തിൽനിന്ന് പിന്മാറി. ഝാർഖണ്ഡിലെ ദേവ്ഘറിൽ ഞായറാഴ്ചയായിരുന്നു സംഭവം. ഘോർമര സ്വദേശിയായ അർണവും ബിഹാറിലെ ഭഗൽപുർ സ്വദേശിയായ അങ്കിതയും തമ്മിൽ നടക്കാനിരുന്ന വിവാഹവേദിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
അർണവിന്റെ നാട്ടിൽവച്ച് തുറന്ന മണ്ഡപത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ ആരംഭിച്ചത്. ചടങ്ങിന്റെ അവസാനം വധൂവരന്മാർ അഗ്നിക്ക് വലംവെക്കാനൊരുങ്ങവേ അർണവ് പെട്ടെന്ന് വിറയ്ക്കുകയും പിന്നീട് ബോധംകെട്ടുവീഴുകയുമായിരുന്നു. ഉടൻതന്നെ അർണവിനെ ബന്ധുക്കൾ സമീപത്തെ മുറിയിൽ കൊണ്ടുപോയി പ്രഥമശുശ്രൂഷ നൽകുകയും ഡോക്ടറെ വിളിച്ചുവരുത്തുകയും ചെയ്തു. തണുത്ത കാലാവസ്ഥയും ഉപവാസവുമാണ് അർണവ് ബോധംകെട്ടുവീഴാൻ കാരണമെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടർ പറഞ്ഞു.
അത് പേളി മാണിയോ..? സ്റ്റുഡിയോ ഫ്ലോറിനു തൊട്ടടുത്ത് ഒരു ഊഞ്ഞാൽ കെട്ടണം..!!! അവതാരകയിൽനിന്ന് ഉണ്ടായ ദുരനുഭവം വെളിപ്പെടുത്തി പ്രൊഡ്യൂസർ…!! തലയ്ക്ക് മുകളിൽ കയറിയതോടെ പ്രൊഡ്യൂസർ പ്രോഗാം ഉപേക്ഷിച്ചു… പിന്നെയാണ് ട്വിസ്റ്റ്…!!!
തലകറങ്ങി വീണ് ഒന്നരമണിക്കൂറിനു ശേഷമാണ് അർണവിന് ബോധംവന്നത്. ഇതോടെ അങ്കിതയ്ക്ക് അർണവിന്റെ ആരോഗ്യത്തേക്കുറിച്ച് ആശങ്കയുണ്ടാവുകയും വിവാഹത്തിൽനിന്ന് പിന്മാറുന്നതായി അറിയിക്കുകയുമായിരുന്നു. തണുപ്പത്ത് പെട്ടെന്ന് ബോധം കെട്ടുവീഴാൻ കാരണമായ എന്തോ ആരോഗ്യപ്രശ്‌നം അർണവിനുണ്ടെന്ന് അങ്കിതയുടെ ഭയമാണ് വിവാഹം മുടങ്ങുന്നതിലേക്ക് വഴിവെച്ചതെന്നാണ് റിപ്പോർട്ട്.
കൂടാതെ, സാധാരണയായി വരനും കുടുംബവുമാണ് വിവാഹഘോഷയാത്രയുമായി വധൂഗൃഹത്തിലേക്ക് വരിക. എന്നാൽ ഇവിടെ വരന്റെ വീട്ടിലേക്ക് വിവാഹഘോഷയാത്രയായി പോയത് അങ്കിതയുടെ കുടുംബമായിരുന്നു. ഈ പതിവ് എന്തുകൊണ്ട് പാലിച്ചില്ലെന്ന് അങ്കിത ചോദ്യം ഉന്നയിച്ചതും ഇരു കുടുംബങ്ങളും തമ്മിലുള്ള തർക്കത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചു.