BREAKING NEWS

‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതു സ്വാഭാവികമാണ്, അംഗീകരിക്കണം’… ശസ്ത്രക്രിയയ്ക്കിടെ 14 കാരന്റെ കൈ വളഞ്ഞുപോയത് ലാഘവത്തോടെ പ്രതിഷേധക്കാർക്കുമുൻപിൽ വിളമ്പി ആശുപത്രി സൂപ്രണ്ട്

· · 1 min read
Share: Copied!

കോന്നി: മെഡിക്കൽ കോളജ് ആശുപത്രിയിൽ 14 വയസുകാരന്റെ കൈ ശസ്ത്രക്രിയയ്ക്കു ശേഷം വളഞ്ഞുപോയത് സ്വാഭാവികം മാത്രമാണെന്നുെ അത് അംഗീകരിക്കണമെന്നുമുള്ള വിചിത്രവാദവുമായി ആശുപത്രി സൂപ്രണ്ട് ഡോ. എ.ഷാജി. ചികിത്സപ്പിഴവിനെ തുടർന്നു കൈ വളഞ്ഞുപോയ സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാക്കൾ ആശുപത്രിയിലെത്തി നടത്തിയ ചർച്ചയിലായിരുന്നു സൂപ്രണ്ട് പ്രശ്നത്തെ ലാഘവത്തോ‌ടെ കണ്ട് പ്രതികരിച്ചത്.

‘കുട്ടിയുടെ കൈ വളഞ്ഞതൊക്കെ പരിഹരിക്കാൻ പറ്റുന്ന കാര്യമേയുള്ളൂ സുഹൃത്തേ, അതിന്റെ ജീവിക്കുന്ന തെളിവാണ് എന്റെ കൈ. എല്ല് ഒടിഞ്ഞതാണ്. വളഞ്ഞിരിക്കുന്നതു കണ്ടോ. അതു സ്വാഭാവികമാണ്. അത് അംഗീകരിക്കണം’– സൂപ്രണ്ട് പറഞ്ഞു. ആദ്യ ശസ്ത്രക്രിയയ്ക്കു ശേഷം എടുത്ത എക്സ്റേയിൽ എല്ലുകൾ ചേർന്നാണ് ഇരിക്കുന്നതെന്നും പിന്നീടു മാറിയതാകാമെന്നും സൂപ്രണ്ട് വാദിച്ചു.

കോന്നി സ്വദേശി 14വയസുള്ള തൻസീൻറെ കയ്യാണ് ശസ്ത്രക്രിയ കഴിഞ്ഞപ്പോൾ വളഞ്ഞത്. കഴിഞ്ഞ നവംബറിലാണ് തൻസീൻറെ കയ്യിൽ ശസ്ത്രക്രിയക്ക് ശേഷം പ്ലാസ്റ്റർ ഇട്ടത്.ഫെബ്രുവരിയിൽ പ്ലാസ്റ്റര്‌ മാറ്റിയപ്പോഴാണ് വളവ് കണ്ടത്. മെഡിക്കൽ കോളജ് തൃപ്തികരമായി ഇടപെടാതെ വന്നതോടെ വീണ്ടും സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി. തുടയിൽ നിന്ന് എല്ലിൻറെ ഭാഗമെടുത്ത് ഗ്രാഫ്റ്റ് ചെയ്യേണ്ടി വന്നിരുന്നു.

അതുപോലെ മെഡിക്കൽ കോളേജിന്റെ പ്രവർത്തനം ശരിയായ വിധത്തിലാകാൻ എത്രകാലം കാത്തിരിക്കണമെന്ന ചോദ്യത്തിനു സൂപ്രണ്ടിന്റെ മറുപടി ഇങ്ങനെ: ഓരോ മെഡിക്കൽ കോളേജിനും സ്വാഭാവികമായ വളർച്ചയുണ്ട്. തിരുവനന്തപുരം 75 വർഷമായി. കോട്ടയം, ആലപ്പുഴ മെഡിക്കൽ കോളജുകൾ എത്ര വർഷമായി. ഒരു കുട്ടി ജനിച്ചു വീണാൽ അടുത്ത വർഷം നിങ്ങളുകൊണ്ടുപോയി എംബിബിഎസിനു ചേർക്കുമോ? കുട്ടിയുടെ വളർച്ച പോലെയാണ് മെഡിക്കൽ കോളജിന്റെയും വളർച്ച– സൂപ്രണ്ട് പറഞ്ഞു.

വർഷങ്ങളായുള്ള പ്രണയം, ഇടയ്ക്ക് ഒളിച്ചോ‌‌ട്ടം, ഒടുവിൽ വീട്ടുകാരുടെ അനു​ഗ്രഹത്തോടെ മണ്ഡപം വരെയെത്തി… കാര്യങ്ങൾ കൈവിട്ടുപോയത് വധുവിന്റെ പ്രിയപ്പെട്ട നായയുടെ ഒറ്റ കുരയിൽ… ബഹളം വച്ച നായയെ വരന്റെ ബന്ധു തല്ലിയതോടെ മണ്ഡപം അടിയുടെ പൂരപ്പറമ്പ്, ഒടുവിൽ എനിക്ക് നിന്നെ വേണ്ടെടാ-എന്ന് വധു

 

BREAKING NEWS
“ഞാൻ മുമ്പ് മനോഹരമായ ഒരു നിതംബം കണ്ടിട്ടുണ്ട്, നിക്കി മിനാജിന്റേത്, അത് ശ്രദ്ധിക്കാതിരിക്കാൻ കഴിയില്ല...അവൾ ഇത്രയും സുന്ദരിയായി മുമ്പൊരിക്കലും കാണപ്പെട്ടിട്ടില്ല, അവൾക്ക് കാര്യങ്ങൾ മനസിലാകും അവൾ ബുദ്ധിമതിയാണ്... ” പോപ് ഗായികയ്ക്കു നേരെ ട്രംപിന്റെ അശ്ലീല പരാമർശം, പിന്നാലെ വിവാദ പരാമർശം- 'എൽ- സയീദ്...
27 Oct 2026
BREAKING NEWS
മക്കൾ തമ്മിൽ അടിയുണ്ടാക്കുന്നത് കണ്ടതെ ഭയന്ന് അമ്മ മുറിയിൽ കയറി കതകടച്ചു, മദ്യപാനത്തിനിടെ സഹോദരങ്ങൾ തമ്മിൽ തർക്കം, അനിയനെ കത്തിക്കു കുത്തി വീഴ്ത്തി, ചോരയിൽ കുളിച്ചു ജീവനുവേണ്ടി പി‌ടയുന്ന സഹോദരന്റെ മുന്നിലിരുന്ന് ടിവി കണ്ടു... ആശുപത്രിയിൽ പോയി തിരിച്ചെത്തിയ അനിലിന്റെ ഭാര്യയും കുട്ടികളും കണ്ടത് കുത...
27 Oct 2026
BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026